കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവുളുക്കുന്ന വാക്കുമായി ശശി തരൂര്‍!! " floccinaucinihilipilification" ട്വിറ്ററില്‍ ട്രെന്‍റിങ്ങ്

  • By Aami Madhu
Google Oneindia Malayalam News

വായില്‍ കൊള്ളാത്ത ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞ് മലയാളികളെ ശശി തരൂര്‍ വട്ടം ചുറ്റിക്കുന്നത് ആദ്യത്തെ സംഭവമല്ല. സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലില്‍ വന്ന വാര്‍ത്തയ്ക്കുള്ള പ്രതികരണത്തില്‍ തരൂര്‍ ഉപയോഗിച്ച പദം ചില്ലറയൊന്നുമല്ല മലയാളികളെ വെള്ളം കുടിപ്പിച്ചത്. 'എക്സാസ്പെറേറ്റിങ്ങ് ഫെറാഗോ ഓഫ് ഡിസ്റ്റോഷന്‍സ്' എന്ന പ്രതികരണത്തിന്‍റെ അര്‍ത്ഥം മലയാളി തിരഞ്ഞ് പിടിച്ചപ്പോള്‍ ശരിക്കും ക്ഷീണിച്ചു.

"ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ" !! പുതിയ വാക്കുമായി ശശി തരൂര്‍

shashi-tharoor3-06-148

ആശയക്കുഴപ്പമുണ്ടാക്കുന്ന, കുഴപ്പിക്കുന്ന എന്നൊക്കെയായിരുന്നു ആ കടിച്ചാപ്പൊട്ടാത്ത വാക്കിന്‍റെ അര്‍ത്ഥം.അതിന്‍റെ ക്ഷീണം ഒന്ന് മാറിയപ്പോഴേക്കും. ഇപ്പോള്‍ പുതിയ വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തന്‍റെ പുതിയ പുസ്തകമായ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ കുറിച്ച് ട്വിറ്ററില്‍ ഇട്ട കുറിപ്പിലാണ് നാവുളുക്കിപോകുന്ന 'floccinaucinihilipilification' എന്ന വാക്ക് തരൂര്‍ പ്രയോഗിച്ചത്.

'ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ , 400 പേജ് നീണ്ട എന്‍റെ പുതിയ പുസ്തകം വൃഥാവ്യയത്തിനും അപ്പുറമാണ്. എന്തുകൊണ്ടാണ് എന്നറിയാന്‍ ഇപ്പോള്‍ തന്നെ പ്രീ ഓഡര്‍ ചെയ്യൂ എന്നാണ് തരൂരിന്‍റെ ട്വീറ്റ്. ഇതോടെ ട്വിറ്ററില്‍ ട്രെന്‍റിങ്ങ് ആയി മാറിയിരിക്കുകയാണ് ഈ വാക്ക്.

മൂല്യമില്ലാതെ കണക്കാക്കുന്ന പ്രവൃത്തിയേയോ ശീലത്തേയോ കുറിക്കുന്നതാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ. എന്തായാലും സംഭവം ട്വിറ്ററില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ഇന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ വാക്കും ഇതാണത്രേ. പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ ഉപയോഗിച്ച വാക്ക് എന്തായാലും കൊള്ളാം എന്നാണ് പോസ്റ്റില്‍ ചിലര്‍ കമന്‍റിട്ടിരിക്കുന്നത്. അതേസമയം പുസ്തകം വില്‍ക്കാനുള്ള തന്ത്രമാണെന്നാണ് ചിലര്‍ കുറിച്ചത്.

English summary
Shashi Tharoor Tweets About His New Book And Everyone Is Searching For The Meaning Of One Word!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X