കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ഗോ മന്ത്രാലയവുമായി ശിവരാജ് സിംഗ്... കോണ്‍ഗ്രസിനെ നേരിടാനുള്ള പുതു തന്ത്രം!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹിന്ദുരാഷ്ട്രീയത്തിന് പുതിയ മാനം നല്‍കി ബിജെപി. ഗോ രാഷ്ട്രീയം സജീവമാക്കാനാണ് ബിജെപിയുടെ തീരുമാനം. കോണ്‍ഗ്രസും ഹിന്ദുത്വ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയതോടെ അതിനെ നേരിടാനാണ് ബിജെപിയുടെ നീക്കം. പശുക്കളുടെ സംരക്ഷണത്തിനായി പ്രത്യേക മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപിക്കെതിരെ ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് വമ്പന്‍ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങളാണ് തുടര്‍ന്നും ബിജെപി സ്വീകരിക്കുന്നത്. അതേസമയം ബിജെപിയുടെ പ്രചാരണവും ഇതിനോട് അനുബന്ധിച്ചാണ് നടക്കുന്നത്. ഇതിനായി സംസ്ഥാനത്തെ പോലീസ് ഉദ്യോസ്ഥരെ വരെ ബിജെപി ഉപയോഗിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രചാരണത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നേരിടാനാണ് ബിജെപിയുടെ തീരുമാനം.

കോണ്‍ഗ്രസിന്റെ വിമര്‍ശനം

കോണ്‍ഗ്രസിന്റെ വിമര്‍ശനം

ബിജെപിയുടെ ഗോസംരക്ഷണം വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗോശാലകളില്‍ പശുക്കള്‍ ചത്തതും കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. തങ്ങള്‍ വന്നാല്‍ പശുക്കളുടെ സംരക്ഷണത്തിനായി ഏറ്റവും നല്ല കാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ പ്രസ്താവന. ഇതിനെ തുടര്‍ന്ന് ബിജെപി വന്‍വിമര്‍ശനത്തിലായിരുന്നു.

ഗോമന്ത്രാലയവുമായി ബിജെപി

ഗോമന്ത്രാലയവുമായി ബിജെപി

കോണ്‍ഗ്രസിന്റെ സമ്മര്‍ദം ശക്തമായതിന് പിന്നാലെയാണ് പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം ഒരുക്കുമെന്ന് ശിവരാജ് സിംഗ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹിന്ദുക്കള്‍ക്കിടയില്‍ പശുക്കള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് നിവര്‍ത്തിയില്ലാതെയാണ് ബിജെപി ഗോ മന്ത്രാലയം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്ത്?

പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്ത്?

അപ്രതീക്ഷിതമായിട്ടാണ് ബിജെപി പശു സംരക്ഷണം വീണ്ടും സജീവമാക്കിയത്. ഇതിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഒന്നാമത്തേത് അടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാനത്ത് നിലവില്‍ വരും. ഇതോടെ പദ്ധതികളൊന്നും പ്രഖ്യാപിക്കാനാവില്ല. രണ്ടാമത്തേത് ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാനുള്ള നീക്കമാണ്. ഗോ സംരക്ഷണ മന്ത്രാലയം വഴി ഹിന്ദുക്കള്‍ മുഴുവന്‍ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിലവിലുള്ള ബോര്‍ഡ് എന്തുചെയ്യും?

നിലവിലുള്ള ബോര്‍ഡ് എന്തുചെയ്യും?

നിലവില്‍ ഗോപാലന്‍ ഇവം പശുദാന്‍ സംവര്‍ത്തന്‍ ബോര്‍ഡ് എന്ന വിഭാഗം സര്‍ക്കാരിനുണ്ട്. പശുക്ഷേമ മന്ത്രാലയത്തിന് തുല്യമാണിത്. ഇതിന് പരിമിധികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. നേരത്തെ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ഇതെന്നായിരുന്നു ബിജെപിയുടെ വാദം. ഇതിന് ബദലായിട്ടാണ് പുതിയ മന്ത്രാലയം വരുന്നതെന്നും, ഇതോടെ പശുസംരക്ഷണം മികവിലേക്കുയരുമെന്നാണ് ശിവരാജ് സിംഗ് ചൗഹാന്റെ വാദം.

