രാഹുല്‍ ഗാന്ധി തോറ്റ നാടുവാഴിയെന്ന് സ്മൃതി ഇറാനി; പാരമ്പര്യം കൊണ്ട് മോദിയെ നേരിടാനാകില്ല

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ സ്മൃതി ഇറാനി. രാഹുല്‍ പരാജയപ്പെട്ട നാടുവാഴിയാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി കൂടിയായ സ്മൃതി ഇറാനി പരിഹസിച്ചു.

Irani

ഇന്ത്യന്‍ ജനാധിപത്യം മഹത്വം നിലനിര്‍ത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എന്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ പോലും രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

പാരമ്പര്യമായ പിന്തുടര്‍ച്ച ഇന്ത്യയില്‍ സാധാരണമാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും കാണുന്ന പോരായ്മയാണിതെന്നും അദ്ദേഹം കാലഫോര്‍ണിയ സര്‍വകലാശാലയില്‍ പറഞ്ഞിരുന്നു.

ഇതിനെതിരേയാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്. പരാജയപ്പെട്ട രാഷ്ട്രീയ യാത്രയെ കുറിച്ച് പറയുകയാണ് വിദേശ രാജ്യത്ത് രാഹുല്‍ ചെയ്തത്. കുടുംബ പാരമ്പര്യം കൊണ്ട് മോദിയെ പരാജയപ്പെടുത്താന്‍ രാഹുലിന് സാധിക്കില്ല. പരാജയപ്പെട്ട നേതാവാണ് രാഹുലെന്നും സ്മൃതി ഇറാനി പറഞ്ഞു.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. രാഹുലിന്റെ പ്രസ്താവന കുമ്പസാരമാണെന്നും സ്മൃതി പറഞ്ഞു.

നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലി കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. വളരെ ആപത്കരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Smriti Irani on Rahul Gandhi's speech abroad: 'Failed dynast spoke in US about his failed political journey'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്