കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വോട്ട് പോലും ചെയ്യാത്ത രണ്ട് ബൂത്തുകള്‍

Google Oneindia Malayalam News

സുല്‍ത്താന്‍പുരി: എഴുപത് ശതമാനമാണ് ഹരിയാനയിലെ പത്ത് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിലെ പോളിംഗ്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത് സിര്‍സയില്‍. 76 ശതമാനം. ഇതേ സിര്‍സയിലെ സുല്‍ത്താന്‍പുരയിലെ രണ്ട് ബൂത്തുകളിലെ പോളിംഗ് ശതമാനം എത്രയെന്ന് അറിയേണ്ടേ? പൂജ്യം. സുല്‍ത്താന്‍പുരയിലെ രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്യാന്‍ ആളുകള്‍ എത്താതിരുന്നത്.

രണ്ടായിരത്തോളം വോട്ടര്‍മാരാണ് ഇവിടെ രണ്ട് ബൂത്തുകളിലായി ഉള്ളത്. ജലസേചനത്തിനായി ഒരു വെള്ളക്കനാല്‍ വേണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാരുകള്‍ കേള്‍ക്കാന്‍ തയ്യാറാകാത്തതാണ് ഇവരെ വോട്ടുചെയ്യാന്‍ വരുന്നതില്‍ നിന്നും തടഞ്ഞത്. കഴിഞ്ഞ 12 വര്‍ഷമായി ഇവിടയുള്ള ആളുകള്‍ ഈ ആവശ്യം ഉന്നയിക്കുന്നു. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

haryana

എന്നാല്‍ പിന്നെ ഇക്കാര്യത്തില്‍ തീരുമാനമായ ശേഷം മതി ഇനി വോട്ട് ചെയ്യാന്‍ പോകുന്നത് എന്ന് നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. 1900 വോട്ടര്‍മാരാണ് സുല്‍ത്താന്‍പുരയിലുള്ളത്. ഗ്രാമവാസികള്‍ പഞ്ചായത്ത് കൂടിയാണ് വോട്ട് ചെയ്യാന്‍ പോകണ്ട എന്ന് തീരുമാനിച്ചത്.

ജലസേചനത്തിന് വേണ്ടി പത്ത് വര്‍ഷത്തിലധികമായി തങ്ങള്‍ ആവശ്യപ്പെടുന്നു എന്നും ഉറപ്പ് നല്‍കിയ പദ്ധതി ഇനിയും തുടങ്ങിയിട്ടില്ല എന്നും ഗ്രാമവാസിയായ കാലു റാം കിചാര്‍ പറഞ്ഞു. കുറച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി വോട്ട് ചെയ്യാന്‍ ഗ്രാമവാസികളോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. അസംബ്ലി തിരഞ്ഞെടുപ്പിലും വോട്ട് ബഹിഷ്‌കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

English summary
The residents of Sultanpuria village here boycotted the polling on Thursday. The village has about 2,000 registered voters, but not even a single person turned up for voting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X