നടി ശ്രുതി ഹസനെ ആക്രമിച്ചയാള്‍ പിടിയില്‍
മുംബൈ: തെന്നിന്ത്യന്‍ താരവും ഉലകനായകന്‍ കമല്‍ ഹസന്റെ മകളുമായ ശ്രുതി ഹസനെ മുംബൈയിലെ വീട്ടില്‍ കയറി ആക്രമിച്ചയാളെ പൊലീസ് പിടികൂടി. ഫിലിം സിറ്റിയിലെ സ്‌പോട്ട് ബോയിയായി ജോലി ചെയ്യുന്ന 45കാരനായ അശോക് ശങ്കര്‍ ത്രിമുഖ് എന്നയാളാണ് അറസ്റ്റിലയായത്.
ശ്രുതി ഹസന്റെ വസതിക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ധാരാവിയിലെ വീട്ടില്‍ നിന്നാണ് അശോകിനെ പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശ്രുതി ബാന്ദ്ര പൊലീസിന് പരാതി നല്‍കിയത്.

അതേ സമയം, തന്റെ സഹോദരന് ജോലി അന്വേഷിച്ചാണ് നടിയുടെ വീട്ടില്‍ പോയതെന്ന് അശോക് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. തനിക്ക് ശ്രുതി ഹസനെ ആക്രമിക്കാന്‍ യാതൊരു ഉദ്ദ്യേശവും ഉണ്ടായിരുന്നില്ല. എന്നെ കണ്ടയുടന്‍ ഭയന്ന ശ്രുതി വാതില്‍ അടച്ചുകളയുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.
നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളിങ് ബെല്‍കേട്ട് വാതില്‍ തുറന്ന ശ്രുതിയെ തന്നെ തിരിച്ചറിഞ്ഞില്ലെയെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് പിടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുതറിയോടിയ ശ്രുതി വാതിലടച്ചു രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാളും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ നടിയെ നിരന്തരം പിന്തുടരുന്ന ആരാധകനാണെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications