മേഘാലയയില്‍ മണ്ണിടിച്ചില്‍ തുടരുന്നു, ആറ് പേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഷില്ലോങ്: മേഘാലയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ആറായി. റീ ബോയി ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ഉമിയാം ഇന്‍ഡസ്ട്രിയില്‍ പ്രദേശത്ത് മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്.രണ്ടു പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് രാവിലെ അഞ്ചു മണിക്കായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട് രണ്ടു കുടുംബത്തിലെ ഏഴു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 meghalaya-mp

കിഴക്കന്‍ കാശിയിലെ മൗജ്രോങില്‍ മണ്ണിടിച്ചിലില്‍ ഒരു കുട്ടി മരിച്ചു. ചെറിയ പരിക്കുകളോടെ കുട്ടിയുടെ രക്ഷിതാക്കള്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

English summary
Six killed in Meghalaya landslidse.
Please Wait while comments are loading...