കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് ഖാന്റെ സിനിമ പ്രേരണയായി; യുവതിയെ തട്ടികൊണ്ടുപോയ യുവാക്കള്‍ക്ക് എട്ടിന്റെ പണി കിട്ടി

  • By Siniya
Google Oneindia Malayalam News

ഗാസിയാബാദ്: സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി ശര്‍ണയെ തട്ടികൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. തട്ടികൊണ്ടുപോകാന്‍ ഷാരുഖ് ഖാന്റെ സിനിമയാണ് ഇവര്‍ക്ക് പ്രേരണയായത്. ഹരിയാന ജയിലില്‍ നിന്ന് രക്ഷപ്പെട്ട് മനോരോഗി ദേവേന്ദ്രയാണ് തട്ടികൊണ്ടുപോകലിന് നേതൃത്വം നല്‍കിയത്. പ്രതികളെ സഹായിച്ച മറ്റുള്ളവര്‍ക്ക് വേണ്ടിയും പോലീസ് തിരച്ചില്‍ തുടരുകയാണ്.

ബോളിവുഡ് സിനിമയായ ദര്‍ എന്ന ചിത്രം കണ്ടാണ് തട്ടികൊണ്ടു പോകലിന് പ്രചോദനം ലഭിച്ചതെന്ന് പ്രധാന പ്രതി പറഞ്ഞു. നേരത്തെ പലതവണ ദീപ്തി ശര്‍ണയെ ഇവര്‍ ശല്യം ചെയ്തിരുന്നു.

പിടിയിലായ അഞ്ചു പേരും ഹരിയാന സ്വദേശികളാണ്. ഗുര്‍ജണിലെ സ്‌നാപ്ഡീല്‍ ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ദീപ്തിയെ തട്ടികൊണ്ടു പോകുന്നത്. ഗുര്‍ജണിലെ മെട്രോ സ്‌റ്റേഷനില്‍ വന്നിറിങ്ങിയ ദീപ്തി വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോയില്‍ കയറിയിരുന്നു. തട്ടികൊണ്ടുപോകല്‍ ഇങ്ങനെ..

ദീപ്തി ശര്‍ണയെ തട്ടികൊണ്ടു പോയത്

ദീപ്തി ശര്‍ണയെ തട്ടികൊണ്ടു പോയത്

സ്‌നാപ്ഡീല്‍ ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ദീപ്തി ശര്‍ണയെ തട്ടികൊണ്ടുപോയത്. ഗുര്‍ജണിലെ മെട്രോ സ്‌റ്റേഷനില്‍ വന്നിറിങ്ങിയ ദീപ്തി വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോയില്‍ കയറിയിരുന്നു. ഇതേ സമയം മറ്റുനാലു പേരും ഓട്ടോയില്‍ കയറി തട്ടികൊണ്ടുപോകുകയായിരുന്നു.

വിട്ടയച്ചത്

വിട്ടയച്ചത്

തട്ടികണ്ടു പോയി രണ്ടു ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ റെയില്‍ വേ സ്റ്റേഷനില്‍ ഇറക്കി വിടുകയായിരുന്നു. യാത്ര ചിലവിനായി ഇവര്‍ നൂറു രൂപയും ദീപ്തിക്ക് നല്‍കി.

അറസ്റ്റിലായത്

അറസ്റ്റിലായത്

സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി ശര്‍ണയെ തട്ടികൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഹരിയാന ജയിലില്‍ നിന്ന് രക്ഷപ്പെട്ട് മനോരോഗി ദേവേന്ദ്രയാണ് തട്ടികൊണ്ടുപോകലിന് നേതൃത്വം നല്‍കിയത്. പ്രതികളെ സഹായിച്ച മറ്റുള്ളവര്‍ക്ക് വേണ്ടിയും പോലീസ് തിരച്ചില്‍ തുടരുകയാണ്.

പ്രചോദനം

പ്രചോദനം

യുവതിയെ തട്ടികൊണ്ടുപോകാന്‍ പ്രചോദനമായത് ബോളിവുഡ് താരം ഷാരുഖ് ഖാന്‍ നായകനായ ദര്‍ സിനിമയാണെന്ന് പ്രധാന പ്രതി പറഞ്ഞു.

തട്ടികൊണ്ടു പോയതിങ്ങനെ

തട്ടികൊണ്ടു പോയതിങ്ങനെ

ഓട്ടോയില്‍ കയറിയെ ദീപ്തിയെ നാലംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് കണ്ണുമൂടികെട്ടി കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നുവെന്ന് ദീപ്തി പോലീസിനോട് പറഞ്ഞു.

സംരക്ഷിച്ചു

സംരക്ഷിച്ചു

തട്ടികൊണ്ടുപോയ സംഘം തനിക്ക് ഭക്ഷണവും വെള്ളവും നല്‍കിയെന്ന് യുവതി പറയുന്നു. തന്നെ സംരക്ഷിച്ചുവെന്നും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചില്ലെന്നും ദീപ്തി പറയുന്നു.

എന്തിന് തട്ടികൊണ്ടുപോയി

എന്തിന് തട്ടികൊണ്ടുപോയി

ദീപ്തിയെ എന്തിന് തട്ടികൊണ്ടുപോയി എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ദീപതിയെ തട്ടികൊണ്ടുപോയതിന് ശേഷം പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നില്ല.

English summary
snapdeal employee dipti sarnas kidnapping psychopath stalker among 5 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X