പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാന്‍ 15 ലക്ഷത്തിന്റെ തോക്ക് വാങ്ങിയതായി ആശാറാം കേസ് പ്രതി
ജോധ്പുര്‍: ആശാറാം ബാപ്പു കേസ് അന്വേഷിക്കുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ 15 ലക്ഷം രൂപയുടെ തോക്ക് വാങ്ങിയതായി കേസില്‍ അറസ്റ്റിലായ പ്രതി കാര്‍ത്തിക് അലിയാസ് രാജു ഹല്‍ദാര്‍. ആശാറാം കേസിലെ സാക്ഷികളെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിയാണാണ് കാര്‍ത്തിക്.
എകെ 47 തോക്ക് വാങ്ങാനായി 15 ലക്ഷം രൂപ തോക്ക് കള്ളക്കടത്തുകാരന് നല്‍കിയതായാണ് കാര്‍ത്തിക്കിന്റെ വെളിപ്പെടുത്തല്‍. കേസ് അന്വേഷിക്കുന്ന രാജസ്ഥാന്‍ പോലീസിലെ ഉദ്യോഗസ്ഥന്‍ ചഞ്ചല്‍ സിങ്ങിനെ കൊലപ്പെടുത്താനായാണ് ഇതെന്ന് കാര്‍ത്തിക് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ മൂന്നുപേരെ താന്‍ കൊലപ്പെടുത്തിയതായും കാര്‍ത്തിക് സമ്മതിച്ചിട്ടുണ്ട്. ആശാറാം ബാപ്പുവിന്റെ അനുയായികളാണ് ഇതിനായി ഫണ്ട് ശേഖരണം നടത്തിയത്. 25 ലക്ഷം രൂപ ഇതിനായി കാര്‍ത്തിക്കിന് നല്‍കിയതായാണ് വിവരം. മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍വെച്ച് മാര്‍ച്ച് 15നാണ് കാര്‍ത്തിക് പിടിയിലാകുന്നത്.
ഷാര്‍പ്പ് ഷൂട്ടറായ കാര്‍ത്തിക്കിനെ ഏറെ അന്വേഷണത്തിനൊടുവിലാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. വ്യത്യസ്ഥ സംസ്ഥാനങ്ങളിലായി ഉണ്ടായിരുന്ന സാക്ഷികളെ ബൈക്കിലെത്തി വെടിവെച്ചുകൊല്ലുകയായിരുന്നു കാര്‍ത്തിക്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ 2000മുതല്‍ ആശാറാമിന്റെ അനുയായിയായിരുന്നു. ആശാറാം ജയിലില്‍ ആയതോടെ അയാളെ രക്ഷിക്കാനായി സാക്ഷികളെ വെടിവെച്ചുകൊല്ലുന്നു ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.












Click it and Unblock the Notifications