ജവാന്മാരെ അപമാനിച്ചു, കശ്മീര്‍ ഉപമുഖ്യമന്ത്രിക്കെതിരെ ശിവസേന
മുംബൈ: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവത്തില്‍ ജവാന്മാരെ അപമാനിച്ചെന്നാരോപിച്ച് ശിവസേന ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗിനെതിരെ. നിര്‍മ്മല്‍ സിംഗിന്റെ പ്രസ്താവന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയ ശിവസേന രാജ്യത്തിനെതിരെ സംസാരിക്കുന്നവരെ ഒരു പാഠം പഠിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു. സൈന്യത്തിന് അബദ്ധം പറ്റിയെന്ന പ്രസ്താവനയെക്കെതിരെയാണ് ശിവസേന രംഗത്തെത്തിയിട്ടുള്ളത്.
ബര്‍ഹാന്‍ വാനിയുടെ മരണത്തില്‍ പാകിസ്താന്‍ ദുഃഖം രേഖപ്പെടുത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ വാനിയുടെ മരണത്തില്‍ ആദ്യം കണ്ണീര്‍ പൊഴിച്ചത് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും, രണ്ടാമത് ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗുമാണ്. സൈന്യത്തിന് അബദ്ധം പിണഞ്ഞതാണെന്നുള്ള പ്രതികരണമാണ് ശിവസേനയെ പ്രകോപിപ്പിച്ചിട്ടുള്ളത്.

ബര്‍ഹാന്‍ വാനിയുടെ മരണത്തെക്കുറിച്ച് സുരക്ഷാ സേനയോട് സംസാരിക്കവേ തങ്ങള്‍ക്ക് ഭീകരവാദികള്‍ ആരാണെന്ന് അറിയില്ലെന്ന് സൈനികര്‍ പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച നിര്‍മ്മല്‍ സിംഗ് ബര്‍ഹാന്‍ വാനിയുടെ മരണം അബദ്ധത്തില്‍ സംബഭവിച്ചതാണെന്ന് വ്യക്തമാക്കുകയായിരുന്നു. രാജ്യത്തിന് വീരമൃത്യു വരിച്ച ജവാന്മാരെ അപമാനിച്ച് ഭീകരരെ പിന്തുണക്കുന്ന നയമാണ് നിര്‍മ്മല്‍ സിംഗിന്റേതെന്നും ശിവസേന ആരോപിക്കുന്നു. വാനിയെ കൊലപ്പെടുത്തിയത് ആകസ്മികമാണെങ്കില്‍ കശ്മീരിലെ പിഡിപി- ബിജെപി സര്‍ക്കാരും ആക്‌സമികമായി സംഭവിച്ചതാണെന്നും സാംമ്‌ന ആരോപിക്കുന്നു.












Click it and Unblock the Notifications