കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തില്‍ തരൂരില്ല, വീണ്ടും മോദിസ്നേഹമോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയും ആയ ശശി തരൂര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ തന്നെയാണോ... കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചിലരെങ്കിലും ഇ ചോദ്യം മനസ്സില്‍ ചോദിച്ചിട്ടുണ്ടാകും.

കള്ളപ്പണ വിഷയത്തില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ തരൂര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഇത് പാര്‍ട്ടിക്കുളളില്‍ തന്നെ വലിയ വിവാദത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന് പരാതിയും പോയിട്ടുണ്ട്.

സ്വച്ഛ ഭാരത് മിഷനില്‍ മോദിയെ പ്രശംസിച്ച തരൂരിനെതിരെ കോണ്‍ഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ദേശീയ വക്താവായിരുന്ന തരൂരിനെ ആ സ്ഥാനത്ത് നീക്കിക്കൊണ്ടായിരുന്നു നടപടി. തരൂരിന്റെ മോദി പ്രേമത്തിന് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്ന ഉദാഹരണങ്ങള്‍ ഏറെയാണ്.

മോദി പ്രശംസ

മോദി പ്രശംസ

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ തന്നെ ശശി തരൂര്‍ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതില്‍ തെറ്റെന്താണെന്നായിരുന്നു തരൂരിന്റെ ചോദ്യം.

ഇമേജ് മാറ്റം

ഇമേജ് മാറ്റം

വിദ്വേഷത്തിന്റെ പ്രതീകമായിരുന്ന മോദി വികസനത്തിന്റേയും ആധുനികതയുടേയും പ്രതീകമായി മാറിയെന്നായിരുന്നു തരൂരിന്റെ മറ്റൊരു പ്രശംസ.

പാകിസ്താന് മറുപടി

പാകിസ്താന് മറുപടി

ഐക്യരാഷ്ട്ര സഭയില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചതായിരുന്നു വേറൊരു പ്രശ്‌നം. പാകിസ്താന് മികച്ച മറുപടിയാണ് മോദി നല്‍കിയതെന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്.

സ്വച്ഛ ഭാരത്

സ്വച്ഛ ഭാരത്

പാര്‍ട്ടിയുടെ എതിര്‍പ്പ് ലംഘിച്ച് സ്വച്ഛ ഭാരത് വെല്ലുവിളി ഏറ്റെടുത്തതായിരുന്നു അടുത്ത പ്രശ്‌നം. ഇതിന്റെ പേരില്‍ തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.

പാര്‍ലമെന്റില്‍

പാര്‍ലമെന്റില്‍

ഒടുവില്‍ ലോക്‌സഭയില്‍ മോദിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ തരൂര്‍ ഇറങ്ങിപ്പോയതോടെ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് ശക്തമായിക്കഴിഞ്ഞു.

മോദി പ്രശംസ മാത്രമോ

മോദി പ്രശംസ മാത്രമോ

എന്നാല്‍ ഒരു കാര്യം ആരുടേയും ശ്രദ്ധയില്‍ പെടാതെ പോകുന്നുണ്ട്. മോദിയെ പ്രശംസിച്ചതിനേക്കാള്‍ കൂടുതല്‍ തരൂര്‍ വിമര്‍ശിച്ചിട്ടാണ് ഉള്ളത്.

യുഎന്‍ പ്രസംഗം

യുഎന്‍ പ്രസംഗം

പാകിസ്താന് മികച്ച മറുപടി നല്‍കി എന്ന് പ്രശംസിച്ച ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തെ തരൂര്‍ വിമര്‍ശിച്ചിരുന്നു. മുന്നൊരുക്കമില്ലാത്ത പ്രസംഗങ്ങള്‍ മണ്ടത്തരങ്ങളായി മാറുമെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.

ഇന്ദിരാ ദിനം

ഇന്ദിരാ ദിനം

ഇന്ദിരാദിനം ആഘോഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിമുഖത കാണിച്ചപ്പോള്‍ അതിനെതിരേയും തരൂര്‍ രംഗത്തെത്തിയിരുന്നു.

അതിര്‍ത്തിയിലെ ആക്രമണങ്ങള്‍

അതിര്‍ത്തിയിലെ ആക്രമണങ്ങള്‍

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പാക് അതിര്‍ത്തിയിലുണ്ടായ ആക്രമണങ്ങളെ ചൊല്ലിയും തരൂര്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്.

ബിജെപിയില്‍

ബിജെപിയില്‍

ശശി തരൂര്‍ ബിജെപിയില്‍ ചേരുന്നു എന്ന് പോലും ഇടക്ക് പ്രചാരണങ്ങളുണ്ടായി. ഇത് തന്നെ ഏറെ വേജനിപ്പിച്ചുവെന്ന് തരൂര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വികസനത്തിനോടാണ് തന്റെ പ്രതിബദ്ധതയെന്നും കോണ്‍ഗ്രസ് ആണ് അതിനുള്ള വഴിയെന്നും തരൂര്‍ പറഞ്ഞിട്ടുണ്ട്.

English summary
Shashi Tharoor hesitated to participate in Congress' protest in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X