• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്ന് കേന്ദ്രത്തോട് ചോദിച്ചതിന് ഭീകരരെ കൊതുകിനോട് ഉപമിച്ച് മന്ത്രി

  • By Desk

ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്ന് കേന്ദ്രത്തോട് ചോദിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വി.കെ സിംഗിന്റെ പരിഹാസം നിറഞ്ഞ ട്വീറ്റ്. ട്വിറ്ററിൽ പൊതുകാര്യം പറയുന്നത് പോലെ കഴിഞ്ഞ ദിവസം ഉറങ്ങുന്നതിനടെ പുലര്‍ച്ചെ 3.30ഓടെ കൊതുകുകളുടെ ശല്യത്താല്‍ അവയെ കൊല്ലാന്‍ ഞാന്‍ ഹിറ്റ് പ്രയോഗിച്ചെന്നും , അതിന് ശേഷം ഞാന്‍ സുഖമായി ഉറങ്ങാന്‍ പോകുമോ അതോ കൊതുകുകളുടെ എണ്ണമെടുക്കുമോ? എന്നായിരുന്നു മുന്‍ കരസേനാ മേധാവി കൂടിയായ വികെ സിങ്ങ് ഹിന്ദിയിൽ കുറിച്ചത് . ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ 250 ഓളം ഭീകരർ കൊല്ലപ്പെട്ടു എന്ന പ്രസ്താവന പ്രതിപക്ഷ നേതാക്കളിൽ നിന്നും ശക്തമായ എതിര്പാണ് ഉണ്ടാക്കിയത്. വ്യോമാക്രമണത്തെ "രാഷ്ട്രീയവൽക്കരിക്കുന്നതിന്" ഭരണകക്ഷിയായ ബി.ജെ പി ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം .

ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ മരണമൊന്നും ഉണ്ടായിട്ടില്ല എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ,പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് നേതാവ് കപിൽ സിബൽ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെട്ട ഭീകരരുടെ മരണത്തെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് പൊട്ടിത്തെറിയിലേക്ക്; സീറ്റ് കിട്ടാത്ത ജെഡിഎസ് സ്വന്തം സ്ഥനാര്‍ത്ഥികളെ നിര്‍ത്തിയേക്കും

രാഷ്ട്രീയ പിരിമുറുക്കത്തിനിടയിൽ പ്രതിരോധ മന്ത്രി നിർമലാ സിതാരാമൻ, നിയമ മന്ത്രി രവിശങ്കർ പ്രസാദ്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നീ നേതാക്കൾ ഭീകരരുടെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനുപകരം ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ അടിവരയിട്ടു പുകഴ്ത്തുകയാണുണ്ടായത് . കൂടാതെ രാജ്യത്തിൻറെ സായുധ സേനയെ വിശ്വസിക്കാൻ കോൺഗ്രസിനോടും , മറ്റ് പ്രതിപക്ഷ കക്ഷികളോടും ആവശ്യപ്പെടുകയും ചെയ്തു . ബാലകോട് എയർസ്ട്രിക്റ്റിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മാധ്യമങ്ങളോടും പൊതു പ്രസംഗങ്ങളിലും വ്യക്തമാക്കരുതെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നാണ് പാർട്ടി വക്താക്കൾ പറയുന്നത് . ചൊവ്വാഴ്ച വി കെ സിംഗ് അമിത് ഷായുടെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ടു .അമിത് ഷാ ഒരു കൃത്യ സംഖ്യ പറഞ്ഞിട്ടില്ലെന്നും അതൊരു ഏകദേശ കണക്കാണെന്നും വ്യക്തമാക്കിയിരുന്നു . കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്ന് ചോദിച്ചപ്പോൾ, സംഭവം നടന്ന സ്ഥലത്തു ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ മാത്രമേ കൃത്യമായ കണക്കുകൾ അറിയാൻ കഴിയുകയുള്ളൂ എന്നും , "ഇത് മാർബിൾ ഗെയിം അല്ലെന്നും ഗൗരവമേറിയ ഓണാന്നെന്നും ," അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ സർക്കാർ നൽകിയിട്ടില്ലെങ്കിലും, ക്യാമ്പിൽ എത്രയാളുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തമായി അറിയാൻ എയർ ഫോഴ്സിന് സാധിച്ചിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ബി എസ് ധനോവ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കണക്ക് പറയുന്ന രീതി സേനയ്ക്കില്ല, നാശനഷ്ടങ്ങളുടെ കണക്ക് പുറത്ത് പറയേണ്ടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടി ചേർത്തു

English summary
In a jibe against the Opposition for repeatedly demanding the casualty figures in Balakot air strike, Union Minister General VK Singh Wednesday used an analogy of killing mosquitoes to drive his point home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X