Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ നര്‍ത്തകിക്കൊപ്പം അശ്ലീല ആംഗ്യത്തോടെ എംഎല്‍എയുടെ നൃത്തം വിവാദമായി

പാട്‌ന: ബാര്‍ നര്‍ത്തകിമാരോടൊപ്പം നൃത്തം ചെയ്യുന്നത് പതിവാക്കിയ എംഎല്‍എ വീണ്ടും വിവാദത്തില്‍. ബിഹാറില്‍ ഭരണകക്ഷി കൂടിയായ ജനതാദള്‍ യുണൈറ്റഡിന്റെ എംഎല്‍എ ശ്യാം ബഹദൂര്‍ സിങ് ആണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. എംഎല്‍എയുടെ ഡാന്‍സ് വേദിയിലിരിക്കുന്ന ആരോ പകര്‍ത്തി മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ സംഭവം സംസ്ഥാന നേതൃത്വത്തിന് നാണക്കേടായിരിക്കുകയാണ്.

ബാര്‍ഹാരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ശ്യാം ബഹദൂര്‍ സിംഗ് തന്റെ മണ്ഡലത്തില്‍ തന്നെയുള്ള ഒരു പരിപാടിക്കിടെയാണ് അശ്ലീല നൃത്തം ചെയ്യുന്ന ബാര്‍ നര്‍ത്തകിക്കൊപ്പം ചുവടുവെച്ചത്. നൃത്തം ചെയ്യുകമാത്രമല്ല, ചില അശ്ലീല ചേഷ്ടകള്‍ എംഎല്‍എ നര്‍ത്തകിയോട് കാണിക്കുന്നത് പുറത്തുവന്ന ദൃശ്യത്തില്‍ വ്യക്തമാണ്. ഇതാദ്യമായല്ല എംഎല്‍ ഡാന്‍സ് വിവാദത്തില്‍പെടുന്നത്.

2010ല്‍ ഒരു പരിപാടിയില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന എംഎല്‍എയുടെ വീഡിയോ ഒരു ലോക്കല്‍ ചാനല്‍ പുറത്തുവിട്ടത് വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. ബാര്‍ നര്‍ത്തകിമൊര്‍ക്കൊക്കം നൃത്തം വെയ്ക്കുകയും നര്‍ത്തകന്മാരേപ്പോലെ അശ്ലീല ചേഷ്ടകളോടെ ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് അന്ന് പുറത്തുവന്നത്.

പിന്നീട് 2012ലും ഇതേ രീതിയില്‍ എംഎല്‍എയുടെ വീഡിയോ അജ്ഞാതര്‍ പുറത്തുവിട്ടു. ഗോപാല്‍ ഗഞ്ജില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ കലാപരിപാടി. ബാര്‍ നര്‍ത്തിമാരുമായി മുട്ടിയുരുമ്മി നൃത്തം ചെയ്ത എംഎല്‍എ അന്ന് മാപ്പു പറഞ്ഞാണ് തടിതപ്പിയത്. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തെറ്റ് ആവര്‍ത്തിച്ചതോടെ എംഎല്‍എയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+