കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമിപ്രവര്‍ത്തകര്‍ തീവ്രവാദികളല്ലെന്ന്

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: സിമി പ്രവര്‍ത്തകര്‍ തീവ്രവാദികളല്ലെന്ന് സിമി സ്ഥാപക നേതാവ് ഷാഹിദ് ബദര്‍ ഫലാഹി. കഴിഞ്ഞ മാസമാണ് സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പ്രവര്‍ത്തനം അഞ്ച് വര്‍ഷത്തേയക്ക് കൂടി നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഈ സാഹചര്യത്തിലാണ് സിമി നേതാവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം.

ഞാനൊരു സിമി പ്രവര്‍ത്തകനാണ് എന്നാല്‍ ഞാനൊരിയ്ക്കലും ഒരു തീവ്രവാദിയല്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും മറ്റ് രാജ്യദ്രോഹകുറ്റങ്ങളിലും അകപ്പെടുന്നവര്‍ സിമി പ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്നതോടെയാണ് സംഘടനയ്ക്കും സംഘടനയില്‍ വിശ്വസിയ്ക്കുന്ന ഞാനുള്‍പ്പടെയുള്ള നേതാക്കള്‍ക്കും ചീത്തപ്പേരാകുന്നതും സംഘടന തീവ്രവാദ സംഘടനയായി മുദ്രകുത്തപ്പെടുന്നതെന്നും ഷാദിദ് പറഞ്ഞു.

Shahid

ആദ്യമായാണ് സിമിയ്ക്ക് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി 2012 ല്‍ സംഘടനയെ രണ്ട് വര്‍ഷത്തേയ്ക്ക് നിരോധിച്ചിരുന്നു. 2001 ലാണ് സിമിയെ നിയമവിരുദ്ധ സംഘടനായായി പ്രഖ്യാപിയ്ക്കുന്നത്.

ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച് 21 തീവ്രവാദ കേസുകളാണ് സിമിയ്‌ക്കെതിരെയുള്ളത്. സിമിയ്‌ക്കെതിരായ നാല് സുപ്രധാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത് ഹൈദരാബാദിലാണ്. രണ്ട് കേസുകള്‍ ഗുജറാത്തിലും.

English summary
'SIMI activists are NOT terrorists', claims SIMI founder member Shahid Badr Falahi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X