Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ പുതിയ വെടിപൊട്ടിച്ച് ശോഭാ സുരേന്ദ്രന്‍; സുരേഷ് ഗോപിയുടെ വരവില്‍ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: ബിജെപി കോര്‍കമ്മിറ്റി രൂപീകരണത്തില്‍ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവര്‍. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കാനെത്തിയതാണ് ശോഭാ സുരേന്ദ്രന്‍. മറ്റുചില പരിപാടികളും അവര്‍ക്ക് ഡല്‍ഹിയിലുണ്ടായിരുന്നു.

ഇതിനിടെയാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയില്‍ ഇടം നല്‍കാത്ത വിഷയം ചോദിച്ച വേളയില്‍, തനിക്ക് ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ട് എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ വീടിന് അകത്ത് ഒരു കോര്‍ കമ്മിറ്റിയുണ്ട്. അച്ഛനും അമ്മയും കുട്ടികളും ഉള്‍പ്പെടുന്ന കോര്‍ കമ്മിറ്റിയാണത്. അതാണ് ജനത്തിന്റെ കോര്‍ കമ്മിറ്റി. അവിടെ എനിക്ക് സ്ഥാനമുണ്ട്. ജനങ്ങളാണ് ഒരു വ്യക്തിക്ക് അവരുടെ മനസില്‍ എന്ത് സ്ഥാനം നല്‍കണം എന്ന് തീരുമാനിക്കുക എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

2

നടന്‍ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാന്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് കോര്‍ കമ്മിറ്റിയിലുണ്ടാകുക. ഇതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സുരേഷ് ഗോപിയെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യത്തിലും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

3

ഒരു വ്യക്തി എന്ന നിലയില്‍ സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതിനോട് എനിക്ക് യോജിപ്പാണുള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരികായണെങ്കില്‍ സന്തോഷത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ സഹോദരിയാണ് താനെന്നും ശോഭാ സുരേന്ദ്രന്‍ വിശദീകരിച്ചു. സുരേഷ് ഗോപിയോടുള്ള ഇഷ്ടം പറയുന്നുണ്ടെങ്കിലും, തന്നെ ഉള്‍പ്പെടുത്താത്തതിലുള്ള അതൃപ്തിയും അവര്‍ പരോക്ഷമായി സൂചിപ്പിക്കുന്നു.

4

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ഒതുക്കുന്നു എന്ന ആരോപണം ബിജെപിയില്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച വേളയില്‍ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. അവസാന ഘട്ടത്തിലാണ് കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭയെ സ്ഥാനാര്‍ഥിയാക്കിയത്.

5

ഒരു വേള ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിര്‍ജീവമായിരുന്നു. സുപ്രധാന യോഗങ്ങളില്‍ നിന്ന് അവര്‍ വിട്ടുനിന്നു. പിന്നീട് ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ചര്‍ച്ച നടത്തിയ ശേഷമാണ് സമവായമുണ്ടായത്. ഇപ്പോള്‍ കോര്‍ കമ്മിറ്റിയില്‍ അവരെ ഉള്‍പ്പെടുത്തിയതുമില്ല. ''രണ്ടര പതിറ്റാണ്ടായി താന്‍ രാഷ്ട്രീയ രംഗത്തുണ്ട്. പാര്‍ട്ടിക്ക് സ്വാധീനമില്ലാതിരുന്ന കാലത്ത് സിപിഎം കോട്ടകളില്‍ പോയി പ്രവര്‍ത്തിച്ചിരുന്നുവെന്നും'' ശോഭാ സുരേന്ദ്രന്‍ എടുത്തു പറയുന്നു.

6

അതേസമയം, ബിജെപിയില്‍ സുരേഷ് ഗോപിക്ക് കൂടുതല്‍ ചുമതലകള്‍ ലഭിക്കുമെന്നാണ് വിവരം. അദ്ദേഹത്തിന് ജനസ്വാധീനമുണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞാല്‍ സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷനാകാനുള്ള സാധ്യതയുണ്ട്. അടുത്ത ഡിസംബറിലാണ് സുരേന്ദ്രന്റെ പ്രസിഡന്റ് കാലാവധി തീരുക.

7

അതേസമയം, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ ദേശീയ വനിതാ കമ്മീഷനും വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കും പരാതി നല്‍കി. കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+