എല്ലാത്തിനും പിന്നില്‍ ശരദ് പവാര്‍? രാഷ്ട്രീയ അട്ടിമറി ആദ്യമായി കൊണ്ടുവന്നയാളെന്ന് രാജ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറാണ് എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. എന്‍ സി പി പിളര്‍ത്തി എം എല്‍ എമാരോടൊപ്പം ശിവസേന-ബി ജെ പി സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാറിന്റെ നടപടിയില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയില്‍ 'രാഷ്ട്രീയ അട്ടിമറി' എന്ന ആശയം കൊണ്ടുവന്നത് പവാറാണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.
'സംസ്ഥാനത്ത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് വളരെ വെറുപ്പുളവാക്കുന്നതാണ്. ഇത് സംസ്ഥാനത്തെ വോട്ടര്‍മാരെ അപമാനിക്കലല്ലാതെ മറ്റൊന്നുമല്ല,' രാജ് താക്കറെ പറഞ്ഞു. 1978 ല്‍ പുരോഗാമി ലോക്ഷാഹി ദളിലൂടെ രാഷ്ട്രീയ അട്ടിമറിക്ക് തുടക്കമിടുകയായിരുന്നു ശരദ് പവാര്‍. അതിന് മുന്‍പ് മഹാരാഷ്ട്ര ഒരിക്കലും ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും രാജ് താക്കറെ പറഞ്ഞു.

ഇതെല്ലാം പവാറില്‍ തുടങ്ങി പവാറില്‍ തന്നെ അവസാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രീതിയോട് പൊതുജനാഭിപ്രായം തേടിപ്പോയാല്‍ എല്ലാ വീടുകളില്‍ നിന്നും അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ ഏത് പാര്‍ട്ടിയിലാണെന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ലെന്നും മഹാരാഷ്ട്രയില്‍ ഇതൊരു നിര്‍ഭാഗ്യകരമായ സാഹചര്യമാണ് എന്നും രാജ് താക്കറെ പറഞ്ഞു.
പ്രഫുല്‍ പട്ടേല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍ എന്നിവരൊന്നും യഥാര്‍ത്ഥത്തില്‍ അജിത് പവാറിനൊപ്പമല്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. ശരദ് പവാര്‍ തന്നെയാണ് ഈ ഗെയിമിന് പിന്നില്‍ എന്ന് പിന്നീട് തെളിഞ്ഞാല്‍ പോലും അതിശയിക്കാനില്ലെന്നും പറഞ്ഞു. ശരദ് പവാറിന്റെ ഫോട്ടോ എല്ലായിടത്തും പതിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അജിത് പവാര്‍ പറഞ്ഞിരുന്നു.
അതിനാല്‍ ഭാവിയില്‍ സുപ്രിയ സുലെ കേന്ദ്രമന്ത്രിയായാലും അത്ഭുതപ്പെടാനില്ലെന്നും താക്കറെ പറഞ്ഞു. 1978 ല്‍ കോണ്‍ഗ്രസുകാരനായ വസന്ത്ദാദ പാട്ടീലിന്റെ സര്‍ക്കാരിനെ താഴെയിട്ടാണ് ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. അതേസമയം അജിത് പവാര്‍ പിളര്‍പ്പിന് ശേഷം വിളിച്ച് ചേര്‍ത്ത ഇന്നത്തെ യോഗത്തില്‍ 30 എം എല്‍ എമാര്‍ എത്തി. ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ നിലവില്‍ 17 എം എല്‍ എമാരാണ് പങ്കെടുക്കുന്നത്.
മഹാരാഷ്ട്രയില്‍ എന്‍ സി പിക്ക് ആകെ 53 എം എല്‍ എമാരാണുള്ളത്. 10 പേര് ഇരു വിഭാഗവും വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നില്ല. നേരത്തെ അജിത് പവാറിനൊപ്പമുണ്ടായിരുന്ന രണ്ട് എം എല്‍ എമാര്‍ നിലപാട് മാറ്റി ശരദ് പവാര്‍ ക്യാംപില്‍ തിരിച്ചെത്തിയിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications