കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമി- ജഹാന്‍ വിവാദം; പാക് മോഡല്‍ അലിഷ്ബ പ്രതികരിക്കുന്നു, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട്, ഇഷ്ടമാണ്...

തന്റെ ഭാഗം വിശദീകരിക്കാന്‍ എവിടെയും വരാന്‍ തയ്യാറാണെന്ന് അലിഷ്ബ പറഞ്ഞു. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എവിടെയും ഞാന്‍ പറയും. അതിന് എനിക്ക് മടിയില്ലെന്നും അലിഷ്ബ വ്യക്തമാക്കി.

  • By Ashif
Google Oneindia Malayalam News

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം ഷമിയുടെ കുടുംബ പ്രശ്‌നം ദേശീയ തലത്തില്‍ വിവാദമായതിന് പിന്നാലെ രാഷ്ട്രീയ തലത്തിലേക്കും വഴിമാറുകയാണ്. ഷമിയുടെ ഭാര്യ ഹസന്‍ ജഹാന്‍ താരത്തിനെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായം തേടുകയും ചെയ്തിരിക്കുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും പാകിസ്താനി മോഡലുമായി ഷമി ദുബായിലെ ഹോട്ടലില്‍ താമസിച്ചുവെന്നുമാണ് ഹസിന്‍ ജഹാന്‍ ആദ്യം ആരോപിച്ചത്. പിന്നീട് സഹോദരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഷമി തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നും അവര്‍ പറഞ്ഞു. ഇതില്‍ പാകിസ്താന്‍ യുവതിയുമായി ബന്ധമുണ്ടെന്ന ആരോപണം ഗൗരവമുള്ളതായിരുന്നു. ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഒത്തുകളിയും രഹസ്യം ചോര്‍ത്തലും വരെ ആരോപിക്കപ്പെട്ടിരിക്കെ, പാകിസ്താന്‍ മോഡല്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍...

പെണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷിക്കുന്ന ഗ്രാമം; വേശ്യാവൃത്തിക്ക് ഒരാള്‍ കൂടി!! പച്ച മാംസത്തിലെ വരുമാനംപെണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷിക്കുന്ന ഗ്രാമം; വേശ്യാവൃത്തിക്ക് ഒരാള്‍ കൂടി!! പച്ച മാംസത്തിലെ വരുമാനം

പാകിസ്താന്‍ മോഡല്‍

പാകിസ്താന്‍ മോഡല്‍

പാകിസ്താന്‍ മോഡല്‍ അലിഷ്ബയാണ് വിവാദ നായിക. ദുബായില്‍ വച്ച് ഷമിയും അലിഷ്ബയും ഒരു ഹോട്ടലില്‍ താമസിച്ചുവെന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീമംഗങ്ങള്‍ നാട്ടിലേക്ക് തിരിച്ചപ്പോള്‍ ഷമി മാത്രം ദുബായിലേക്ക് പോകുകയായിരുന്നു. ഈ യാത്ര അലിഷ്ബയെ കാണാനായിരുന്നുവെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. അലിഷ്ബയും ഷമിയും തമ്മില്‍ വാട്‌സ് ആപ്പ് ചാറ്റ് ചെയ്തുവെന്നു ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതിന്റെ രേഖകള്‍ അവര്‍ പുറത്തുവിടുകയും ചെയ്തു. ഈ അവസരത്തിലാണ് മാധ്യമങ്ങള്‍ അലിഷ്ബയുടെ പ്രതികരണം തേടിയത്.

അലിഷ്ബ പറയുന്നു

അലിഷ്ബ പറയുന്നു

ഷമിയെ തനിക്കറിയാമെന്നും ഇന്‍സ്റ്റഗ്രാമില്‍ ഷമിയെ ഫോളോ ചെയ്യുന്നുണ്ടെന്നും അലിഷ്ബ പറഞ്ഞു. ഷമിയെ എനിക്ക് ഇഷ്ടമാണ്. ഞങ്ങള്‍ ദുബായില്‍ വച്ച് കണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇഷ്ടമാണെന്ന് പറയുന്നത് ഒരു ആരാധിക എന്ന അര്‍ഥത്തിലാണെന്നും അതിന് മറ്റു മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും അലിഷ്ബ വ്യക്തമാക്കി. ലക്ഷക്കണക്കിന് ആരാധകരുള്ള വ്യക്തിയാണ് ഷമി. അക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് താനെന്നും അലിഷ്ബ പറയുന്നു. മറ്റു വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അലിഷ്ബ പറഞ്ഞു. ദുബായില്‍ വച്ച് കണ്ടത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്.

ബന്ധം സ്ഥാപിച്ചത് ഇങ്ങനെ

ബന്ധം സ്ഥാപിച്ചത് ഇങ്ങനെ

എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അലിഷ്ബയുമായി അഭിമുഖം നടത്തിയിരിക്കുന്നതും ഇതേ ചാനലാണ്. ഇന്ത്യയും പാകിസതാനും തമ്മില്‍ നടന്ന ഐസിസി ചാംപ്യന്‍ ട്രോഫി മല്‍സരത്തിന് ശേഷമാണ് താന്‍ ആദ്യമായി ഷമിക്ക് ഒരു മെസ്സേജ് അയച്ചതെന്ന് അലിഷ്ബ പറയുന്നു. മല്‍സരത്തിന് ശേഷം താരത്തെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ഫേസ്ബുക്ക് വഴി പങ്കുവയ്ക്കുകയും ചെയ്തു. പിന്നീടാണ് ദുബായില്‍ വരുന്നുണ്ടെന്ന് അറിഞ്ഞത്. ദുബായില്‍ വച്ച് ഷമിയെ കണ്ടുവെന്ന് പറയുന്നത് ശരിയാണ്. തന്റെ സഹാദരി ഷാര്‍ജയിലുണ്ട്. അവിടെ എത്തിയപ്പോഴാണ് ഷമിയെ കാണാന്‍ ദുബായിലേക്ക് പോയതെന്നും അലിഷ്ബ പ്രതികരിച്ചു.

