കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയോട് പാലസ്തീന് വിരോധമോ, വെബ്സൈറ്റുകള്‍ തകര്‍ത്തു

  • By Meera Balan
Google Oneindia Malayalam News

പനാജി: ഗോവയിലെ ആറ് സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ പാലസ്തീന്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. പാലസ്തീന്‍ സെര്‍വര്‍ വെബ് സൈറ്റുകള്‍ തകര്‍ക്കുന്നതിന് ഉപയോഗിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്നാഴ്ചകള്‍ക്ക് മുന്‍പാണ് പാകിസ്താന്‍ ഹാക്കര്‍മാര്‍ ഗോവ ഗവര്‍ണറുടെ വെബ്‌സൈറ്റ് തകര്‍ത്തത്.

ചീഫ് ഇലക്ട്രല്‍ ഓഫീസര്‍, ലാന്‍ റിക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, സിവില്‍ സപ്ലൈസ്, ആര്‍ടിഐ, സിവില്‍ സപ്‌ളൈസ് എന്നിവയുടെ സൈറ്റുകളാണ് ഹാക്ക് ചെയ്തത്. ചൊവ്വാഴ്ചയാണ് പാലസ്തീന്‍ ഹാക്കര്‍മാര്‍ ഗോവ സൈറ്റുകള്‍ തകരാറിലാക്കിയത്.

Hacking

മുന്‍കരുതലെന്നോണം ചില സൈറ്റുകള്‍ ഓഫ് ലൈനാക്കിയെന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാലസ്തീന്‍ സെര്‍വര്‍ ഉപയോഗിച്ചിരിയ്ക്കുന്നതിനാല്‍ പാലസ്തീന്‍ ഹാക്കര്‍മാരാകും സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒക്ടോബര്‍ 24 നാണ് ഗവര്‍ണറുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെ 13 ഓളം സൈറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഒരു പാകിസ്താനി ഹാക്കര്‍ നശിപ്പിച്ചിരുന്നു. H4xor HuSsy എന്ന സൈബര്‍ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പാണ് ചലച്ചിത്ര താരം മോഹന്‍ലാലിന്റേത് ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകള്‍ പാകിസ്താന്‍ ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു.

English summary
Six more Goa government websites were hacked Tuesday using a Palestine-based server, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X