സര്‍ജറിയല്ലാതെ വഴിയില്ല, അമ്മക്ക് കുഞ്ഞോമനയെ രക്ഷിക്കാന്‍
സാധാരണ സംഭവമായേ സമൂഹം ഇവരുടെ ഈ അവസ്ഥയെ കണക്കാക്കിയിരുന്നുള്ളൂ. ഭര്‍ത്താവിന്റെ വീട്ടുകാരാകട്ടെ അവരോട് യാതൊരു വിധത്തിലുള്ള കരുതലും കാണിച്ചില്ല. സഹായം ചോദിക്കാന്‍ പോലും അവള്‍ ഭയപ്പെട്ടു. ഉറക്കമില്ലാത്ത രാത്രികള്‍ അവള്‍ വേദനയോടെ തള്ളിനീക്കുന്നു. ഗാര്‍ഹികപീഡനത്തിന്റെ ഒരു ഇരയാണ് അങ്കിത. വിവാഹിതയായ ദിവസം മുതല്‍ അവള്‍ ഇത് സഹിക്കുന്നു.
നിരന്തരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടും അവള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് അവള്‍ ആഗ്രഹിച്ചു, പ്രശനങ്ങള്‍ എല്ലാം ഒരു ദിവസം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ അവള്‍ കടന്നുപോയി. ഗര്‍ഭിണിയായപ്പോള്‍, അവസ്ഥ കൂടുതല്‍ മെച്ചപ്പെടുമെന്ന് അവള്‍ വിചാരിച്ചു, പക്ഷേ അതെല്ലാം തെറ്റിപ്പോവുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഭര്‍ത്താവും കുടുംബവും അതിയായി സന്തോഷിച്ചു. എന്നാല്‍ സന്തോഷങ്ങള്‍ക്ക് ഒരു ദിവസവും നിശ്ചയിച്ചിരുന്നതായി അങ്കിത പറയുന്നു.
5 മാസം ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ പതിവ് പരിശോധനകളില്‍ കുഞ്ഞിന് ഹൃദ്രോഗം ഉള്ളതായി കണ്ടെത്തി. അപ്പോഴെല്ലാം ഭര്‍ത്താവും കുടുംബവും എല്ലാ പിന്തുണയും തന്നിരുന്നു. കുഞ്ഞിന്റെ ജീവന് വേണ്ടി പൊരുതാന്‍ അവര്‍ തീരുമാനിച്ചു. അപരാജിത ജനിച്ചപ്പോള്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. പെണ്‍കുഞ്ഞു ആണെന്ന് കേട്ടപ്പോള്‍ തന്നെ അവര്‍ അസന്തുഷ്ടരായി. കൂടാതെ അസുഖത്തോടെ ജനിച്ച കുട്ടി,ഒരുപാട് ചികിത്സകള്‍ വേണം എന്നതെല്ലാം കാര്യങ്ങള്‍ വഷളാക്കി.
ഇത് എന്റെ മകളാണ്. അതിനാല്‍ ഞാനും മകളും ലോകത്തിന് എതിരായി. എന്റെ ഭര്‍ത്താവും വീട്ടുകാരും ഞങ്ങളെ വീട്ടില്‍ നിന്നും പുറത്താക്കി. അവരുടെ അഭിപ്രായത്തില്‍ ഞാന്‍ കുറ്റവാളിയാണ്. ഞാന്‍ ഒറ്റയ്ക്കു ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അവള്‍ക്ക് ജീവിതത്തിലേക്ക് അവസരം ഉണ്ടെന്നു കേട്ടപ്പോള്‍ ഞാന്‍ ധൈര്യശാലിയാകണം എന്നുറപ്പിച്ചു.
ആശുപത്രി യാത്രകള്‍ അവള്‍ക്ക് സ്ഥിരമായി. ഏതാണ്ട് 1 ലക്ഷം രൂപ കുഞ്ഞിനെ രക്ഷിക്കാനായി ചെലവഴിച്ചു കഴിഞ്ഞു. എത്ര ദിവസം ഐ സി യുവില്‍ ചെലവഴിച്ചുവെന്നറിയില്ല. അവള്‍ക്കുള്ളതെല്ലാം കുഞ്ഞിന്റെ ആശുപത്രി ചെലവുകള്‍ക്കായി ചെലവിട്ടു കഴിഞ്ഞു. വളരെ പ്രായമായ മാതാപിതാക്കളാണ് അങ്കിതയുടേത്. അവര്‍ അവളെ അവര്‍ക്കൊപ്പം താമസിക്കാന്‍ അനുവദിച്ചു. അവരോട് പണം ചോദിക്കാന്‍ അവള്‍ക്ക് കഴിയില്ല.
അതേസമയം, അപരാജിതയുടെ അവസ്ഥ വഷളായിരിക്കുന്നു. അവള്‍ക്ക് ശ്വസിക്കാന്‍ പ്രയാസമാണ്. കരയാന്‍ കൂടിയുള്ള ആരോഗ്യമില്ല.ഭക്ഷണം കഴിക്കാനും അവള്‍ ബുദ്ധിമുട്ടുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി മാത്രമേ പരിഹാരം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സര്‍ജറിക്ക് വീണ്ടും 3 .5 ലക്ഷം വേണം. ഒറ്റക്കായിട്ടും ഞാന്‍ പോരാടാന്‍ തയ്യാറാണ്. എനിക്ക് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചേ മതിയാകൂ. അവളില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ കൂടി കഴിയില്ല. പലതവണ ആശുപത്രി ഇടനാഴികളില്‍ ഞാന്‍ തളര്‍ന്നിരുന്നിട്ടുണ്ട്. അപ്പോഴെല്ലാം പല അപരിചിതരും എനിക്ക് ആശ്വാസം നല്‍കി.
അപരാജിതയുടെ വിധി ഞാന്‍ നിങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ്. അവളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങളുടെ കാരുണ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നുവെന്ന് അങ്കിത പറയുന്നു. മനുഷ്യത്വത്തെ സഹായിക്കുന്നതിനും സേവിക്കുന്നതിനും നമുക്ക് കൈകോര്‍ക്കാം. നിങ്ങളുടെ ഏത് ചെറിയസംഭാവനയും ആ കുഞ്ഞിന്റെ ജീവിതത്തില്‍ വലിയ വ്യത്യാസങ്ങള്‍ഉണ്ടാക്കും. കുഞ്ഞിനെ രക്ഷിക്കാന്‍ അങ്കിതയെ സഹായിക്കുക.