ഞാന്‍ ആര്‍ക്കും വേണ്ടാത്ത കുട്ടി: സ്മൃതി ഇറാനി
ഭോപ്പാല്‍: താന്‍ ജനിച്ചതേ ആര്‍ക്കും വേണ്ടാത്ത കുട്ടിയായിട്ടാണ് എന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. പെണ്‍കുട്ടികള്‍ ബാധ്യതയും ഭആരവുമാണ് എന്ന് എന്റെ അമ്മയെ ആരോ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞിനെ കൊന്ന് കളയണം എന്ന് പോലും ആരൊക്കെയോ പറഞ്ഞു. എന്നാല്‍ എന്റെ അമ്മ എന്നെ അങ്ങനെ കണ്ടില്ല. അവരുടെ ധൈര്യമാണ് എന്നെ ഇന്ന് ഈ നിലയിലെത്തിച്ചത്.
38 കാരിയായ സ്മൃതി ഇറാനി ഇതാദ്യമായാണ് തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പുറത്തുപറയുന്നത്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയാണ് സ്മൃതി. പെണ്‍കുട്ടികള്‍ക്കെതിരായ ഇത്തരം ചിന്തകള്‍ തടയണം. ഇതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. ഒരു പെണ്‍കുഞ്ഞിന് വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ അത് ഒരാളിലേക്ക് മാത്രമല്ല, ഒരു കുടുംബത്തിലേക്കും സമൂഹത്തിലേക്കും കൂടിയാണ്.

തൊഴിലില്ലായ്മ രാജ്യത്തെ ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനെ ചെറുക്കാനായി വിദ്യാഭ്യാസത്തെ സ്‌കില്‍ ഡെവലപ്പ്‌മെന്റുമായി കൂട്ടിയിണക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ പ്രായോഗികമാക്കണം. പ്രാദേശിക, സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രശ്‌നങ്ങളെ കണക്കിലെടുത്തായിരിക്കും ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുക.
ദേശീയ ഇ - ലൈബ്രറി പദ്ധതിക്കായി മാനവ വിഭവ ശേഷി വകുപ്പ് പ്രവര്‍ത്തിച്ചു വരികയാണ്. അധ്യാപകര്‍ക്കുള്ള വിദഗ്ധ പരീശീലനമാണ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള മറ്റൊരു കാര്യം. ചായ വിറ്റ് നടന്നിരുന്ന ഒരാളില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്ര മോദിയുടെ ഉദാഹരണവും പ്രായോഗിക വിദ്യാഭ്യാസത്തെ കുറിച്ച് പറയേ സ്മൃതി ഇറാനി പരാമര്‍ശിച്ചു.












Click it and Unblock the Notifications