കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിമര്‍ശിച്ച് ശിവസേന; 'വ്യവസ്ഥയെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുന്നത് സംസ്‌കാരമല്ല'

Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. അധികാരത്തിലെത്തിയാല്‍ വിദേശത്തെ കള്ളപ്പണ നിക്ഷേപം രാജ്യത്തെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനത്തെയാണ് ശിവസേന കടന്നാക്രമിച്ചത്.

കള്ളപ്പണം തിരികെ കൊണ്ടു വരികയാണെങ്കില്‍ രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും 15 ലക്ഷം വീതം ലഭിക്കുമെന്ന് ലോക്‌സഭ തിരിഞ്ഞെടുപ്പ് വേളയില്‍ മോദി പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ എത്രപേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ ലഭിച്ചെന്നായിരുന്നു ശിവസേനയുടെ ചോദ്യം. വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

ഉത്തരം പറയണം

ഉത്തരം പറയണം

കള്ളപ്പണം തിരികെ കൊണ്ടു വരികയാണെങ്കില്‍ രാജ്യത്തെ ഓരോ പൗരനും 15 ലക്ഷം രൂപ വീതം ലഭിക്കുമെന്നായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മോദിയുടെ വാഗ്ദാനം. എത്രപേര്‍ക്ക് കിട്ടി. മുബൈയിലെ ബിജെപി നേതാക്കള്‍ ഇതിന് ഉത്തരം പറയണമെന്നാണ് ശിവസേനയുടെ ആവശ്യം.

ചാരപ്പണി

ചാരപ്പണി

കള്ളപ്പണം മടക്കി കൊണ്ടുവരാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും മൗറീഷ്യസിലും ആരും ചാരപ്പണി നടത്തേണ്ടതില്ല്. രാജ്യത്തിനകത്തുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് കണ്ടെത്താനായാല്‍ കേന്ദ്രസര്‍ക്കാര്‍ ദൗത്യം വിജയിക്കുമെന്ന് ശിവസേന പറഞ്ഞു.

മാന്‍ കീ ബാത്ത്

മാന്‍ കീ ബാത്ത്

ശ്രോതാക്കളെ ആകര്‍ഷിക്കാനുള്ള 'ഹോട്ട് ടീ' മാത്രമാണ് മാന്‍ കീ ബാത്തെന്ന് ശിവസേന പരിഹസിച്ചു.

സംസ്‌കാരത്തിന്റെ ഭാഗമല്ല

സംസ്‌കാരത്തിന്റെ ഭാഗമല്ല

വ്യവസ്ഥ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനും ആക്രമിക്കാനുമുള്ള ശ്രമം രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ശിവസേന കുറ്റപ്പെടുത്തി.

English summary
In a fresh editorial piece, Shiv Sena's mouthpiece Saamana raised some crucial issues which were promised before the 2014 General Elections by Prime Minister Narendra Modi. In the piece, Sena lashed out at Modi on his claims to bring back black money to make the country prosperous.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X