കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ മൊബൈല്‍ നമ്പരുകള്‍ വില്‍പനയ്ക്ക്; പെണ്‍കുട്ടികളുടെ പ്രതികരണം

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: മൊബൈല്‍ കടയിലെത്തുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പരുകള്‍ വില്‍പന നടത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മൊബൈല്‍ ഉപഭോക്താക്കള്‍ പ്രതികരിച്ചു. ഉത്തര്‍ പ്രദേശിലെ യുവാക്കള്‍ ഇത്തരത്തില്‍ തരംതാണതായി അറിഞ്ഞില്ലെന്ന് ലക്‌നൗവിലെ ഒരു കോളേജിലെ വിദ്യാര്‍ഥിനികള്‍ പറയുന്നു.

തങ്ങള്‍ ഒരിക്കളും ഇതറിഞ്ഞിരുന്നില്ല. ഉത്തര്‍ പ്രദേശിലെ യുവാക്കള്‍ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നു. ഒട്ടേറെ പ്രീപെയ്ഡ് ഷോപ്പുകളില്‍ തങ്ങള്‍ നമ്പരുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തരമൊരു കുരുക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. വാര്‍ത്ത ഞെട്ടിച്ചുവെന്നാണ് ഒരു യുവതി പ്രതികരിച്ചത്.

mobile

ഒരിക്കലും പ്രതീക്ഷിക്കാത്തതാണിത്. മൊബൈല്‍ ഷോപ്പുടമകള്‍ തങ്ങളെ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്നത് ഞെട്ടിച്ചിരിക്കുകയാണ്. നമ്പരുകള്‍ നല്‍കാതെ നമുക്ക വേറെ വഴികളില്ല. പരമാവധി ഓണ്‍ലൈന്‍ വഴി റീചാര്‍ജ് ചെയ്യുകയാണ് ഇനി ശ്രമം. അതുമാത്രമേ ഇത്തരക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയുള്ളൂവെന്നും യുവതി പറഞ്ഞു. സോഷ്യല്‍ മീഡിയവഴി ചിത്രങ്ങളും സ്വകാര്യ വിവിരങ്ങളും പങ്കുവെക്കുന്നതും ഒഴിവാക്കണമെന്നാണ് മറ്റൊരു പെണ്‍കുട്ടി പ്രതികരിച്ചത്.

ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍ വഴി ശല്യം ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് വനിതാ സംഘടനകളും പറയുന്നു. സൈബര്‍ പോലീസ് കാര്യമായ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരാന്‍ ഇടയാക്കുന്നത്. പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ മടിക്കുന്നതും ശല്യക്കാര്‍ക്ക് പ്രോത്സാഹനമാകുന്നു.

English summary
‘Shocked, horrified, helpless’: Women react to report of mobile numbers sale in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X