ക്ലബ് ഹൗസില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരായ ലൈംഗിക അധിക്ഷേപം; മലയാളി പെണ്‍കുട്ടിയെ ചോദ്യം ചെയ്തു
ന്യൂദല്‍ഹി: ക്ലബ്ബ് ഹൗസ് മൊബൈല്‍ ആപ്പിലൂടെ മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ചര്‍ച്ച നടത്തുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തില്‍ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തവരില്‍ മലയാളി പെണ്‍കുട്ടിയും ഉള്ളതായി റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശിനിയായ യുവതിയെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്ബ് ഹൗസില്‍ ചര്‍ച്ച നടത്തിയ സംഭവത്തില്‍ ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്ലബ് ഹൗസ് ഗ്രൂപ്പുണ്ടാക്കിയ ലഖ്നൗ സ്വദേശിയായ പതിനെട്ടുകാരനെ ഡല്‍ഹി പൊലീസ് സൈബല്‍ സൈല്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
ബിരുദ വിദ്യാര്‍ഥിയായ പതിനെട്ടുകാരന് വ്യാജ പേരുകളിലാണ് ക്ലബ് ഹൗസ് ഗ്രൂപ്പുണ്ടാക്കിയിരുന്നത്. ഇയാളുടെ പിതാവ് സൈനിക സ്കൂളിലെ അക്കൗണ്ടന്റാണെന്നാണ് വിവരം. ക്ലബ് ഹൗസില്‍ ഒരു ഓഡിയോ ചാറ്റ്റൂം ഉണ്ടാക്കാന്‍ മറ്റൊരാള്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പതിനെട്ടുകാരന് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ക്ലബ് ഹൗസിലെ ചര്‍ച്ചകള്‍ റെക്കോഡ് ചെയ്ത് മറ്റ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.

മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ്' എന്ന തലക്കെട്ടില്‍ ക്ലബ് ഹൗസില്‍ ചര്‍ച്ച സംഘടിപ്പിച്ചാണ് ലൈംഗികാധിക്ഷേപം നടത്തിയത്. വിഷയത്തില്‍ ദല്‍ഹി വനിത കമീഷന് സ്വമേധയ ഇടപെടുകയായിരുന്നു. ദല്‍ഹി വനിത കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ ദല്‍ഹി പൊലീസിനോട് സംഭവത്തില്‍ ഉടനടി കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കുമെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായി പരാമര്‍ശങ്ങള്‍ നടത്തുന്നത് വ്യക്തമാണെന്ന് കമീഷന് ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും സ്വാതി മലിവാള്‍ പറഞ്ഞിരുന്നു. മുസ്ലീം സ്ത്രീകളെയും പെണ്‍കുട്ടികളെയും ടാര്‍ഗറ്റ് ചെയ്ത് അവര്‍ക്കെതിരെ വെറുപ്പുളവാക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയ ക്ലബ്ഹൗസ് ആപ്പിലെ വിശദമായ ഓഡിയോ സംഭാഷണം ആരോ എന്നെ ട്വിറ്ററില്‍ ടാഗ് ചെയ്തു. അത് കേട്ട് താന്‍ ഞെട്ടിപ്പോയി എന്നായിരുന്നു സ്വാതി മലിവാള്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അഭിഭാഷകരും ഉള്‍പ്പെടെയുള്ള പ്രമുഖ മുസ്ലീം സ്ത്രീകളെ 'ലേലത്തില്‍' വെച്ചുള്ള ബുള്ളി ബായ് വിവാദത്തിന് പിന്നാലെയാണ് ക്ലബ് ഹൗസിലും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്. ബുള്ളി ബായ്' ആപ്പ് കേസ് പ്രതികള്‍ക്ക് 'സുള്ളി ഡീല്‍സി'ലും പങ്കുണ്ടെന്ന് മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു.

മുസ്ലിം സ്ത്രീകളെ വില്പനക്കായി ലേലത്തില്‍ വെക്കുന്ന രീതിയില്‍ സൃഷ്ടിച്ച ബുള്ളി ഭായ് ആപ്പ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗിറ്റ്ഹബ് പ്ലാറ്റ്ഫോം വഴിയാണ് നിര്‍മിച്ചത്. ഗിറ്റ്ഹബ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ്. കഴിഞ്ഞ ആറ് മാസമായി ദല്‍ഹി പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ബുള്ളി ബായ് ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്ണോയിയും സുള്ളി ഡീല്‍സിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ ഠാക്കൂറും ഇന്റര്‍നെറ്റിലെ വിര്‍ച്വല്‍ ചാറ്റ് റൂമുകള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Recommended Video

ബി.ടെക് വിദ്യാര്‍ത്ഥിയായ നീരജ് ബിഷ്ണോയിയെ അസമില്‍ നിന്നാണ് ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് (ഐ എഫ് എസ് ഒ) സംഘം അറസ്റ്റ് ചെയ്തത്. ബുള്ളി ബായ് ആപ്പ് കേസിലെ കൂട്ടുപ്രതികളായ ശ്വേത സിങ്ങിനെയും മായങ്ക് റാവത്തിനെയും ബാന്ദ്ര കോടതി നേരത്തെ ജനുവരി 28 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications