കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തിരഞ്ഞെടുപ്പിന് മുന്‍പേ ബിജെപിയ്ക്ക് തോല്‍വി..!! ആറ് സീറ്റുകളില്‍ തോറ്റു..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: നടക്കാനിരിക്കുന്ന ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ആറ് സീറ്റുകളില്‍ തോറ്റു.രണ്ടാഴ്ചയ്ക്ക് ശേഷമാണ് ദില്ലിയിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്. 6 ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിപ്പോയത്. 6 സ്ഥാനാര്‍ത്ഥികള്‍ക്കും ഡമ്മികളെ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല എന്നതിനാല്‍ ഈ 6 സീറ്റകുളിലും ബിജെപിയ്ക്ക് മത്സരിക്കാന്‍ സാധിക്കില്ല.

bjp

ആകെ 272 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി ബിജെപിയ്ക്ക് മത്സരിക്കാനാവുക 266 സീറ്റുകളില്‍ മാത്രമാണ്. ബിജെപിയ്ക്ക് അകത്ത് തന്നെയുള്ള ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയാണോ ഇതിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം കെജ്രിവാള്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി പത്രിക തള്ളിക്കളഞ്ഞതാണെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.

bjp

ദില്ലിയില്‍ അകാലിദളുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. 5 സീറ്റുകളിലാണ് അകാലിദള്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തളളിയത് സംബന്ധിച്ച് ബിജെപി എംപി മീനാക്ഷി ലേഖി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഒരു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്.

English summary
Six BJP candidates' nominations rejected in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X