ഷാഹിദ് കപൂറിനും ഇര്ഫാന് ഖാനും നേരെ ആക്രമണം
ശ്രീനഗര്‍: ബോളിവുഡ് താരങ്ങള്‍ക്ക് നേരെ കാശ്മീരില്‍ അക്രമം ഉണ്ടായതായി റിപ്പോര്‍ട്ട്. ഹൈദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, ഇര്ഫാന് കാന്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ഇംഗഌഷ് വെബ്സൈറ്റിനെ ഉദ്ധരിച്ച് ഡെയ്ലി ഭാസ്ക്കര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു കാശ്മീരി യുവാവ് താരങ്ങള്‍ക്ക് നേരെ കാംഗ്രി ( തീ നിറച്ച പാത്രം)വലിച്ചെറിഞ്ഞതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായ റിപ്പോര്‍ട്ടില്ല. ആള്‍ക്കൂട്ടത്തെ പൊലീസെത്തി നിയന്ത്രിച്ചു. കാറിനടുത്തേയ്ക്ക് നീങ്ങുകയായിരുന്ന ഷാഹിദ് കപൂറിനും, ഇര്ഫാന് ഖാനും നേരെ ഷൂട്ടിംഗ് കാണാനെത്തിയ ആളുകളില്‍ നിന്ന് ഒരാള്‍ കാംഗ്രി വലിച്ചെറിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റിയുള്ള കൂടുതല്‍ വിശേഷങ്ങളും ഹൈദറിന്റെ ഷൂട്ടിംഗ് കാഴ്ചകളും ഇതാ.....

ഹൈദര്‍
ഷാഹിദ് കപൂര്‍, ശ്രദ്ധ കപൂര്‍, ഇര്ഫാന് ഖാന്, തബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൈദര്‍

ഹാംലെറ്റ്
ഷേക്സ്പിയറിന്റെ ഹാംലെറ്റ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

സംവിധാനം
വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന്റെ സംവിധായകന്

ഷൂട്ടിംഗ്
കാശ്മീരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുന്നത്

ആക്രമണം
ഷാഹീദ് കപൂറിനും ഇര്ഫാന് ഖാനും നേരെയാണ് ആക്രമണം ഉണ്ടായത്

ഇര്‍ഫാന്റെ പ്രതികരണം
ആക്രമണത്തില്‍ ഭയമില്ലെന്നും ഷൂ്ട്ടിംഗ് ചൊവ്വാഴ്ച പുനരാരംഭിയ്ക്കുമെന്നും ഇര്ഫാന് സിഎന്‍എന്‍ ഐബിഎന്‍ ചാനലിനോട് പ്രതികരിച്ചു

കാംഗ്രി വലിച്ചെറിഞ്ഞു
താരങ്ങള്‍ക്ക് നേരെ ഒരു കാശ്മീരി യുവാവ് കാംഗ്രി പാത്രം വലിച്ചെറിഞ്ഞതായാണ് റിപ്പോര്‍ട്ട്.തണുപ്പ് തീ കായാന്ർ ഉപയോഗിയ്ക്കുന്നതാണ് കാംഗ്രി
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications