കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയും രാഹുലും മോദിയെ വിളിച്ചോ?

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രിടോണി ബ്ലെയര്‍ എന്തിന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വരെ ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് അഭിനന്ദിച്ചു. എന്നിട്ടും കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയോ മകനും പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധിയോ മോദിയെ വിളിക്കാനോ അഭിനന്ദിക്കാനോ തയ്യാറായില്ല.

ബി ജെ പിയിലെ മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡുവാണ് ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. വിജയിച്ച ആളെ അഭിനന്ദിക്കുക എന്നത് ജനാധിപത്യത്തിലെ കേവല മര്യാദയാണ്. ജനാധിപത്യ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും ഈ മര്യാദ പോലും പാലിക്കാന്‍ പറ്റിയില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

soniagnadhi

തിരഞ്ഞെടുപ്പ് വിജയം നേടി ഇന്ത്യയുടെ പതിനാലാം പ്രധാനമന്ത്രി സ്ഥാനത്തെത്തിയ നരേന്ദ്ര മോദിയെ ബറാക് ഒബാമ, ഡേവിഡ് കാമറൂണ്‍, നവാസ് ഷെരീഫ്, ഷെയ്ഖ് ഹസീന തുടങ്ങിയ പ്രമുഖ നേതാക്കള്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസ് നേതാക്കള്‍ ആ മര്യാദ പോലും കാണിച്ചില്ല എന്ന് ബി ജെ പി കുറ്റപ്പെടുത്തുന്നു.

നരേന്ദ്ര മോദി നയിച്ച ബി ജെ പി 282 സീറ്റുകളോടെയാണ് ഏറ്റവും വലിയ പാര്‍ട്ടിയായത്. ബി ജെ പി നേതൃത്വം നല്‍കിയ എന്‍ ഡി എ 336 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 44 സീറ്റുകളില്‍ ഒതുങ്ങി. മെയ് 21 ബുധനാഴ്ചയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

English summary
World leaders congratulated Modi's poll victory, shocking that Gandhis lack basic courtesy: BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X