കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ മുഴുവന്‍ ഗുണ്ടകളെന്ന് ഉദ്ദവ് താക്കറെ; ബിജെപിയുമായി ഇനി സഖ്യത്തിനില്ല, സഖ്യം ഉലയുന്നു

ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള(ബിഎംസി) തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഉദ്ദവിന്റെ പ്രകോപനമെന്നാണ് സൂചന.

  • By Akshay
Google Oneindia Malayalam News

മുംബൈ: ബിജെപി-ശിവസേന സഖ്യം തകര്‍ച്ചയിലേക്കെന്ന് സൂചന. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ദവ് താക്കറെ വ്യക്തമാക്കി. മുംബൈ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും രണ്ടായി തന്നെ മല്‍സരിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഞാന്‍ ഇനി സഖ്യവുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിമിഷം മുതല്‍ തന്നെ പോരാട്ടം ആരംഭിക്കുകയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ പറഞ്ഞു. ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള(ബിഎംസി) തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഉദ്ദവിന്റെ പ്രകോപനമെന്നാണ് സൂചന.

 ഇരുപാര്‍ട്ടികളും

ഇരുപാര്‍ട്ടികളും

ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ സഖ്യമായി മത്സരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇരുപാര്‍ട്ടികളും തങ്ങളുടെ ആവശ്യത്തില്‍ ഉറച്ച് നിന്നതോടെയാണ് സഖ്യം ഉലഞ്ഞത്.

 ഉദ്ദവ് താക്കറെ

ഉദ്ദവ് താക്കറെ

വ്യാഴാഴ്ച നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വെച്ചാണ് ഉദ്ദവിന്റെ പ്രസ്താവന വന്നത്. ബി.ജെ.പിയുമായുള്ള സഖ്യത്തേക്കുറിച്ച് പുനരാലോചിക്കുമെന്ന് വ്യക്തമാക്കി ഉദ്ദവ് താക്കറെ വ്യക്തമാക്കി.

സഖ്യം

സഖ്യം

ശിവസേനയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ 25 വര്‍ഷം സഖ്യം മൂലം പാഴായി പോയെന്ന് ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

 ശിവസേന

ശിവസേന

സഖ്യം പിരിയുന്നുണ്ടെങ്കിലും ശിവസേനയ്ക്ക് അധികാരമോഹമില്ലെന്നും അദ്ദഹം പറഞ്ഞു.

 സൂചനയില്ല

സൂചനയില്ല

നിലവിലെ ഭരണത്തിന് വെല്ലുവിളിയുയര്‍ത്തുന്ന നീക്കങ്ങള്‍ നടത്തുമോ എന്നതിനേക്കുറിച്ച് ഉദ്ദവ് താക്കറെ സൂചനകളൊന്നും നല്‍കിയിട്ടില്ല.

 ശിവസേനയില്‍ സൈനീകര്‍

ശിവസേനയില്‍ സൈനീകര്‍

ബിജെപിയില്‍ നിറയെ ഗുണ്ടകളാണെന്നും എന്നാല്‍ ശിവസേനയിലുള്ളത് സൈനികരാണെന്നും താക്കറെ പറഞ്ഞു. ബിഎംസി തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

 പ്രാദേശിക തിരഞ്ഞെടുപ്പ്

പ്രാദേശിക തിരഞ്ഞെടുപ്പ്

അതേസമയം എന്‍സിപി നേതാവ് ശരദ് പവാറിന് പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനു പിന്നാലെയാണ് ഉദ്ധവിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ബിജെപി, എന്‍സിപിയുമായി അടുക്കുന്നതിന്റെ സൂചനയാണ് പൂതിയ നീക്കമെന്നാണ് കരുതുന്നത്.

 എന്‍സിപി-ബിജെപി

എന്‍സിപി-ബിജെപി

2014ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോണ്‍ഗ്രസുമായുണ്ടായിരുന്ന സഖ്യം എന്‍സിപി പിരിഞ്ഞത്. പിന്നീട് ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളുടെ സൂചനയും ഉദ്ധവിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.

English summary
The Shiv Sena, which rules Maharashtra along with the BJP, has ruled out all alliances with the party in future. The current alliance will stay, but the two parties will compete in the elections for the Mumbai civic body BMC, the country's richest municipal organisation, party chief Uddhav Thackeray said today. Soon after, Maharashtra Chief Minister Devendra Fadnavis tweeted, saying, "Power is the means for change not the eventual goal. change will happen. It will happen with you or without you."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X