Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ എന്റെ മതത്തെ തകര്‍ക്കുന്നു... വേദങ്ങളും ഉപനിഷത്തുകളും അതിനുള്ളതാണോയെന്ന് തരൂര്‍!!

ദില്ലി: മോദി സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ മൂന്നാം തവണയും രൂക്ഷ വിമര്‍ശനമുയര്‍ത്തി ശശി തരൂര്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ബിജെപി ആരാധകര്‍ അദ്ദേഹത്തെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് ഗൗരവമേറിയ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ തന്റെ മതത്തെ തകര്‍ക്കുന്നു എന്നാണ് തരൂര്‍ ഉന്നയിച്ചിരിക്കുന്നത്.

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്റെ പല മേഖലകളും തകര്‍പ്പെട്ടുവെന്നും തരൂര്‍ ഉന്നയിക്കുന്നു. തന്റെ പുതിയ പുസ്തകമായ ദ ഹിന്ദു വേ ആന്‍ ഇന്‍ട്രോഡെക്ഷന്‍ ടു ഹിന്ദൂയിസത്തിലാണ് തരൂര്‍ ഹിന്ദുത്വത്തെ കടന്നാക്രമിച്ചിരിക്കുന്നത്. ബിജെപിക്കും സര്‍ക്കാരിനുമുള്ള പ്രത്യക്ഷ വിമര്‍ശനം കൂടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അതേസമയം ഇതിന് പിന്നാലെ കോണ്‍ഗ്രസ് ഗംഭീര ആരോപണം ഉന്നയിച്ചതും ഹിറ്റായിരിക്കുകയാണ്.

ഹിന്ദുത്വം തകര്‍ക്കുന്നു

ഹിന്ദുത്വം തകര്‍ക്കുന്നു

ഇന്ത്യയുടെ അടിസ്ഥാന ശിലയായ ഹിന്ദൂയിസത്തെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ഹിന്ദുത്വമെന്ന് തരൂര്‍ കുറ്റപ്പെടുത്തുന്നു. ഹിന്ദൂയിസത്തെ ഉള്ളില്‍ നിന്ന് ആക്രമിക്കുകയാണ് ബിജെപി. സമാധാനമാണ് ഹിന്ദൂയിസം മുന്നോട്ട് വെച്ചതെന്നും തരൂര്‍ പറയുന്നു. അതേസമയം ബിജെപി രാഷ്ട്രീയ അജണ്ടയായി കാണുന്ന തത്വമാണ് ഹിന്ദുത്വ. അസമിലെ എന്‍ആര്‍സി ബില്‍ മുതലുള്ള കാര്യങ്ങളില്‍ ഇത് ബിജെപി പ്രകടമാക്കിയിരുന്നു. ഈ സാചര്യത്തിലാണ് തരൂരിന്റെ മറുപടി. നേരത്തെ ഗോരക്ഷാ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം രാമന് നാണക്കേടുണ്ടാക്കിയെന്നും തരൂര്‍ പറഞ്ഞിരുന്നു.

അവര്‍ ചെയ്യുന്നത്....

അവര്‍ ചെയ്യുന്നത്....

ഒരു കൂട്ടം ഗുണ്ടകള്‍ വേദങ്ങളും ഉപനിഷത്തുകളും ചൊല്ലിയാണ് മറ്റുള്ള മതങ്ങളെ ആക്രമിക്കുന്നത്. ഇത് അവരുടെ രാഷ്ട്രീയമാണ്. ബിജെപിയാണ് ഇതിന് പിന്നില്‍. അവര്‍ ഹിന്ദുവിന് ഉള്ളില്‍ കയറി ഇല്ലാത്ത ശീലങ്ങളാണ് മതത്തെ പഠിപ്പിക്കുന്നത്. യൂറോപ്പില്‍ കാണുന്ന ഫുട്‌ബോള്‍ ഹൂളിഗനിസത്തിന് തുല്യമാണ് ഇത്. മതത്തില്‍ പൊതിഞ്ഞ രാഷ്ട്രീയമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. അത് രാജ്യത്തെ സാമ്പത്തിക മേഖലയെ അടക്കം ബാധിക്കുന്നത് പ്രധാനമന്ത്രി തിരിച്ചറിഞ്ഞിട്ടില്ലെന്നും തരൂര്‍ സൂചിപ്പിക്കുന്നു.

