• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനത്തിന് ആറ് വയസ്സ്: കള്ളപണത്തിന് കുറവില്ല, ഡിജിറ്റലുമായില്ല, വീഴ്ച്ചകള്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധന ആറ് വയസ്സ് തികയുകയാണ്. രാജ്യത്ത് കഴിഞ്ഞ 20 കൊല്ലത്തിനിടെ കണ്ട ഏറ്റവും വലിയൊരു പ്രതിസന്ധി ഘട്ടം കൂടിയായിരുന്നു ഇത്. 2016 നവംബര്‍ എട്ടിനായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. 500, 1000 രൂപ നോട്ടുകള്‍ അര്‍ധരാത്രിയോടെ അസാധുവാകുമെന്നായിരുന്നു പ്രഖ്യാപനം.

കള്ളപണത്തെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. നാല് മണിക്കൂര്‍ മാത്രമാണ് ആകെ ചിന്തിക്കാന്‍ കൂടി പ്രധാനമന്ത്രി നല്‍കിയത്. അഞ്ച് ശതമാനം കള്ളപണം മാത്രമാണ് പണത്തിന്റെ രൂപത്തിലുള്ളതെന്നും, ബാക്കിയുള്ളതെല്ലാം ഭൂമിയായിട്ടോ വസ്തുക്കളായിട്ടോ കിടക്കുകയാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നോട്ടുനിരോധനത്തിന് പ്രധാന കാരണമായി പറഞ്ഞിരുന്നത് മൂന്ന് കാര്യങ്ങളാണ്. ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല, വന്‍ പരാജയവുമായി. കള്ള നോട്ട് പൂര്‍ണമായും ഇല്ലാതാവുമെന്നായിരുന്നു അതിലൊരു അവകാശവാദം. ഒപ്പം ക്യാഷ്‌ലെസ് ഇക്കോണമി ഉണ്ടാവുമെന്നും, ഡിജിറ്റല്‍ ഇക്കോണമി വരുമെന്നായിരുന്നു മറ്റ് രണ്ട് പ്രഖ്യാപനങ്ങള്‍. ഇത് മൂന്നും നടപ്പായില്ലെന്നാണ് ഇതുവരെയുള്ള കാര്യങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംസൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

കള്ളപണം ഇല്ലാതായോ എന്ന് കണക്ക് പരിശോധിച്ചാല്‍ മനസ്സിലാവും. നിരോധിക്കപ്പെട്ട പണത്തില്‍ 99 ശതമാനവും തിരിച്ചെത്തിയാണ് റിസര്‍വ് ബാങ്കിന്റെ ഡാറ്റ പറയുന്നത്. 15.41 ലക്ഷം കോടിയുടെ നോട്ടുകളാണ് അസാധുവാക്കിയത്. അതില്‍ 15.31 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തി. എത്ര കള്ളപണം പിടിച്ചുവെന്നതും പറയാനാവില്ല. കാരണം അതിന്റെ ഏകദേശ കണക്ക് പോലും ലഭ്യമല്ല.

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

നേരത്തെ ധനമന്ത്രി പിയൂഷ് ഗോയല്‍ അവകാശപ്പെട്ടത് 1.3 കോടിയുടെ കള്ളപണം നോട്ടുനിരോധനത്തില്‍ അടക്കം പിടിച്ചെടുത്തെന്നാണ്. നോട്ടുനിരോധനത്തെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. ദീര്‍ഘകാല നേട്ടത്തെ ഹ്രസ്വകാല ആഘാതം ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാല് ലക്ഷത്തോളം കള്ളപണമാണ് മോദി സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കള്ളപണം തിരിച്ചെത്തിക്കുന്നതില്‍ നോട്ടുനിരോധനം വന്‍ പരാജയമായി. കള്ളനോട്ടുകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന വാദവും ഇതുപോലെ പൊളിഞ്ഞതാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 10.7 ശതമാനമാണ് കള്ളനോട്ടുകളുടെ എണ്ണം വര്‍ധിച്ചതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

നോട്ടുനിരോധനത്തിന് ശേഷം 101.93 ശതമാനമാണ് കള്ളനോട്ടുകളുടെ അളവ് വര്‍ധിച്ചത്. ഇത് 500 രൂപയുടെ നോട്ടിന്റെ കാര്യമാണ്. 2000 രൂപയുടെ നോട്ടിന്റെ കാര്യത്തില്‍ ഇത് 54 ശതമാനമാണ്. 10, 20 രൂപ നോട്ടുകളുടെ കാര്യത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 200 രൂപ കള്ളനോട്ടുകള്‍ 11.7 ശതമാനമാണ് വര്‍ധിച്ചത്. നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.32 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടിച്ചത്.

നോട്ടുനിരോധനത്തിന് ശേഷം 18.87 ലക്ഷത്തിന്റെ വ്യാജ നോട്ടുകളാണ് പിടിച്ചത്. ഇതോടെ ആ വാദവും പൊളിഞ്ഞിരിക്കുകയാണ്. ഇനി ക്യാഷ്‌ലെസ് ഇക്കോണമിയിലേക്ക് വരാം. രാജ്യത്ത് ഇപ്പോഴും നോട്ട് തന്നെയാണ് ഇടപാടുകള്‍ക്കെല്ലാം ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്.

ഡിജിറ്റലില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. ജനങ്ങളുടെ കൈയ്യിലെ കറന്‍സി നിരക്ക് 30.88 ലക്ഷം കോടിയായി വര്‍ധിച്ചിരിക്കുകയാണ്. ഇത് ഒക്ടോബര്‍ 21 വരെയുള്ള കണക്കാണ്. 2016 നവംബര്‍ നാലിന് ഇത് 17.7 ലക്ഷമായിരുന്നു. ഡിജിറ്റല്‍ പേമെന്റ് 12.11 ലക്ഷം കോടിയായി വര്‍ധിച്ചിരിക്കുകയാണ്.

യുപിഐയില്‍ 730 കോടിയുടെ ഇടപാടുകളാണ് ഒക്ടോബറില്‍ നടന്നത്. മോദി സര്‍ക്കാര്‍ മുന്നില്‍ കണ്ട മൂന്ന് ലക്ഷ്യങ്ങളും നോട്ടുനിരോധനം കൊണ്ട് സാധ്യമായിട്ടില്ല. ഇനിയുമേറെ ദൂരം അങ്ങോട്ട് പോകാനുണ്ട്. ഇതില്‍ എല്ലാം മോദി സര്‍ക്കാര്‍ വിജയിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

English summary
six years of demonetisation: 3 objectives that modi govt dreamed is never achieved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X