Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യു നാലു മാസത്തേക്ക് അടച്ചിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: ജെഎന്‍യു വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അപമാനമാണെന്ന് പറഞ്ഞതിനു പിന്നാലെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണവുമെത്തി. ജവഹര്‍ലാല്‍ നേഹ്‌റു സര്‍വ്വകലാശാലയ്ക്ക് രാജ്യദ്രോഹികളില്‍ നിന്ന് മോചനം ആവശ്യമാണ്. അതുകൊണ്ടുതന്നെ ജെഎന്‍യു നാല് മാസത്തേക്ക് അടച്ചിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

രാജ്യദ്രോഹികളില്‍ നിന്ന് ശുദ്ധീകരണം നടത്തുക മാത്രമല്ല ഇനി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണമെന്നും അദ്ദേഹം പറയുന്നു. അതിനുശേഷം മാത്രം ജെഎന്‍യു തുറന്നു പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.

subramanian-swamy

ജെഎന്‍യുവില്‍ പഠനത്തിന് ഉപയോഗിക്കുന്ന പണം കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ നല്‍കുന്ന പണം ഏതെല്ലാം വിധത്തില്‍ ചെലവഴിച്ചെന്ന് അറിയാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ജെഎന്‍യു ഇന്ത്യയെ അപമാനിക്കുകയും എതിര്‍ക്കുകയുമാണ് ചെയ്യുന്നത്.

കമ്യൂണിസ്റ്റുകാര്‍ മാനസികമായി ദേശവിരുദ്ധരാണെന്നും സുബ്രഹ്മണ്യന്‍ പറയുകയുണ്ടായി. ഇന്ത്യ ഒരു രാജ്യമല്ലെന്നാണ് പണ്ട് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+