കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിനിമയിലേക്ക്... സിനിമയിലും മുഖ്യമന്ത്രി...?

Subscribe to Oneindia Malayalam

ബെംഗളൂരു: രാഷ്ടട്രീയത്തില്‍ നിന്ന് സിനിമയിലേക്കും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും ചേക്കേറിയവരും രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നവരുമുണ്ട്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഏറ്റവുമൊടുവില്‍ സിനിമയിലേക്ക് എത്തുന്നത്. സിനിമയിലും അദ്ദേഹം മുഖ്യമന്ത്രി തന്നെ ആണ് എന്നുള്ളതാണ് കൗതുകം. സിദ്ധരാമയ്യ എന്നു തന്നെയാണ് കഥാപാത്രത്തിന്റെ പേരും.

കവിത ലങ്കേഷ് സംവിധാനം ചെയ്യുന്ന 'സമ്മര്‍ ഹോളിഡേയ്‌സ്' എന്ന ചിത്രത്തിലൂടെയാണ് സിദ്ധരാമയ്യ വെള്ളിത്തിരയിലേക്കെത്തുന്നത്. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും പുറത്തിറങ്ങും. സിദ്ധരാമയ്യ അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

പാകിസ്താനിൽ ഹിന്ദുപെൺകുട്ടികൾക്ക് ദുരിത ജീവിതം!!ഒരു വർഷം മതംമാറ്റത്തിനു ഇരയാകുന്നത് ആയിരത്തോളം പേർ

siddaramaia

അശ്ലീലമോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ വയലന്‍സോ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സിദ്ധരാമയ്യ അഭിനയിക്കാന്‍ തയ്യാറായതെന്ന് സംവിധായിക കവിത ലങ്കേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ സമയം അനുസരിച്ചായിരിക്കും ഷൂട്ടിങ് എന്നും കവിത വ്യക്തമാക്കി. 10 വര്‍ഷം മുന്‍പ് സിദ്ധരാമയ്യയുടെ മരിച്ചുപോയ മകന്‍ രാകേഷ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ല.

English summary
Karnataka Chief Minister Siddaramaiah to act in Kannada film Summer HolidaysSummary for mobile
Please Wait while comments are loading...