കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റ് പുന: പരിശോധനാ ഹർജി സുപ്രീം കോടതി തളളി

Google Oneindia Malayalam News

Newest First Oldest First
5:39 PM, 7 May

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് രാംമാധവ്. എന്‍ഡിഎ കക്ഷികള്‍ ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു
4:28 PM, 7 May

മമത ദൈവ നാമം ചൊല്ലാന്‍ പോലും അനുവദിക്കില്ലെന്ന് അമിത് ഷാ. ജയ്ശ്രീറാം ഇനിയും മുഴക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയില്‍ മുഴങ്ങി കേള്‍ക്കാനുള്ള ജയ് ശ്രീറാം വിളികള്‍. അല്ലാതെ പാകിസ്താനില്‍ അല്ലെന്നും അമിത് ഷാ പറഞ്ഞു.
4:27 PM, 7 May

മോദിയെ ദുര്യോദനനോട് ഉപമിച്ച് പ്രിയങ്ക ഗാന്ധി. ദുര്യോദനന്‍ അഹങ്കാരിയാണെന്നും, അത് അദ്ദേഹത്തിന്റെ തോല്‍വിയിലേക്ക് നയിക്കുമെന്നും പ്രിയങ്കത പറഞ്ഞു. ബിജെപി നേതാക്കള്‍ ഒരിക്കല്‍ പോലും വാഗ്ദാനങ്ങള്‍ പാലിച്ചെന്ന്, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറയില്ലെന്നും അവര്‍ പറഞ്ഞു
2:34 PM, 7 May

പശ്ചിമ ബംഗാളിൽ ബിജെപി 23 സീറ്റുകൾ നേടുമെന്ന് അമിത് ഷാ. സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കുമെന്നും അമിത് ഷാ.
2:33 PM, 7 May

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചിച്ചില്ലെന്ന് പ്രിയങ്കാ ഗാന്ധി. കള്ളപ്പണം തിരികെ എത്തിക്കാനായില്ല. ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ തൊഴിൽ രഹിതരായ യുവാക്കലെ മോദി പീഡിപ്പിച്ചെന്നും പ്രിയങ്ക
1:39 PM, 7 May

യാഹൂ സെർച്ചിംഗ് ട്രൈൻഡ് കണക്കുകൾ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.‌‌. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാലാം സ്ഥാനത്താണ്.
12:33 PM, 7 May

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ലഖ്‌നൗവില്‍ നിന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഇവിഎമ്മുകൾ ലോറിയില്‍ കയറ്റിവിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. . ലഖ്‌നൗവില്‍ പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിട്ടായിരുന്നു ഇവിഎം നിറച്ച ലോറി സുരക്ഷാ ജീവനക്കാരൊന്നും ഇല്ലാതെ റോഡിലൂടെ ഓടിയത്.
11:57 AM, 7 May

ബാലാക്കോട്ട് മിന്നലാക്രമണത്തെ പരാമർശിച്ച് നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. വോട്ടെടുപ്പ് ദിവസം അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയെന്ന പരാതിയിലും കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. എട്ടാമത്തെ പരാതിയിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
10:59 AM, 7 May

പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റ് പുന: പരിശോധനാ ഹർജി സുപ്രീം കോടതി തളളി. പകുതി വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്
10:37 AM, 7 May

ബിഹാറിലെ മുസാഫിര്‍പൂരില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് വോട്ടിങ്ങ് യന്ത്രങ്ങള്‍ കണ്ടെത്തി. 5 വോട്ടിങ്ങ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തത് രണ്ട് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റ് യന്ത്രങ്ങളും. യന്ത്രങ്ങള്‍ പിടിച്ചെടുത്തത് സെക്ടര്‍ ഉദ്യോഗസ്ഥന്‍റെ പക്കല്‍ നിന്ന് ,പിടിച്ചെടുത്തത് പകരം എത്തിക്കാന്‍ നല്‍കിയ യന്ത്രങ്ങള്‍ . ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായി ജില്ലാ കളക്ടര്‍
10:19 AM, 7 May

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ സമനില തെറ്റിയിരിക്കുകയാണെന്ന്‌ ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ഭൂപേഷ്‌ സിംഗ്‌ ബാഘല്‍. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കെതിരായ മോദിയുടെ വിവാദപരാമര്‍ശത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ബാഘല്‍.
10:19 AM, 7 May

തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തം. എന്നാൽ പ്രചാരണം അവാസ്തവമാണെന്നാണ് പനീർസെൽവത്തിന്റെ പ്രതികരണം
10:17 AM, 7 May

പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം : കര്‍ശന നടപടി വേണമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.ശുപാര്‍ശ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണമെന്നും ഡിജിപി
8:55 AM, 7 May

അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുക്കുന്നു എന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം തെറ്റാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ലാക്കു വെങ്കട്ടേശര്‍ലു.
8:02 AM, 7 May

രാഹുൽ ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം, ബോഫോഴ്സ് അഴിമതി ആരോപണം നേരിട്ട മുൻ പ്രധാനമന്ത്രിയുടെ പേരിൽ അവശേഷിക്കുന്ന ഘട്ടങ്ങളിൽ വോട്ട് ചോദിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് മോദി വെല്ലുവിളിച്ചു.
8:02 AM, 7 May

വീണ്ടും വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം വിഭാഗങ്ങളുടെ ആഘോഷമായ ഈദിനും മുഹറത്തിനും ഉത്തർപ്രദേശിൽ കഴിഞ്ഞ സർക്കാർ വൈദ്യുതി നൽകിയെന്നും എന്നാൽ ഹോളിക്കും ദീപാവലിക്കും പ്രത്യേക തയാറെടുപ്പുകൾ നടത്തിയില്ലെന്നും ആരോപണം.
8:02 AM, 7 May

അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 62.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി

ദില്ലി: 50 ശതമാനം വോട്ടു രസീതുകൾ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ പുന: പരിശോധന ഹർജി കോടതി തള്ളി. 21 പാർട്ടികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിയത്. വോട്ടെടുപ്പിൽ വ്യാപകമായി ഇവിഎം ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികളുടെ നടപടി.

live
English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X