കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഇഫക്ടിനൊപ്പം പ്രിയങ്ക ഇഫക്ടും; എതിരാളികള്‍ പോലും സ്വാഗതം ചെയ്തു, ദേശീയ ട്രെന്‍ഡ് മാറി

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഇഫക്ടിനൊപ്പം പ്രിയങ്ക ഇഫക്ടും | Oneindia Malayalam

ദില്ലി: പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കിയുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തില്‍ ബിജെപി ക്യാംപ് ആശങ്കയിലാണ്. ഒരുപടി മുന്നില്‍ എന്ന് എല്ലാ സര്‍വ്വെകളും പ്രവചിച്ചിരുന്ന ബിജെപിയുടെ ജനപിന്തുണ രണ്ടുദിവസത്തിനിടെ തകിടം മറിഞ്ഞിരിക്കുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശന ശേഷം പുറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് സര്‍വ്വെകളില്‍ ബിജെപി തകരുമെന്ന് സൂചിപ്പിക്കുന്നു.

ദേശീയ തലത്തില്‍ രാഷ്ട്രീയ ട്രെന്‍ഡ് മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാഹുല്‍ ഇഫക്ട് മാത്രമല്ല, പ്രിയങ്ക ഇഫക്ടും ഇനി ബിജെപി നേരിടേണ്ടിവരുമെന്ന് വ്യക്തം. പ്രിയങ്കയുടെ വിളിപ്പേരുകളും ഇപ്പോള്‍ മാറിക്കഴിഞ്ഞു. രണ്ടുദിവസത്തിനിടെ ദേശീയ രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ ഇങ്ങനെ....

അഭിനന്ദന പ്രവാഹം

അഭിനന്ദന പ്രവാഹം

ബുധനാഴ്ചയാണ് പ്രിയങ്കാ ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ ഇറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. തൊട്ടുപിന്നാലെ അവരെ അഭിനന്ദിച്ചുള്ള പ്രവാഹമായി. രാഷ്ട്രീയ ശത്രുക്കള്‍ പോലും അഭിനന്ദിച്ചുരംഗത്തെത്തി. ബിജെപി ഇതര പാര്‍ട്ടികളെല്ലാം പ്രിയങ്കയുടെ വരവ് സ്വാഗതം ചെയ്തു.

 വാര്‍ത്തകള്‍ തിരയുന്നവര്‍

വാര്‍ത്തകള്‍ തിരയുന്നവര്‍

കുടുംബ വാഴ്ചയായിട്ടാണ് ബിജെപി പ്രിയങ്കയുടെ വരവ് കണ്ടത്. എന്നാല്‍ ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ സ്വാഗതം ചെയ്തു. പ്രിയങ്ക ദേശീയ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ച ഇതായി മാറി. പ്രിയങ്കയുടെ വാര്‍ത്തകള്‍ തിരയുന്നവരുടെ എണ്ണവും വര്‍ധിച്ചു.

പ്രിയങ്ക ഇഫക്ട് ഗൂഗ്‌ളില്‍

പ്രിയങ്ക ഇഫക്ട് ഗൂഗ്‌ളില്‍

പ്രിയങ്ക ഇഫക്ട് ഗൂഗ്‌ളില്‍ പ്രകടമാണ്. ഇപ്പോള്‍ കൂടുതല്‍ പേര്‍ തിരയുന്നത് പ്രിയങ്കയെ കുറിച്ചാണ്. പ്രിയങ്കയുടെ പ്രായം, വിദ്യാഭ്യാസം, വേഷവിധാനം എന്നിവയാണ് കൂടുതല്‍ തിരയുന്നത്. പ്രിയങ്കയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു.

 രണ്ടാം ഇന്ദിര

രണ്ടാം ഇന്ദിര

ഇന്‍സ്റ്റാഗ്രാമിലാണ് പ്രിയങ്കയ്ക്ക് ഔദ്യോഗിക അക്കൗണ്ടുള്ളത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ആദ്യ ദിനത്തില്‍ തന്നെ 10000ത്തിലധികം പേരൊണ് ഫോളവേഴ്‌സ് ആയി എത്തിയത്. പ്രിയങ്കയ്ക്ക് പലവിധ വളിപ്പേരുകളും സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിട്ടുണ്ട്. ഇരിപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര എന്നാണ് പലരും വിളിച്ചത്. രണ്ടാം ഇന്ദിര എന്ന് വിശേഷിപ്പിച്ചവരും കുറവല്ല.

 മൂര്‍ച്ചയേറിയ അസ്ത്രം

മൂര്‍ച്ചയേറിയ അസ്ത്രം

ഒരുതരത്തില്‍ പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ മൂര്‍ച്ചയേറിയ അസ്ത്രമായി മാറിയിരിക്കുന്ന പ്രിയങ്ക. അവരുടെ വരവോടെ ഉത്തര്‍ പ്രദേശില്‍ കളികള്‍ മാറിയിരിക്കുന്നു. ദേശീയ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കുക മാത്രമല്ല, ഉത്തര്‍ പ്രദേശ് തിരിച്ചുപിടിക്കുക എന്ന ദൗത്യവും പ്രിയങ്കയ്ക്ക് പാര്‍ട്ടി നല്‍കിയിട്ടുണ്ട്.

മോദിയും യോഗിയും

മോദിയും യോഗിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയുടെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. മാത്രമല്ല, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീന കേന്ദ്രമായ ഗൊരഖ്പൂരും ഈ മേഖലയിലാണ് വരിക.

യുപിയില്‍ ചലനമുണ്ടായാല്‍

യുപിയില്‍ ചലനമുണ്ടായാല്‍

പ്രിയങ്ക ഇഫക്ടില്‍ യുപിയില്‍ ചലനമുണ്ടായാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും ഫലം. കാരണം, 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലേറാന്‍ സഹായിച്ചത് യുപിയായിരുന്നു. 71 സീറ്റ് ബിജെപിക്ക് മാത്രമായി ലഭിച്ചു. രണ്ടുസീറ്റ് സഖ്യകക്ഷിയായ അപ്‌നദളിനും കിട്ടി. 80ല്‍ 73 സീറ്റ് എന്‍ഡിഎ പിടിച്ചു.

 പുതിയ യുഗം

പുതിയ യുഗം

പ്രിയങ്കയുടെ വരവ് ദേശീയ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിയില്‍ മാറ്റം സംഭവിച്ചാല്‍ ദേശീയ രാഷ്ട്രീയത്തിലും മാറ്റം സംഭവിക്കും. അങ്ങനെ സംഭവിച്ചാല്‍ 2019ല്‍ കോണ്‍ഗ്രസിന് പുതിയ യുഗത്തിനുള്ള തുടക്കമാകും. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തനിച്ചുമല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍.

 നഷ്ടപ്പെട്ട പ്രതാപം

നഷ്ടപ്പെട്ട പ്രതാപം

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയിട്ടാണ് പ്രിയങ്കയെ നിമയിച്ചിട്ടുള്ളത്. ഒരുകാലത്ത് യുപിയില്‍ കോണ്‍ഗ്രസ് മാത്രമായിരുന്നു. ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളും ബിജെപിയും വന്‍ മുന്നേറ്റം നടത്തിയതോടെ കോണ്‍ഗ്രസ് പാടേ തകര്‍ന്നു. ഒരുപക്ഷേ പ്രിയങ്ക യുപിയില്‍ നിന്ന് ജനവിധി തേടുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

അമേത്തിയും റായ്ബറേലിയും

അമേത്തിയും റായ്ബറേലിയും

അമേത്തിയും റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസിന്റെ യുപിയിലെ മണ്ഡലങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. ബിജെപിയുടെ മുന്നേറ്റം തടയാന്‍ ശക്തമായ നേതൃത്വം യുപിയില്‍ വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരം.

സംഘടനാ തലത്തിലെ മാറ്റം

സംഘടനാ തലത്തിലെ മാറ്റം

സംഘടനാ തലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാലിനെ നിയമിച്ചു. കര്‍ണാടകയുടെ ചുമതലയും വേണുഗോപാലിനുണ്ടാകും. വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തില്‍ ശക്തനായി എന്ന പ്രത്യേകതയുമുണ്ട്.

പ്രിയങ്കയെ കളത്തിലിറക്കി കോണ്‍ഗ്രസ്; ജനറല്‍ സെക്രട്ടറിയായി നിയമനം, എഐസിസിയില്‍ അഴിച്ചുപണിപ്രിയങ്കയെ കളത്തിലിറക്കി കോണ്‍ഗ്രസ്; ജനറല്‍ സെക്രട്ടറിയായി നിയമനം, എഐസിസിയില്‍ അഴിച്ചുപണി

English summary
Social media search for Priyanka Gandhi Vadra increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X