കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞോ... സ്മൃതി ഇറാനിക്ക് അന്തര്‍ദേശീയ അവാര്‍ഡ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് അന്തര്‍ദേശീയ പുരസ്‌കാരം. വേള്‍ഡ് എക്കണോമിക്കല്‍ ഫോറം ഏര്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നുള്ള യംഗ് ഗ്ലോബല്‍ ലീഡര്‍ പുരസ്‌കാരത്തിനാണ് സ്മൃതി ഇറാനി അര്‍ഹയായിരിക്കുന്നത്.

മുംബൈയിലെ ഹോട്ടലില്‍ പാത്രം കഴുകിവരെ ജീവിച്ച് ഒടുവില്‍ കേന്ദ്ര മന്ത്രി വരെയായി എന്നതാണ് സ്മൃതി ഇറാനിക്ക് പുരസ്‌കാരം ലഭിക്കാനുള്ള കാരണം. സീരിയല്‍ താരമായിരുന്ന സ്മൃതി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ടവരില്‍ ഒരാളാണ്.

Smriti Irani

താന്‍ മുംബൈയിലെ ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ പാത്രം കഴുകിയും നിലം തുടക്കുകയും വരെ ചെയ്തിട്ടുണ്ടെന്ന് സ്മൃതി തന്നെയാണ് മുമ്പ് വെളിപ്പെടുത്തിയത്. തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു ഇത്.

187 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് പത്ത് പേരുണ്ടായിരുന്നു. അസ്സം മുഖ്യമന്ത്രിയുടെ മകനും എംപിയും ആയ ഗൗരവ് ഗോഗോയും ഇതില്‍ ഉള്‍പ്പെടുന്നു.

40 വയസ്സിന് താഴെയുള്ളവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. കഴിഞ്ഞ പത്ത് വര്‍ഷമായി വേള്‍ഡ് എക്കണോമിക് ഫോറം ഈ പുരസ്‌കാരം നല്‍കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും, യാഹു സിഇഒ മരീസ്സ മേയറും, ഗൂഗിള്‍ മേധാവി ലാറി പേജും ഒക്കെ ഈ പുരസ്‌കാരം മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്.

English summary
Smriti Irani named as Young Global Leader from India by WEF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X