Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒപിഎസ്സിനെ പൂട്ടാന്‍ ശശികല എംഎല്‍എമാരുടെ വ്യാജ ഒപ്പിട്ടോ? ശശികലയെ പൂട്ടാന്‍ ഗവര്‍ണറുടെ പരിശോധന?

ഗുരുതരമായ ആരോപണം ആണ് പനീര്‍ശെല്‍വം ക്യാന്പ് ഉന്നയിച്ചിരിക്കുന്നത്. വ്യാജ ഒപ്പിട്ടതായി തെളിഞ്ഞാല്‍ അത് ശശികലയുടെ ഭാവി അവതാളത്തിലാക്കും എന്ന് ഉറപ്പാണ്

ചെന്നൈ: തമിഴകം പിടിക്കാന്‍ ശശികലയും പനീര്‍ശെല്‍വവും എന്ത് കളിക്കും തയ്യാറാകും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ശശികലയെ പോയസ് ഗാര്‍ഡനില്‍ പിന്ന് പുറത്തിറക്കിവിടാന്‍ പനീര്‍ശെല്‍വം വേദനിലയത്തെ ജയലളിതയുടെ സ്മാരകമായി പ്രഖ്യാപിച്ച് കഴിഞ്ഞു.

130 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ശശികല പറയുന്നത്. എംഎല്‍എമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ അഞ്ച് എംഎല്‍എമാരുമായാണ് പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടത്. അപ്പോള്‍ ശശികല നല്‍കിയ പിന്തുണക്കത്തിലെ ഒപ്പുകളില്‍ ചിലത് വ്യാജമാണോ എന്നാണ് ഇപ്പോഴത്തെ സംശയം. ഗവര്‍ണര്‍ അത് പരിശോധിക്കാന്‍ പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

134 പേരുടെ പിന്തുണയുണ്ടെന്ന്

134 എംഎല്‍എമാര്‍ തന്നെ പിന്തുണക്കുന്നതായി എഴുതി നല്‍കിയിട്ടുണ്ടെന്നാണ് ശശികലയുടെ വാദം. ഇക്കാര്യം അവര്‍ ഗവര്‍ണറെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പോള്‍ പനീര്‍ശെല്‍വത്തിനൊപ്പമുളളവരോ?

ആകെ 135 എംഎല്‍എ സ്ഥാനങ്ങളാണ് എഐഎഡിഎംകെയ്ക്ക് ഉള്ളത്. അതില്‍ തന്നെ ജയലളിത മരിച്ച് പോവുകയും ചെയ്തു. അങ്ങനെ വരുമ്പോള്‍ ശശികലയുടെ കണക്ക് എങ്ങനെ ശരിയാകും എന്നാണ് ചോദ്യം.

130 പേരുടെ പിന്തുണയെന്ന്

ശശികല നല്‍കിയ കത്തില്‍ 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോഴും കണക്കുകള്‍ ശരിയാവുന്നില്ല. പനീര്‍ശെല്‍വത്തോടൊപ്പം അഞ്ച് എംഎല്‍എമാരുണ്ട്. അങ്ങനെ വരുമ്പോള്‍ ശശികലയ്‌ക്കൊപ്പം 128 എംഎല്‍എമാര്‍ മാത്രമേ ഉള്ളൂ എന്ന് പറയേണ്ടിവരും.

വ്യാജ ഒപ്പുകളെന്ന് ആരോപണം

ശശികല ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ചില എംഎല്‍എമാരുടെ വ്യാജ ഒപ്പുകള്‍ ഇട്ടിട്ടുണ്ടെന്നാണ് പനീര്‍ശെല്‍വം ക്യാമ്പ് ആരോപിക്കുന്നത്. തങ്ങള്‍ക്കൊപ്പം ഉള്ള എംഎല്‍എമാരുടെ കണക്ക് കാണിച്ച് അവര്‍ക്കിത് തെളിയിക്കാനും പറ്റുമെന്നാണ് അവകാശവാദം.

വെള്ളപ്പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിടീച്ചു

എംഎല്‍എമാരെ കൊണ്ട് ശശികല വെള്ളപ്പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നു എന്നാണ് മറ്റൊരു ആക്ഷേപം. ഇത് നേരത്തേ ചെയ്തതാണ്. അത് ദുരുപയോഗം ചെയ്യുകയാണെന്നും ഒപിഎസ് ക്യാമ്പ് ആരോപിക്കുന്നു.

ഗവര്‍ണര്‍ അന്വേഷിക്കുന്നു?

ഒപ്പിന്റെ കാര്യത്തില്‍ പനീര്‍ശെല്‍വം ക്യാമ്പ് ഉന്നയിച്ച ആരോപണങ്ങളെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഗൗരവത്തോടെയാണ് കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ ഇക്കാര്യം അന്വേഷിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ച് ദിവസത്തെ സമയം വേണമെന്ന്

തനിക്ക് അഞ്ച് ദിവസത്തെ സമയം വേണം എന്ന് പനീര്‍ശെല്‍വം ഗവര്‍ണറോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ളില്‍ പാര്‍ട്ടിയിലെ പിന്തുണ തെളിയിക്കാം എന്നാണത്രെ പനീര്‍ശെല്‍വം പറഞ്ഞത്.

സമ്മതിക്കില്ലെന്ന് ശശികല, സര്‍ക്കാര്‍ രൂപീകരിക്കണം

എന്നാല്‍ ഈ ആവശ്യം ശശികല അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. തനിക്ക് എംഎല്‍എമാരുടെ എഴുതി നല്‍കിയ പിന്തുണയുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്ന് ഗവര്‍ണറോട് ശശികല ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗവര്‍ണര്‍ ശശികലയ്ക്ക് ഉറപ്പ് കൊടുത്തു?

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാം എന്ന കാര്യത്തില്‍ ശശികലയ്ക്ക് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പനീര്‍ശെല്‍വം ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണത്രെ ഗവര്‍ണര്‍ മറുപടി നല്‍കിയത്.

ഒപ്പുകള്‍ വ്യാജമെങ്കില്‍ പണിപാളും

ശശികല ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും എന്ന് ഉറപ്പാണ്. ഗവര്‍ണര്‍ എന്ത് പറയുന്നു എന്നനുസരിച്ചിരിക്കും ഇനി കാര്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+