• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശരത് പവാറിന്റെ കളിയില്‍ വീണത് ശിവസേന... ഒപ്പം നിന്ന് സഹായിച്ചത് കോണ്‍ഗ്രസ്, ബിജെപി പൊളിയും!!

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്നിരിക്കുകയാണ്. പൊതു മിനിമം പരിപാടി ഉദ്ധവ് താക്കറെ അംഗീകരിച്ചതോടെ വിജയം നേടിയിരിക്കുന്നത് ശരത് പവാറാണ്. മഹാരാഷ്ട്രയില്‍ ദുര്‍ബലമായി തുടങ്ങിയ പവാര്‍ മാജിക്ക് വീണ്ടും അതി ശക്തമായിരിക്കുകയാണ്. ദേവേന്ദ്ര ഫട്‌നാവിസിനെയും ഉദ്ധവ് താക്കറെയെയും ഇടയ്ക്ക് നിര്‍ത്തി പവാര്‍ കളിച്ച മഹാനാടകം എന്‍സിപിയുടെ രാഷ്ട്രീയ ഭാവി കൂടിയാണ് രക്ഷിച്ചിരിക്കുന്നത്.

പക്ഷേ ശിവസേന സ്വന്തം കുഴിയാണ് കുഴിച്ചിരിക്കുന്നത്. ബാല്‍ താക്കറെയുടെ തീവ്ര പ്രസംഗത്തില്‍ ഇളക്കി മറിഞ്ഞിരുന്ന മറാത്ത വിഭാഗം ഇനി എന്‍സിപിയിലേക്ക് കൂടി പോകാന്‍ സന്നദ്ധമാകും. ഇതോടെ ശിവസേനയെ കുരുക്കാന്‍ പവാര്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ ബിജെപി കൂടി വീഴാന്‍ പോവുകയാണ്. അമിത് ഷാ ശിവസേനയോട് പറഞ്ഞത് നിങ്ങള്‍ക്ക് ജനങ്ങളുടെ വികാരം ശരിക്ക് അറിയില്ലെന്നാണ്. എന്നാല്‍ മറാത്താ വികാരം ഗുജറാത്തിയായ അമിത് ഷായ്ക്ക് അറിയില്ലെന്നാണ് പവാര്‍ തെളിയിച്ച് കൊടുത്തത്.

പ്രാദേശിക കാര്‍ഡിറക്കി

പ്രാദേശിക കാര്‍ഡിറക്കി

ശരത് പവാര്‍ ആദ്യമിറക്കിയ കാര്‍ഡ് മറാത്ത കാര്‍ഡാണ്. പവാര്‍ എന്താണ് മഹാരാഷ്ട്രയ്ക്ക് വേണ്ടതെന്ന് അമിത് ഷാ പ്രചാരണത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിയായ അമിത് ഷാ താനും എന്‍സിപിയും എന്താണ് ചെയ്തതെന്ന് എങ്ങനെ അറിയാനാണെന്നായിരുന്നു പവാറിന്റെ മറുപടി. ഇതാണ് പ്രതിപക്ഷത്തെ നൂറിനടുത്ത് സീറ്റിലേക്ക് നയിച്ചത്. മോദിയും ഷായും ഗുജറാത്തികളാണെന്നും മഹാരാഷ്ട്ര ഭരിക്കാന്‍ അവരെ അനുവദിക്കരുതെന്നുമുള്ള പഴയ ശിവസേന മോഡല്‍ പ്രചാരണം ശരിക്കും ക്ലിക്കായി.

ഉദ്ധവ് ഫട്‌നാവിസ് ബന്ധം

ഉദ്ധവ് ഫട്‌നാവിസ് ബന്ധം

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ഫട്‌നാവിസ് ശിവസേനയെ ഒരു തരത്തിലും പരിഗണിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വീണ്ടും ശിവസേനയെ ഫട്‌നാവിസ് സമീപിച്ചു. പുറത്തുള്ള പ്രതീക്ഷ ഫട്‌നാവിസ് ഉദ്ധവുമായി ഏറ്റവും നല്ല ബന്ധത്തിലാണെന്നായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തില്‍ വിള്ളലുണ്ടാവുമെന്ന് പവാര്‍ മുന്‍കൂട്ടി കണ്ടിരുന്നു. 98 സീറ്റോളം പ്രതിപക്ഷത്തിന് കിട്ടിയതോടെ ഉദ്ധവ് ബിജെപിയുമായി ഇടഞ്ഞു. പവാറിന്റെ പ്രവചനം പോലെ തന്നെ ഉദ്ധവ് എന്‍സിപി സഖ്യം ആവശ്യപ്പെടുകയും ചെയ്തു.

ശിവസേനയുടെ ചെലവില്‍....

ശിവസേനയുടെ ചെലവില്‍....

ശിവസേന മറാത്ത വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം അവരുടെ തന്നെ ചെലവില്‍ നേടുകയാണ് പവാര്‍ പ്രധാനമായി ലക്ഷ്യമിട്ടത്. മുംബൈ മേയര്‍ തിരഞ്ഞെടുപ്പ് ഇതിന്റെ ആദ്യ ചവിട്ട് പടിയാവും. കൂടുതല്‍ സീറ്റുകള്‍ എന്‍സിപി മുംബൈയില്‍ ആവശ്യപ്പെടും. ശിവസേന ഇത് നല്‍കുകയും ചെയ്യും. മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇക്കാര്യം കോണ്‍ഗ്രസിനോടും കൂടി ചര്‍ച്ച ചെയ്താണ് പവാര്‍ എല്ലാ നീക്കങ്ങളും നടത്തുന്നത്. സോണിയ പവാറിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