 പശു സംരക്ഷണ സങ്കേതം

പശു സംരക്ഷണ സങ്കേതം

സംസ്ഥാനത്ത് ആദ്യ പശു സംരക്ഷണ സങ്കേതം ഒരുക്കാനാണ് ബിജെപിയുടെ അടുത്ത നീക്കം. അഗര്‍ മാള്‍വ ജില്ലയിലാണ് ഇതൊരുങ്ങുന്നത്. ഇതിന് പുറമേ വേറെയും സംരക്ഷണ സങ്കേതങ്ങളാണ് ഒരുങ്ങുന്നത്. അതേസമയം രാജസ്ഥാന് ശേഷം ഒരു ബിജെപി ഭരിക്കുന്ന സംസ്ഥാനം ആദ്യമായിട്ടാണ് പശു സംരക്ഷണ മന്ത്രാലയം രൂപീകരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തില്‍ ഗോസംരക്ഷണത്തിന്റെ അക്രമം നടക്കുന്നുന്നത് ഇതിനെ തുടര്‍ന്ന് വര്‍ധിക്കുമെന്നആണ് സൂചന.

ബിജെപിയുടെ അധികാര ദുര്‍വിനിയോഗം

ബിജെപിയുടെ അധികാര ദുര്‍വിനിയോഗം

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി അധികാര ദുര്‍വിനിയോഗമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ പ്രകടനപത്രിക വിതരണം ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ അദ്ദേഹം വെട്ടിലായിരിക്കുകയാണ്. നേരത്തെ പോലീസ് ഉദ്യോഗസ്ഥരെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുപ്പിച്ചതും വന്‍ വിവാദമായിരുന്നു. അതേസമയം ഇവിടെ പസസ്യമായിട്ടായിരുന്നു പ്രകടന പത്രിക വിതരണം ചെയ്തത്.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

ബിജെപി മറ്റൊരു തിരിച്ചടിയും സംസ്ഥാനത്ത് നിന്നുണ്ടായിട്ടുണ്ട്. സംവരണ വിരുദ്ധ സമിതിയായ സാപാക്‌സ്(സാമാന്യ പിച്ചദ ഇവം അല്‍പസന്‍ക്യക്ക് വര്‍ഗ സമാജ്) രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണ്. രജ്പുത് കര്‍ണി സേനയടക്കം 70 സംഘടനകള്‍ ഇതില്‍ ഭാഗമാണ്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപി പിന്നോക്ക വിഭാഗങ്ങളെ മാത്രം സംരക്ഷിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. സംസ്ഥാനത്തെ 230 സീറ്റുകളിലും ഇവര്‍ മത്സരിക്കും.

മോഹന്‍ലാലിനെതിരെ ബിഗ് ബോസ്സ് സാബുമോന്‍... കൃത്യസമയത്ത് പകരംവീട്ടി ലസിത പാലക്കല്‍മോഹന്‍ലാലിനെതിരെ ബിഗ് ബോസ്സ് സാബുമോന്‍... കൃത്യസമയത്ത് പകരംവീട്ടി ലസിത പാലക്കല്‍

രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്; മുന്നോട്ട് വച്ച ഉപാധി ശക്തം, ഒന്നിന് മൂന്ന് നിബന്ധനരാഹുല്‍ ഗാന്ധിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്; മുന്നോട്ട് വച്ച ഉപാധി ശക്തം, ഒന്നിന് മൂന്ന് നിബന്ധന

English summary
shivraj singh chouhan announces cow ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X