ചര്‍ച്ചകളില്‍ വിജയിക്കാനുള്ള മോശം മാര്‍ഗ്ഗമാണ് തോക്കുകൊണ്ട് നിശബ്ദമാക്കുന്നത്- കമല്‍ഹാസന്‍
ചര്‍ച്ചകളില്‍ ജയിയ്ക്കുന്നതിനായി തോക്കുകൊണ്ട് നിശബ്ജമാക്കുന്നത് മോശം പ്രവണതയാണെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാണിച്ചു.
ചെന്നൈ: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്‍റെ വധത്തില്‍ പ്രതികരണവുമായി നടനും തമിഴ് സൂപ്പര്‍ സ്റ്റാറുമായ കമല്‍ ഹാസന്‍. ഗൗരിയുടെ വധത്തില്‍ അപലപിച്ച കമല്‍ഹാസന്‍ വധത്തെ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. ചര്‍ച്ചകളില്‍ ജയിയ്ക്കുന്നതിനായി തോക്കുകൊണ്ട് നിശബ്ജമാക്കുന്നത് മോശം പ്രവണതയാണെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാണിച്ചു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ അക്രമികളാണ് വീട്ടുവളപ്പില്‍ വച്ച് ഗൗരിയെ വെടിവെച്ചുകൊന്നത്.
കന്നഡ ടാബ്ലോയ്ജ് ലങ്കേഷ് പത്രികെയുടെ പത്രാധിപരായിരുന്ന ഗൗരി പ്രമുഖ ദിനപത്രങ്ങളില്‍ കോളമിസ്റ്റായും ലേഖനങ്ങള്‍ എഴുതിയിരുന്നു. സംഘപരിവാര്‍ നിലപാടുകളെ ശക്തമായി വിമര്‍ശിച്ചിരുന്ന ഗൗരി ബിജെപി നേതാവ് ഉള്‍പ്പെടെ രണ്ട് നേതാക്കള്‍ നല്‍കിയ അപകീര്‍ത്തിക്കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. ആറ് മാസത്തെ തടവും 10,000 രൂപ പിഴയടക്കാനുമാണ് കോടതി നിര്‍ദേശിച്ചതെങ്കിലും മേല്‍ക്കോടതിയെ സമീപിച്ചതോടെ ഗൗരിയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. 2006ല്‍ ടാബ്ലോയിഡില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമായിരുന്നു കേസിനാധാരം.

വെടിയേറ്റ് മരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് സെപ്തംബര്‍ അഞ്ചിന് രാത്രി ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ചാണ് ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് 55 കാരിയായ ഗൗരി മരിക്കുന്നത്.

പോലീസ് പറയുന്നത്
പോലീസ് നല്‍കുന്ന വിവരമനുസരിച്ച് ഏഴ് തവണയാണ് ഗൗരിയ്ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം അവരുടെ ശരീരത്തില്‍ തുളഞ്ഞു കയറിയിട്ടുണ്ട്. അവശേഷിക്കുന്ന നാലെണ്ണം ചുവരിലാണ് പതിച്ചിട്ടുള്ളത്. ന്നാല്‍ ഗൗരി ലങ്കേഷിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് ബുള്ളറ്റുകളാണ് ഗൗരിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം ശ്വാസകോശത്തിലും മൂന്നാമത്തേത് ഹൃദയത്തിലുമാണ് തുളച്ചുകയറിയിരുന്നത്. ഹൃദയത്തിലേറ്റ വെടിയുണ്ടയാണ് മരണത്തിനിടയാക്കിയതെന്നാണ് വ്യക്തമാകുന്നത്.

സിബിഐ അന്വേഷണം
സംഘപരിവാര്‍ വിമര്‍ശകയായ ഗൗരി വെടിയേറ്റ് മരിച്ചതിന് പിന്നാലെ സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഇന്ദ്രജിത് രംഗത്തെത്തിയിരുന്നു. എന്നാല്‍ സിബിഐ അന്വേഷണമില്ലെന്നും കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഐജി കെപി സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

കേന്ദ്രം റിപ്പോര്‍ട്ട് തേടി
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേത അന്വേഷണ സംഘത്തെ നിയമിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു. ഐജി തലവനായ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗാണ് ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്. കര്‍ണ്ണാടയിലെ ക്രമസമാധാന നില മെച്ചപ്പെട്ടതാണെന്നും എല്ലാ യുക്തിവാദികള്‍ക്കും സ്വതന്ത്ര ചിന്തകര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നും സുരക്ഷ നല്‍കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെറിയ ഗേറ്റ് വഴി അകത്തേയ്ക്ക്
കാര്‍ നിര്‍ത്തി ഹെഡ് ലൈറ്റും എന്‍ജിനും ഓഫ് ചെയ്യുന്നതിന് മുമ്പായി വലിയ ഗേറ്റിന് സമീപത്തുള്ള ചെറിയ ഗേറ്റ് വഴിയാണ് ഗൗരി കോമ്പൗണ്ടിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നത്. ഈ സമയത്താണ് അക്രമി വെടിയുതിര്‍ക്കുന്നത്. പിറകില്‍ നിന്ന് ആക്രമിച്ച അജ്ഞാതന്‍ നാല് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് വിവരം. വെടിയേറ്റതോടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും നെഞ്ചിലും തലയിലും വെടിയേറ്റ ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു.












Click it and Unblock the Notifications