Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മൃതി ഇറാനിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍, എല്‍ജെപി നേതാവിനെതിരെ കേസ്

ദില്ലി: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച എല്‍ ജെ പി നേതാവിനെതിരെ കേസെടുത്തു. ബിഹാറിലെ സമഷ്ടിപൂര്‍ സ്വദേശിയും ലോക്ജന ശക്തി പാര്‍ട്ടി നേതാവുമായ ഉമാശങ്കര്‍ മിശ്രയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എല്‍ ജെ പിയുടെ സമഷ്ടിപൂര്‍ ടൗണ്‍ പ്രസിഡണ്ടാണ് മിശ്ര.

ബി ജെ പി നേതാവ് രാജീവ് രഞ്ജനാണ് മിശ്രയ്‌ക്കെതിരെ പരാതിയുമായി സമഷ്ടിപൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സ്മൃതി ഇറാനിയുടെ അശ്ലീല ചിത്രങ്ങള്‍ മിശ്ര വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുകയും ചില ബി ജെ പി നേതാക്കള്‍ക്ക് നേരിട്ട് അയച്ചുകൊടുക്കുകയും ചെയ്തു എന്നാണ് പരാതി. സ്മൃതി ഇറാനിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് ബി ജെ പി ആരോപിച്ചു.

പാര്‍ട്ടിയുടെ ഗ്ലാമര്‍ മുഖം

പാര്‍ട്ടിയുടെ ഗ്ലാമര്‍ മുഖം

ബി ജെ പിയിലെ ഗ്ലാമര്‍ മുഖങ്ങളിലൊന്നാണ് സീരിയല്‍ നടിയും നിര്‍മാതാവുമായ സ്മൃതി ഇറാനി എന്ന ഈ 39 കാരി. സ്മൃതി ഇറാനിയുടെ പേരുമായി ചുറ്റിപ്പറ്റി പല വിവാദങ്ങളും അടുത്തിടെ ഉണ്ടായി.

ചെയ്തത് ബി ജെ പിയുടെ സഖ്യകക്ഷി നേതാവ്?

ചെയ്തത് ബി ജെ പിയുടെ സഖ്യകക്ഷി നേതാവ്?

കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയിലെ സഖ്യകക്ഷിയാണ് എല്‍ ജെ പി. കേന്ദ്രമന്ത്രിയായ രാം വിലാസ് പാസ്വാന്റെ നാട്ടുകാരന്‍ കൂടിയാണ് മിശ്ര. മിശ്രയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി പാസ്വാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാക്കി സൈബര്‍ സെല്‍ നോക്കും

ബാക്കി സൈബര്‍ സെല്‍ നോക്കും

തെളിവുകള്‍ തങ്ങള്‍ പോലീസിന് കൊടുത്തതായി പരാതിക്കാരനായ രാജീവ് രഞ്ജന്‍ പറയുന്നു. ബിഹാര്‍ പോലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വിവാദം ആദ്യമല്ല

വിവാദം ആദ്യമല്ല

സ്മൃതി ഇറാനി വസ്ത്രം വാങ്ങാനെത്തിയ കടയിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവം വന്‍ വിവാദമായിരുന്നു. ഗോവയിലായിരുന്നു സംഭവം.

എത്തിയത് അവധി ആഘോഷിക്കാന്‍

എത്തിയത് അവധി ആഘോഷിക്കാന്‍

അവധി ആഘോഷിക്കാനായി കുടുംബസമേതം ഗോവയിലെത്തിയതായിരുന്നു മന്ത്രി. ഈ സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+