കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ മാനഭംഗത്തിന് ഇരയായ സ്ത്രീയെപ്പോലെ, സല്‍മാന്‍ ഖാന്റെ പരാമര്‍ശം വിവാദത്തില്‍

Google Oneindia Malayalam News

മുംബൈ: ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രം സുല്‍ത്താന്റെ ഷൂട്ടിംഗ് കഴിഞ്ഞിറങ്ങിയപ്പോള്‍ മാനഭംഗത്തിനിരയായ സ്ത്രീയെപ്പോലെയായി സല്‍മാന്റെ എന്ന പരാമര്‍ശമാണ്് വിവാദത്തിനാധാരം. ഷൂട്ടിംഗ് കഴിഞ്ഞിറങ്ങിയപ്പോള്‍ നേരെ നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും സല്‍മാന്‍ പറഞ്ഞു.പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

സ്‌പോര്‍ട്‌സ് പ്രധാനവിഷയമായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി നടത്തിയ പരിശീലനത്തെക്കുറിച്ചായിരുന്നു സല്‍മാന്റെ പരാമര്‍ശം. സ്‌പോട്ട് ബേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സല്‍മാന്‍ ചിത്രത്തിലെ ഗുസ്തി രംഗങ്ങളെക്കുറിച്ച് വിവാദത്തിനാധാരമായ പരാമര്‍ശം നടത്തിയത്.

salman

'ചിത്രത്തിലെ ഗുസ്തി രംഗങ്ങളുടെ ഷൂട്ടിങ്ങിന് ആറ് മണിക്കൂറോളം വേണ്ടിവന്നു. വ്യത്യസ്ത ആംഗിളുകളില്‍ നിന്നും ഷൂട്ട് ചെയ്യാന്‍ 120 കിലോ ഭാരമുള്ള ഒരാളെ പത്ത് തവണയിലധികം കൈകളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടി വന്നു. അത് വളരെ പ്രയാസകരമായിരുന്നു. നിരവധി തവണ റിങ്ങില്‍ വീഴേണ്ടി വന്നു. റിങ്ങിലെ യഥാര്‍ത്ഥ ഫൈറ്റിന്റെ ഷൂട്ടിങ്ങിനിടെ ഇത് ആവര്‍ത്തിക്കേണ്ടി വന്നില്ല. ഷൂട്ടിന് ശേഷം റിങ്ങില്‍ നിന്നിറങ്ങിയപ്പോള്‍ ബലാത്സംഗത്തിനിരയായ സ്ത്രീക്ക് തുല്യമായിരുന്നു എന്റെ അവസ്ഥ. നേരെ നടക്കാന്‍ പോലും കഴിഞ്ഞില്ല.' എന്നായിരുന്നു സല്‍മാന്റെ പരാമര്‍ശം. അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുല്‍ത്താന്‍.

പരാമര്‍ശം വിവാദമായതോടെ സല്‍മാനെതിരെ പ്രതിഷേധവുമായും പിന്തുണ നല്‍കിയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. വിവാദ പ്രസ്താവന സല്‍മാന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്ന ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിവാദ പരാമര്‍ശത്തില്‍ സല്‍മാന്‍ മാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.

English summary
Soacial media urge to apologize Salman on raped woman comment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X