ശശി തരൂര്‍ എഐസിസി വക്താവ്
ദില്ലി: ശശി തരൂര്‍ അടക്കം മുതിര്‍ന്ന മന്ത്രിമാരെ എഐസിസി വക്താക്കളായി നിയമിച്ചു. അഞ്ച് സീനിയര്‍ വക്താക്കളേയും 13 വക്താക്കളേയും ആണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം നിയമിച്ചിരിക്കുന്നത്. സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തിന്റെ സാഹചര്യത്തിലും ദേശീയ നേതൃത്വം തരൂരിനൊപ്പമുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ പി ചിദംബരം, സല്മാന് ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരാണ് മുതിര്‍ന്ന വക്താക്കള്‍. ശശി തരൂര്‍, പിസി ചാക്കോ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ വക്താക്കളാണ്. കോണ്‍ഗ്രസ് വക്താവായി അഭിഷേക് സിംഗ്വി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള രാഹുലിന്റെ നീക്കമാണ് പുതിയ വക്താക്കളുടെ നിയമനത്തിന് പിന്നില്‍. പാര്‍ട്ടി വക്താക്കളെ കുറിച്ച് നേരത്തെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സംസ്ഥാന വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ക്കുള്ള സംഘത്തില്‍ കേരളത്തില്‍ നിന്ന് വിടി ബല്‍റാം എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി സംഘടനാ പാരമ്പര്യം ഉള്ളവരെയാണ് ഈ പട്ടികയില്‍ അധികം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭാര്യ സുനന്ദ തരൂരിന്റെ അസ്വാഭാവിക മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ നിര്‍ണായക സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തരൂര്‍ മന്ത്രി സ്ഥാനം രാജിവക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്തായാലും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തരൂരിനെ വിശ്വാസത്തിലെടുത്തിരിക്കുന്നു എന്ന് തന്നെയാണ് വാര്‍ത്തകള്‍ നല്കുന്ന സൂചന.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications