• search

അന്തംകമ്മികളേ ക്രിക്കറ്റ് താരം ടോം മൂഡിയല്ല, മൂഡീസ് റേറ്റിങ് വേറെയാണ്.. എന്താണ് മൂഡീസ് റേറ്റിങ്?

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇന്ത്യൻ സമ്പദ്​ വ്യവസ്ഥയിൽ മോദി സർക്കാർ കൊണ്ടു വന്ന മാറ്റങ്ങൾക്ക് അംഗീകാരം നൽകിയ മൂഡീസ് റേറ്റിങിന് മലയാളികളുടെ പൊങ്കാല. പൊങ്കാലയൊക്കെ കൊള്ളാം പക്ഷേ പറ്റിയ അബദ്ധം എന്താണ് എന്ന് വെച്ചാൽ പൊങ്കാലയിട്ട സ്ഥലം മാറിപ്പോയി എന്നതാണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും ഐ പി എൽ കോച്ചുമായ ടോം മൂഡിയാണ് മലയാളികളുടെ ആക്രമണത്തിൽ അന്ധാളിച്ചുപോയത്.

  ഇങ്ങനാണോ കലിപ്പടക്കുന്നത്.. ഗോളടിക്കാൻ മറന്ന കേരള ബ്ലാസ്റ്റേഴ്സിന് ട്രോൾ.. പന്തുമായി വന്ന മമ്മൂട്ടിക്ക് ട്രോൾ... കത്രീന കൈഫിന് മമ്മൂട്ടിയുടെ വക ട്രോൾ.. പൊടിപൂരം ഐഎസ്എൽ ട്രോളുകൾ!!

  നോട്ട് നിരോധനവും ജി എസ് ടിയും കൊണ്ട് ഞങ്ങളിവിടെ കഷ്ടപ്പെടുമ്പോൾ നീ മോദിക്ക് റേറ്റിങ് കൂട്ടിക്കൊടുക്കും അല്ലേ എന്ന് ചോദിച്ചാണ് മോദി വിരുദ്ധരായ മലയാളികളുടെ ആക്രമണം. ആക്രമണത്തിന് പിന്നിൽ ഇടത് അനുഭാവികളാണെന്നും അല്ല സംഘികൾ തന്നെ ഫേക്ക് ഐഡിയിൽ വന്ന് പൊങ്കാലയിടുന്നതാണെന്നും ആരോപണമുണ്ട്. എന്തായാലും സംഭവം ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായി എന്ന് പറഞ്ഞാൽ മതിയല്ലോ.

  എന്താണീ മൂഡീസ് റേറ്റിങ് എന്ന് ആദ്യം നോക്കാം

  എന്താണീ മൂഡീസ് റേറ്റിങ് എന്ന് ആദ്യം നോക്കാം

  യു എസ് ആസ്ഥാനമായ റേറ്റിങ് ഏജൻസിയാണ് മൂഡീസ്. മൂഡീസ്, വ്യക്തികൾ, സർക്കാരുകൾ തുടങ്ങിയവയുടെ കടം വാങ്ങാനുള്ള ശേഷിക്ക്​ നൽകുന്ന റാങ്കിങാണ് മൂഡീസ് ക്രെഡിറ്റ് റാങ്കിംഗ്. വിദേശരാജ്യങ്ങളിലുൾപ്പടെ പണം കടമെടുക്കണമെങ്കിലാണ് ഈ റേറ്റിങ് ആവശ്യം വരിക. സ്റ്റാൻഡേർഡ്​& പുവർ, ഫിഞ്ച്​ തുടങ്ങിയ എജൻസികളും സമാനമായ റേറ്റിങുകൾ നൽകാറുണ്ട്.

  ഇപ്പോഴത്തെ പ്രശ്നം എന്താണ്

  ഇപ്പോഴത്തെ പ്രശ്നം എന്താണ്

  കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആശ്വാസമാകുന്ന തരത്തിൽ മൂഡീസ് റേറ്റിങ് നൽകിയതാണ് മോദി വിരുദ്ധരെ ചൊടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ റേറ്റിംഗ് കഴിച്ച് കഴിയണം എന്നാണോ മോദി കരുതുന്നതെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിക്കുന്നത്. യെച്ചൂരി തന്നെ ഇങ്ങനെ ചോദിച്ചാൽ പിന്നെ അണികൾ വെറുതെയിരിക്കാമോ. അവരും തുടങ്ങി ആക്രമണം. അവിടെയാണ് ചെറിയൊരു ചുവട് പിഴച്ചുപോയത് എന്ന് മാത്രം.