ഷമിയോടൊപ്പം പോയില്ല

ഷമിയോടൊപ്പം പോയില്ല

ഒരു സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നു ഞങ്ങളുടേത്. ഇഷ്ടതാരത്തെ കാണുക എന്നതില്‍ കവിഞ്ഞ് ഒന്നുമില്ലായിരുന്നുവെന്നും അലിഷ്ബ വിശദീകരിച്ചു. ഷമിക്കൊപ്പം ഹോട്ടലില്‍ അലിഷ്ബ താമസിച്ചുവെന്നാണ് ഹസിന്‍ ജഹാന്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ടും അലിഷ്ബയോട് ചാനല്‍ ചോദിച്ചറിഞ്ഞു. ഷമിയോടൊപ്പം ഹോട്ടലിലേക്ക് പോയി എന്നത് ശരിയല്ല. ഞാന്‍ ഷാര്‍ജയിലാണുണ്ടായിരുന്നത്. പാകിസ്താനില്‍ നിന്ന് ഞാന്‍ ഷാര്‍ജയിലേക്കാണ് പോയത്. തൊട്ടടുത്ത ദിവസം ഒറ്റയ്ക്കാണ് ദുബായിലെ ഹോട്ടലില്‍ എത്തിയത്. രാവിലെ ഒമ്പതു മണിക്ക് എത്തിയ ഞാന്‍ ഷമിക്കൊപ്പം പ്രാതല്‍ കഴിച്ചുവെന്നും അലിഷ്ബ പറഞ്ഞു. ഷമിയുമായി ഒരു ആരാധിക എന്നതില്‍ കവിഞ്ഞ് മറ്റൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. മറിച്ചുള്ള കാര്യങ്ങള്‍ തെറ്റാണെന്നും അലിഷ്ബ വിശദീകരിച്ചു.

ഷമിക്ക് പണം കൈമാറിയോ

ഷമിക്ക് പണം കൈമാറിയോ

ഷമിയുടെ കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അറിഞ്ഞുവെന്ന് അലിഷ്ബയുടെ വാക്കുകളില്‍ വ്യക്തമാണ്. തന്റെ ഭാഗം വിശദീകരിക്കാന്‍ എവിടെയും വരാന്‍ തയ്യാറാണെന്ന് അലിഷ്ബ പറഞ്ഞു. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എവിടെയും ഞാന്‍ പറയും. അതിന് എനിക്ക് മടിയില്ലെന്നും അലിഷ്ബ വ്യക്തമാക്കി. ഷമിക്ക് അലിഷ്ബ പണം കൈമാറിയെന്ന് ഹസിന്‍ ജഹാന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്തിനാണ് അലിഷ്ബ പണം നല്‍കിയത് എന്നെനിക്ക് അറിയില്ല. എന്നെ മാത്രമല്ല, രാജ്യത്തെ കൂടിയാണ് ഷമി വഞ്ചിച്ചിരിക്കുന്നതെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ അലിഷ്ബയുടെ പ്രതികരണം ഇങ്ങനെയായിരുന്നു...

എങ്ങനെ വഞ്ചിക്കാന്‍ കഴിയും

എങ്ങനെ വഞ്ചിക്കാന്‍ കഴിയും

ഞങ്ങള്‍ തമ്മില്‍ ഒരു തരത്തിലുള്ള ഇടപാടുകളുമില്ല. പണമിടപാട് നടത്തിയിട്ടില്ല. സ്വന്തം രാജ്യത്തെ എങ്ങനെയാണ് ഒരു വ്യക്തിക്ക് വഞ്ചിക്കാന്‍ സാധിക്കുക. അത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്നും അലിഷ്ബ പറഞ്ഞു. അലിഷ്ബ തന്റെ ആരാധികയാണെന്നും അവരുടെ പേര് വിവാദത്തിലേക്ക് വലിച്ചഴയ്ക്കരുതെന്നും ഷമി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹസിന്‍ ജഹാന്‍ ഏതറ്റം വരെ പോകുമെന്ന് നിരീക്ഷിക്കുകയാണെന്നും ഷമി പറഞ്ഞു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് താരത്തിനെതിരെ ഭാര്യ ഉന്നയിച്ചിട്ടുള്ളത്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ പോലീസ് ഷമിക്കെതിരെ കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഷമിക്ക് അനുകൂലമായ പ്രതികരണവുമായി അലിഷ്ബ രംഗത്തെത്തിയിട്ടുള്ളത്.

വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; എംഎല്‍എമാര്‍ കൊമ്പുകോര്‍ക്കുന്നു!! ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; എംഎല്‍എമാര്‍ കൊമ്പുകോര്‍ക്കുന്നു!! ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍

English summary
Shami-Jahan: Pakistani Model Alishba finally speaks up on the controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X