മോദിക്ക് മാത്രമല്ല

മോദിക്ക് മാത്രമല്ല

അമേരിക്കയില്‍ വലിയ വരവേല്‍പ്പുണ്ടായെന്ന് നരേന്ദ്ര മോദിയും ബിജെപിയും പറഞ്ഞ് നടക്കുന്നുണ്ട്. എന്നാല്‍ മോദിക്കല്ല ആദ്യമായി അമേരിക്കയില്‍ വരവേല്‍പ്പ് ലഭിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ കാണാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ദിരാ ഗാന്ധിക്കും ഇതേ വരവേല്‍പ്പ് ലഭിച്ചിട്ടുണ്ട്. നെഹ്‌റുവിനെ കാണാന്‍ വലിയ ഇന്ത്യന്‍ അമേരിക്കക്കാര്‍ അന്ന് എത്തിയിരുന്നു. ഇതെല്ലാം ബിജെപിക്ക് ആരാണ് പറഞ്ഞ് തരികയെന്നും തരൂര്‍ ചോദിക്കുന്നു.

അവര്‍ വിജയിച്ചിട്ടില്ല

അവര്‍ വിജയിച്ചിട്ടില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരായ രീതിയിലുള്ള വിജയമല്ല ബിജെപി സ്വന്തമാക്കിയത്. പുല്‍വാമയും ബാലക്കോട്ടും പോലും ദേശീയ സുരക്ഷാ വിഷയങ്ങള്‍ നല്ല രീതിയില്‍ പ്രധാനമന്ത്രിയും അമിത് ഷായും പ്രചാരണ വിഷയമാക്കി. ജനങ്ങള്‍ ഇത് വിശ്വസിച്ചാണ് വോട്ടുചെയ്തത്. ബിജെപിക്ക് 37 ശതമാനം വോട്ടാണ് ലഭിച്ചത്. പിന്നെങ്ങനെ പൂര്‍ണമായി വിജയിച്ചെന്ന് അവര്‍ക്ക് പറയാനാവും. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നിരയ്ക്കാണ് കൂടുതല്‍ വോട്ടുകളെന്നും തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.

പിന്നാലെ കോണ്‍ഗ്രസും

പിന്നാലെ കോണ്‍ഗ്രസും

മന്‍മോഹന്‍ ഉന്നയിച്ചതിന് പിന്തുണച്ചാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ വരുത്തി വെച്ച ദുരന്തമാണ് സാമ്പത്തിക പ്രതിസന്ധിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. ജിഎസ്ടിയും നോട്ടുനിരോധനവും കഴിവില്ലാത്ത ഭരണാധികാരിയും മണ്ടന്‍ നയങ്ങളാണ്. ബിജെപിക്ക് ഇതെങ്ങനെ പരിഹരിക്കണമെന്ന് അറിയില്ല. അതുകൊണ്ടാണ് എന്തെങ്കിലും പറഞ്ഞ് കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ എടുത്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ എന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.

മന്‍മോഹന്റെ നിര്‍ദേശം

മന്‍മോഹന്റെ നിര്‍ദേശം

മന്‍മോഹന്‍ സിംഗ് അഞ്ച് നിര്‍ദേശങ്ങളായിരുന്നു ബിജെപിക്ക് മുന്നില്‍ വെച്ചത്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ജിഎസ്ടി നിരക്കുകള്‍ കുറച്ച് വ്യാപാര മേഖലയെ നികുതിയില്‍ നിന്ന് ഇളവ് നല്‍കുന്നതിലേക്ക് കൊണ്ടുവരിക. ചെറുകിട ഇടത്തരം ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്‍മോഹന്‍ മോദി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. അതേസമയം കഴിഞ്ഞ 19 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് വാഹന വിപണി അടക്കമുള്ളവ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+