ഒറ്റയടിക്ക് തീര്‍ത്തത് രണ്ട് പക

ഒറ്റയടിക്ക് തീര്‍ത്തത് രണ്ട് പക

ബാല്‍ താക്കറെ മുമ്പ് സ്‌കൗണ്ട്രല്‍ എന്നായിരുന്നു പവാറിനെ വിശേഷിപ്പിച്ചത്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ഉദ്ധവ് പവാറിന് പിന്നാലെ നടക്കുന്നതില്‍ എത്തിയിരിക്കുന്നത്. രണ്ടാമത്തെ പക ദേവേന്ദ്ര ഫട്‌നാവിസുമായിട്ടായിരുന്നു. മഹാരാഷ്ട്രയില്‍ പവാറിന്റെ രാഷ്ട്രീയം അസ്തമിച്ചെന്നായിരുന്നു ഫട്‌നാവിസ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി പദം നഷ്ടപ്പെട്ട് രാഷ്ട്രീയ അസ്തമനത്തിന്റെ വക്കിലാണ് ഫട്‌നാവിസ്. മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ജോതിഷം അറിയുമെന്ന് മനസ്സിലാക്കിയിരുന്നില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

എന്‍സിപിക്ക് മറാത്ത പാര്‍ട്ടിയെന്ന പേര് ദീര്‍ഘകാലമായിട്ടുണ്ട്. എന്നാല്‍ ബിജെപി പുറത്ത് നിന്ന് വന്ന പാര്‍ട്ടിയാണെന്ന് പൊതുവേ വിലയിരുത്തലുണ്ട്. അത്തരമൊരു പാര്‍ട്ടി അതിരുകടന്നത് കൊണ്ടാണ് സഖ്യം വിട്ടതെന്ന് ശിവസേന വാദിക്കുന്നു. എന്‍സിപി പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 80 സീറ്റ് വരെ നേടാനുള്ള സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ 35 സീറ്റ് മാത്രമേ കിട്ടൂ എന്നായിരുന്നു പ്രവചനം. എന്നാല്‍ പവാറിന്റെ രണ്ട് നിര്‍ണായക പ്രസംഗങ്ങള്‍ 9 സീറ്റുകളാണ് കോണ്‍ഗ്രസിന് വര്‍ധിപ്പിച്ചത്.

ബിജെപി പോലും അറിഞ്ഞില്ല

ബിജെപി പോലും അറിഞ്ഞില്ല

പവാര്‍ വൈകാരികമായി ഒരിക്കലും പ്രതികരിച്ചുന്നില്ലെന്ന് നേതാക്കള്‍ പറയുന്നു. ശിവസേന സഖ്യം വിടുമെന്ന കാര്യം എന്‍സിപിയില്‍ ശരത് പവാര്‍ മാത്രമാണ് അറിഞ്ഞത്. ഒരിക്കലും സമയപരിധിയും പവാര്‍ മുന്നോട്ട് വെച്ചില്ല. ഇത് സഖ്യം വിടാന്‍ ഉദ്ധവിന് ഗുണകരമായി മാറി. അണിയറയില്‍ ഇരുന്ന് ശിവസേനയുടെ കേന്ദ്ര മന്ത്രി അരവിന്ദ് സാവന്തിന്റെ രാജി കൂടി നേടിയെടുത്തതോടെ ശരിക്കും ബിജെപിയെ ഞെട്ടിച്ചു. മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് വിട്ടുകൊടുത്തതോടെ ഇനി ബിജെപിയുമായി ബന്ധമുണ്ടാവില്ലെന്ന് കൂടി ഉറപ്പിച്ചിരിക്കുകയാണ് പവാര്‍.

അവസാന അങ്കം

അവസാന അങ്കം

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രബലനായി നില്‍ക്കേണ്ടത് ശരത് പവാറിന് അത്യാവശ്യമാണ്. കോണ്‍ഗ്രസ് അതിനുള്ള എല്ലാ സൗകര്യവും ഒരുക്കി. കൂടുതല്‍ സീറ്റ് കിട്ടിയിട്ടും കോണ്‍ഗ്രസിനെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാനോ വിലകുറച്ച് കാണാനോ പവാര്‍ തയ്യാറായില്ല. കാരണം അജിത് പവാറിന്റെ ഭാവി കോണ്‍ഗ്രസിന്റെ കൂടി കൈയ്യിലാണ്. ജലസേചന അഴിമതി കേസ് അജിത്തിനെതിരെ ഉയരുന്ന സാഹചര്യത്തില്‍ ബിജെപിയെ സംസ്ഥാനത്ത് പൂട്ടുക എന്ന ദൗത്യമാണ് പവാര്‍ മാസ്റ്റര്‍പ്ലാന്‍ ചെയ്ത് തയ്യാറാക്കിയത്. അജിത്താണ് പവാര്‍ ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബലനെന്ന് ശരത് പവാറിനറിയാം. ശിവസേന വരുന്നതോടെ ശരത് പവാറിന്റെ മഹാദൗത്യം ഏകദേശം പൂര്‍ണമായിരിക്കുകയാണ്. ശിവസേന പൊളിഞ്ഞാലും ആ വോട്ടുകള്‍ ഉറപ്പിക്കാന്‍ എന്‍സിപിക്ക് സാധിക്കും. ബിജെപി അതില്‍ നിന്ന് യാതൊരു നേട്ടവും ഉണ്ടാക്കില്ല.

ബാല്‍ താക്കറെ അനുസ്മരണ ചടങ്ങിനെത്തി ഫട്‌നാവിസ്... ശിവസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചത് ഇങ്ങനെ

English summary
sharat pawar brand politics have found new strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X