കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേധാ പട്കര്‍ ആം ആദ്മിയില്‍ നിന്നും രാജവെച്ചു

  • By Gokul
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും നാഷണല്‍ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രമുഖ സൂമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. യോഗേന്ദ്ര യാദിവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കിയത് ന്യായീകരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.

മേധാപട്കറുടെ രാജി വരും ദിവസങ്ങളില്‍ ആം ആദ്മിയില്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറിയുടെ സൂചനയാണെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും ശരിയായ രീതിയിലല്ല പാര്‍ട്ടി കൈകാര്യം ചെയ്തതെന്ന് പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

medha-patkar

ആം ആദ്മി പാര്‍ട്ടിക്കെതിരെയും പാര്‍ട്ടി ദേശീയ കണ്‍വീനര്‍ക്കെതിരെയും പ്രവര്‍ത്തിച്ചു എന്ന കാരണത്താലാണ് ഇരുവരെയും പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍ നിന്നും തരംതാഴ്ത്തിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ക്കെതിരെ ആരോപണം ഉണ്ടായിരുന്നു. അരവിന്ദ് കെജ് രിവാളിനെ അനുകൂലിക്കുന്ന വിഭാഗമാണ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നത്.

നിലവിലെ സാഹചര്യത്തില്‍ ദില്ലിയിലെ ആം ആദ്മിയുടെ സ്ഥിതിയില്‍ മാറ്റമൊന്നും വരില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ചേരിതിരിവ് പ്രകടമായി ബാധിച്ചേക്കും. നേതാക്കള്‍ക്കെതിരായ നടപടി ആം ആംദ്മിയെ പ്രാദേശിക പാര്‍ട്ടിയായി ചുരുക്കുമെന്ന് ആശങ്കപ്പെടുന്നവരും ചുരുക്കമല്ല. ദില്ലിയിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ബദല്‍ പ്രതീക്ഷവെച്ചു പുലര്‍ത്തുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ് പാര്‍ട്ടില്‍ ഇപ്പോള്‍ നടക്കുന്ന കലഹം.

English summary
Social activist Medha Patkar Quits AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X