കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-ശിവസേന സീറ്റ് വിഭജനം; ഇന്ത്യ പാക് വിഭജനത്തേക്കാള്‍ പ്രശ്‌നമെന്ന് റാവത്ത്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാതെ ബിജെപി-ശിവസേനാ സഖ്യം. ഇരു പാര്‍ട്ടികള്‍ക്കിടയില്‍ സീറ്റ് വിഭജിക്കുന്നത് ഇന്ത്യ-പാക് വിഭജനത്തേക്കാള്‍ വലിയ കാര്യമാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇരുപാര്‍ട്ടികളും വല്യേട്ടന്‍ നിലപാട് തുടരുന്നതാണ് സീറ്റ് വിഭജനം കീറാമുട്ടിയാകാന്‍ കാരണം.

Bjp

മഹാരാഷ്ട്ര വലിയസംസ്ഥാനമാണ്. 288 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇത് പങ്കുവയ്ക്കുന്നത് ഇന്ത്യ-പാക് വിഭജനത്തേക്കാള്‍ പ്രയാസമാണ്. തങ്ങള്‍ പ്രതിപക്ഷത്താണ് ഇരിന്നിരുന്നതെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ പകുതി സീറ്റ് വേണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി തയ്യാറായില്ല. തുടര്‍ന്ന് 125 സീറ്റെങ്കിലും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. നിലവിലെ സഭയില്‍ ബിജെപിക്ക് 122 അംഗങ്ങളും ശിവസേനയ്ക്ക് 63 അംഗങ്ങളുമാണുള്ളത്.

'കേരളത്തില്‍ വീണ്ടും ലൗ ജിഹാദ്; ഇരകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍', കേന്ദ്രസര്‍ക്കാരിന് കത്ത്'കേരളത്തില്‍ വീണ്ടും ലൗ ജിഹാദ്; ഇരകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍', കേന്ദ്രസര്‍ക്കാരിന് കത്ത്

അതേസമയം, മഹാരാഷ്ട്രയില്‍ രണ്ടാംതവണയും അധികാരത്തിലെത്തുമെന്നാണ് ബിജെപി-ശിവസേനാ നേതാക്കള്‍ പറയുന്നത്. 220 ലധികം സീറ്റുകള്‍ ഇത്തവണ നേടുമെന്നും ഇരുവരും അവകാശപ്പെടുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രചാരണ വിഷയമാക്കുന്ന കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് പക്ഷേ, അടിത്തറ നഷ്ടമായതാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ മഹാജനദേശ് യാത്ര അദ്ദേഹത്തിന്റെ പ്രതിഛായ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫഡ്‌നാവിസിനെ മുന്നില്‍ നിര്‍ത്തി തന്നെയാണ് ബിജെപി ഇത്തവണയും അങ്കം കുറിച്ചിരിക്കുന്നത്. ശിവസേന തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.

English summary
Shiv Sena-BJP seat Sharing bigger than India-Pakistan partition: Sanjay Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X