  മൂഡീസ് ആള് മാറി ടോം മൂഡിയായിപ്പോയി

  മൂഡീസ് ആള് മാറി ടോം മൂഡിയായിപ്പോയി

  മൂഡീസ് റേറ്റിങിനെ തെറി പറയാൻ‍ വേണ്ടി കച്ചമുറുക്കി ഇറങ്ങിയ ഇടതുപക്ഷ അനുഭാവികളും മോദി വിരുദ്ധരും നേരെ ലാൻഡ് ചെയ്തത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ടോം മൂഡിയുടെ പേജിൽ. മൂഡീസെന്ന് കരുതി മൂഡിയെ അറഞ്ചം പുറഞ്ചം തെറി പറഞ്ഞു. ജന്മദിനാശംസകൾ നേർന്നതിന് നന്ദി പറഞ്ഞ് ടോം മൂഡിയിട്ട പോസ്റ്റിലായിരുന്നു ഏറ്റവും ഭീകരമായ ആക്രമണം നടന്നത്.

  ആരാണീ ടോം മൂഡി

  ആരാണീ ടോം മൂഡി

  ഓസ്ട്രേലിയയുടെ ഓൾറൗണ്ടറായിരുന്നു ടോം മൂഡി. എട്ട് ടെസ്റ്റിലും 76 ഏകദിനത്തിലും ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ച മൂഡി പരിശീലകൻ എന്ന പേരിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ശ്രീലങ്കൻ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു മൂഡി നേരത്തെ. ഇപ്പോൾ ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനാണ്. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്കും അപേക്ഷിച്ചിട്ടുണ്ട്.

  സൺറൈസേഴ്സ് ഹൈദരാബാദിനെ പോലും

  സൺറൈസേഴ്സ് ഹൈദരാബാദിനെ പോലും

  മൂഡീസ് റേറ്റിങ്ങിന് പിന്നില്‍ ടോം മൂഡിയാണെന്ന് തെറ്റിദ്ധരിച്ച അന്തംകമ്മികൾ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മലയാളികളുടെ തനിസ്വരൂപം കാണിച്ചുകൊടുത്തു. ഇവനെയും ഇവന്റെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെയും വെറുതെ വിടരുത് എന്ന് വരെ ചിലർ പറഞ്ഞുകളഞ്ഞു എന്ന് കേൾക്കുമ്പോളാണ് സന്ദേശം സിനിമയിലെ സമ്പൂർണ ചാച്ചരത - ഡയലോഗ് എത്ര അർഥവത്തായിരുന്നു എന്ന് ഓർമ വരിക.

  മൂഡി മാപ്പ് പറയുന്നത് വരെ പൊങ്കാല

  മൂഡി മാപ്പ് പറയുന്നത് വരെ പൊങ്കാല

  ഒക്ടോബർ നാലിന് മൂഡി ഇട്ട പോസ്റ്റിന് കീഴിലാണ് സഖാക്കളുടെ ആക്രമണം. മൂഡി സായിപ്പിന് മലയാളികളുടെ പവർ കാണിച്ചുകൊടുത്ത എല്ലാ സൈബർ സഖാക്കൾക്കും അഭിവാദ്യങ്ങൾ. മൂഡി മാപ്പ് പറയുന്നത് വരെ പൊങ്കാല തുടരുക - ടോം മൂഡിയുടെ പോസ്റ്റിൽ പിണറായി വിജയന്റെ ഫോട്ടോ ഒക്കെ ഇട്ടാണ് സൈബർ സഖാക്കളുടെ വെല്ലുവിളിയും പ്രകടനവും. അന്തം കമ്മികൾ എന്ന് വിളിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല.

  മൂഡിക്കൊരു തുറന്ന കത്ത്

  മൂഡിക്കൊരു തുറന്ന കത്ത്

  മൂടിക്കൊരു തുറന്ന കത്തും സഖാക്കൾ വൈറലാക്കുന്നുണ്ട്. ഇതിങ്ങനെ - ഡിയർ മൂഡി, വളരെ സീരിയസ് ആയി താങ്കളോട് ഒരു കാര്യം പറയാനുണ്ട്... താങ്കൾ ഒരു കാര്യം മനസിലാക്കണം... അങ്ങ് ഒരു സ്പോർട്സ്മാൻ ആണ് അല്ലാതെ രാഷ്ട്രീയകാരൻ അല്ല. അതുകൊണ്ടു ഈ സംഘികളുടെ കൂടെ നിന്നു രാഷ്ട്രീയം കളിക്കരുത്. താങ്കൾ ഒരു നല്ല ക്രിക്കറ് പ്ലേയർ ആയതു കൊണ്ടാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. അതിന്റെ നിലവാരം അങ്ങ് നിലനിർത്തണം. കാശു വാങ്ങി റേറ്റിങ് കൊടുക്കുന്ന പരിപാടി അങ്ങയുടെ കമ്പനി അവസാനിപ്പിക്കണം - എത്ര ആത്മാർഥമായിട്ടാണ് പറയുന്നത് എന്ന് നോക്കിയേ.

  മൂഡി ഒന്ന് ശ്രദ്ധിക്കണം കേട്ടോ

  മൂഡി ഒന്ന് ശ്രദ്ധിക്കണം കേട്ടോ

  ഇവിടെ ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ റേറ്റിംഗ് കൊടുത്തു ജനങ്ങളെ വിഡ്ഡികളാക്കരുത് മൂഡി - ഇതാണ് മൂഡിയുടെ പേജിലെ ഒരു കമന്‍റ്. ഇവിടെ നോട്ട് നിരോധനം മൂലം ജനം കഷ്ടപ്പെടുന്നത് അങ്ങ് മനസിലാക്കണം ജി എസ് ടി വന്നത് കൊണ്ട് കടയിൽ നിന്നും ഒരു സാധനം വാങ്ങാൻ പറ്റുന്നില്ല. അങ്ങയെ പോലുള്ളവർ ബർഗർ ഒകെ കഴിക്കുന്നത് കൊണ്ട് ഇതൊന്നും മനസിലാകില്ല. അടുത്ത ഐ പി എല്ലിന് കൊച്ചിയിൽ വരുമ്പോൾ ഇതൊക്കെ വാങ്ങി കഴിച്ചു നോക്കണം. മൂഡി സർ ഇനിയെങ്കിലും കൈക്കൂലി വാങ്ങി ഉള്ള റേറ്റിംഗ് കൊടുക്കൽ അങ്ങയുടെ കമ്പനി നിർത്തും എന്ന് വിശ്വാസത്തോടെ അങ്ങയുടെ ഒരു ആരാധകൻ.

  സമ്പൂർണ സാക്ഷരത ത്ഫൂ..

  സമ്പൂർണ സാക്ഷരത ത്ഫൂ..

  മൂഡീസ് എന്ന അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഭാരതത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. ഇത് കണ്ടപ്പോ മല്ലൂ അന്തം കമ്മീസിന് സഹിച്ചില്ല എല്ലാ ഓണ്‍ലൈന്‍ കമ്മികളും മൂഡിയെ തപ്പി നടക്കാന്‍ തുടങ്ങി ഈ സമയത്താണ് കഷ്ടകാലത്തിന്റെ ഊക്കുകൊണ്ട് മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡിക്ക് തനിക്ക് ജന്മദിനം ആശംസിച്ചവരോട് നന്ദി പറയാന്‍ തോന്നിയത്. അന്തംകമ്മികളുടെ കണ്ണില്‍ പെട്ടത് ഈ മൂഡിയാണ് അന്തം കമ്മികള്‍ക്കെന്ത് ക്രിക്കറ്റ് എന്ത് ക്രെഡിറ്റ് റേറ്റിംഗ് പൊങ്കാല തന്നെ പൊങ്കാല പാവം മൂഡി.

  മൂഡി സർ കേരളത്തിന് ഇരട്ടി നൽകണം

  മൂഡി സർ കേരളത്തിന് ഇരട്ടി നൽകണം

  മൂഡി സർ താങ്കൾ ഈ റിപ്പോർട്ട് ഉണ്ടാക്കിയിരിക്കുന്നത് എന്തിനു വേണ്ടി ആണെന്ന് അരിയാഹാരം കഴിക്കുന്നവർക് മനസിലാകും ഗുജറാത്ത് ഇലക്ഷൻ ആണ് വരാൻപോകുന്നത് അവിടെ ബിജെപി യെ ജയിപ്പിക്കാൻ വേണ്ടി അല്ലെ. അത് നടക്കുന്ന കാര്യം അല്ല. അഥവാ ജയിപ്പിച്ചാൽ അങ്ങയെ ഇന്ത്യയുടെ കോച്ച് ആകാംഎന്ന് മോഡി വാക്കുതന്നിട്ട് ഉണ്ട് എന്നു മനസിലാകുന്നു. ആവകയിൽ കുറച്ചു കാശു അടിച്ചെടുക്കാമല്ലോ അല്ലെ. അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വെച്ചാൽ മതി.

  ഇന്ത്യൻ ടീമിനെ കൊച്ചിയിൽ കളിപ്പിക്കില്ല

  ഇന്ത്യൻ ടീമിനെ കൊച്ചിയിൽ കളിപ്പിക്കില്ല

  അങ്ങിനെ മോദിയുടെ സഹായം കൊണ്ട് കോച്ച് ആയതിനു ശേഷം കൊച്ചിയിൽ വന്നു കളിക്കാം എന്നും അങ്ങ് കരുതണ്ട. അതിനുള്ള വഴികൾ ഒകെ ഞങ്ങളുടെ പിണറായി സഖാവ് നോക്കിക്കൊള്ളും. ഇനി അഥവാ കളിക്കണം എന്നുടെങ്കിൽ അങ്ങയുടെ കമ്പനിയോട് കേരളത്തിന്റെ റേറ്റിംഗ് 10 % എങ്കിലും ആക്കി തരേണ്ടി വരും ഇല്ലെങ്കിൽ അത് വാങ്ങാൻ ഉള്ള മാർഗം സഖാവിന് അറിയാം. ഇതൊരു ഭീഷിണി ഒന്നും അല്ല അങ്ങയോടു ഉള്ള ആരാധന കൊണ്ട് പറയുനതാണ് കൈക്കൂലി വാങ്ങി ഒന്നും ആർക്കും ചെയ്തു കൊടുക്കരുത് സർ ഗതി പിടിക്കില്ല.

  ചാണകം തിന്നുന്നവരാണ് സാർ

  ചാണകം തിന്നുന്നവരാണ് സാർ

  സാർ ഇവിടെ കമന്‍റിടുന്നവരാരും കമ്യൂണിസ്റ്റുകാരല്ല സാർ. അത് സംഘികളാണ്. മോദി ആരാധകരായ ചാണകം തീനികളാണ് അവർ. ഇനി ഇതിന്റെ ഭീഷണി വേർഷനുമുണ്ട്. സംഗി വർഗീയവാദി നീ കേരളത്തിൽ വാടാ.. നീയൊക്ക ചെയുന്ന നാറിതരങ്ങൾ കണ്ട് കൊണ്ട് കണ്ണും പൂട്ടി ഇരിക്കാൻ ഞങ്ങൾ സംഗിയോ കൊങ്ങിയോ മൂരിയോ അല്ല സഗാക്കളാണ്. നിന്റെ കയ്യും കാലും വെട്ടി അറബിക്കടലിൽ താഴ്ത്തും - ഇതെങ്ങനെയുണ്ട്.

  എല്ലാം സംഘികളാണ്

  എല്ലാം സംഘികളാണ്

  കുറച്ച് സംഘികുട്ടികൾ ടോം മൂഡിയുടെ ഐഡിയിൽ കയറി കമ്മ്യൂണിസ്റ്റുകാരുടെ ഫ്രൊഫൈൽ ഇട്ട്..കമ്മ്യൂണിസ്റ്റുകാർ മൂഡിയെ തെറി പറയുന്നു എന്ന് ഉണ്ടാക്കുവാനായി ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക. സംഘി ചാണകങ്ങളെ , നിങ്ങൾക്കു അന്യന്റെ കിടപ്പറയിൽ കാമറ വെക്കാനും, അന്യന്റെ പേരിൽ പോസ്റ്റിടാനും മാത്രമേ അറിയൂ - സംഘികളാണ് ടോം മൂഡിയുടെ പേജിൽ അന്തംകമ്മികളെന്ന വ്യാജേന പൊങ്കാലയിടുന്നത് എന്നാണ് ആരോപണം.

  English summary
  Social media discussions after Moody's upgrades India's credit rating.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more