ബിജെപിയെ കടന്നാക്രമിച്ച് ശിവസേന, ലക്ഷ്യം ശിവസേനയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തടയുക?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍സിപി തലവന്‍ ശരദ് പവാറുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടില്‍ ശിവസേനയുടെ പ്രതികരണം പുറത്ത്. ശിവസേന അധ്യക്ഷന്‍ ബിജെപി നല്കിയ വാഗ്ധാനം ശിവസേനക്ക് മുഖ്യമന്ത്രി കസേര ലഭിക്കുന്നതില്‍ നിന്ന് തടയുന്നതിന് വേണ്ടിയാണെന്നാണ് ശിവസേന ആരോപിക്കുന്നത്. ശിവസേന മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ബിജെപിയെ പാര്‍ട്ടി കടന്നാക്രമിച്ചിട്ടുള്ളത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ വിജയിക്കുന്നത് വരെ എന്തുകൊണ്ട് ബിജെപി അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് അറിഞ്ഞില്ലെന്നും സാംമ്ന കുറ്റപ്പെടുത്തുന്നു.

പവാറിന്റെ മറുപടി
മഹാരാഷ്ട്രയ്ക്ക് വേണ്ടി എന്താണ് പവാര്‍ ചെയ്തിട്ടുള്ളതെന്നാണ് അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം. പവാര്‍ പിന്നീട് ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. പവാര്‍ എന്താണ് ചെയ്തതെന്ന കാര്യത്തില്‍ അമിത് ഷായ്ക്കും മറ്റുള്ളവര്‍ക്കും സംശയമുണ്ടോ? മോദി ചെയ്ത കാര്യമാണ് നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളത്? ഇത് മനസ്സിലാക്കാന്‍ എന്തുകൊണ്ടാണ് അമിത് ഷായും മോദിയും അഞ്ചര വര്‍ഷമെടുത്തതെന്നും സേന മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

കൈകോര്‍ക്കാമോ എന്ന് ചോദിച്ചു
ഇരു പാര്‍ട്ടികള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാമോ എന്ന് മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ചോദിച്ചതായി ശരദ് പവാര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു മറാത്ത ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍സിപിയ്ക്കും ബിജെപിയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുകയാണെങ്കില്‍ സന്തോഷപ്രദമായിരിക്കും. വികസന പ്രശ്നങ്ങള്‍ അഭിപ്രായങ്ങളെക്കുറിച്ച് ഇരവരും തമ്മില്‍ സംസാരിച്ചു. നമുക്ക് നല്ല വ്യക്തിസമവാക്യങ്ങള് ഉണ്ട്. അത് മാറില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും പവാര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ദേശീയ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചു. അക്കാര്യത്തില്‍ ഞാനപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കും. എനിക്ക് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാരണം ഇരു പാര്‍ട്ടികളുടേയും ആശയങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് ഞങ്ങള്‍ വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുത്തത്. അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശിവസേനയെ തടയല്‍?
അവരുടെ ലക്ഷ്യം ശിവജി മഹാരാജിന്റെ ആദര്‍ശം പിന്തുടരുന്നവരെ അധികാരത്തിലെത്താന്‍ അനുവദിക്കില്ല എന്നതാണ് അവരുടെ ലക്ഷ്യം. അത് അവരുടെ ഗൂഡാലോചനയാണ്. ശിവസേനയില്‍ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാവാന്‍ അനുവദിക്കില്ല എന്ന ഗൂഡാലോചനയെന്നും ശിവസേന പറയുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയിലെ പവാറിന്റെ അനുഭവത്തിന്റെ രുചിയറിഞ്ഞെന്ന ബിജെപിയുടെ പ്രസ്താവനയെയും സാംന വിമര്‍ശിക്കുന്നു. ഇപ്പോള്‍ ദില്ലിയിലെ ദൈവങ്ങള്‍ക്കും ഇപ്പോള്‍ അതിന്റെ രുചി അറിയാന്‍ കഴിഞ്ഞുവെന്നും സാമ്ന പറഞ്ഞുവെക്കുന്നു.

സഖ്യവും സമവാക്യവും മാറി
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശിവസേന 105 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ ഇല്ലാതാക്കിയിരുന്നു. രണ്ടര വര്‍ഷത്തിന് മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന ശിവസേനയുടെ ആവശ്യമാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിട്ടു വീഴ്ചക്ക് ഇരു പാര്‍ട്ടികളും തയ്യാറായിരുന്നില്ല. അതാണ് സഖ്യം പിളരുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications