Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഖ് വിദ്യാര്‍ഥിക്ക് ഹൈദരാബാദ് കാമ്പസില്‍ എബവിപിയുടെ ക്രൂര മര്‍ദ്ദനം

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കാമ്പസില്‍വെച്ച് വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. പട്യാലയില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിയായ അമോള്‍ സിങ്ങിനാണ് മര്‍ദ്ദനമേറ്റത്. കാശ്മീരി വിദ്യാര്‍ഥിയായ ബിലാല്‍ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനമെന്ന് അമോള്‍ പറയുന്നു.

കാമ്പസില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴായിരുന്നു മര്‍ദ്ദനം. ഇരുപത്തിയഞ്ചോളം വരുന്ന എബിവിപി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മുഖത്തു വയറിനും കാല്‍മുട്ടുകള്‍ക്കും അടിയേറ്റെന്ന് അമോള്‍ പറയുന്നു. ഇവര്‍ പിന്നീട് രക്ഷപ്പെടാനാണ് ഹോസ്റ്റലിലേക്ക് ഓടിക്കയറുകയായിരുന്നു.

abvp

പിന്തുടര്‍ന്നെത്തിയ വിദ്യാര്‍ഥികള്‍ അവിടെവെച്ചും മര്‍ദ്ദിച്ചു. സുഹൃത്തുക്കളാണ് ഒടുവില്‍ തടഞ്ഞുവെച്ച് ആശുപത്രിയിലെത്തിച്ചതെന്ന് അമോള്‍ പറഞ്ഞു. വിദ്യാര്‍ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം, തങ്ങള്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എബിവിപി നേതാവ് സുശീല്‍ കുമാറിന്റെ വിശദീകരണം.

ഒരു ബൈക്ക് റാലിയുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ഥികള്‍ തങ്ങളെയാണ് ആക്രമിച്ചത്. അവര്‍ കാശ്മീരി ആസാദി മുദ്രാവാക്യം വിളിച്ചിരുന്നു. കാശ്മീര്‍ വിദ്യാര്‍ഥിയായിരുന്ന ബിലാല്‍ രണ്ടവര്‍ഷം കാമ്പസില്‍ ഉണ്ടായിരുന്നതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമില്ല. ആളുമാറി മര്‍ദ്ദിച്ചെന്നവാദം കള്ളമാണെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+