കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക സോഷ്യല്‍ മീഡിയ സൂപ്പര്‍ സ്റ്റാറെന്ന് ശശി തരൂര്‍! പ്രിയങ്ക തകര്‍ത്തത് രജനിയുടെ റെക്കോഡ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്ക ഗാന്ധിക്ക് സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിരയെന്ന പേര് പ്രിയങ്ക ഗാന്ധിയ്ക്ക് ചാര്‍ത്തി നല്‍കിയത് സോഷ്യല്‍ മീഡിയയാണ്. ഇതേ സോഷ്യല്‍ മീഡിയ പ്രിയങ്ക എന്ന നേതാവിന്‍റെ സോഷ്യല്‍ ലോകത്തേക്കുള്ള വരവും ആഘോഷമാക്കിയിരിക്കുകയാണിപ്പോള്‍. കിഴക്കന്‍ യുപിയുടെ ഐഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പിന്നാലെ തിങ്കളാഴ്ചയായിരുന്നു അവര്‍ ആദ്യമായി യുപിയിലേക്ക് തന്‍റെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്. അതിന് തൊട്ടുമുന്‍പേ അവര്‍ ട്വിറ്ററിലൂടെ തന്‍റെ വരവറിയിച്ചു.

ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഞെട്ടിക്കുന്ന പിന്തുണയാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രിയങ്കയുടെ സോഷ്യല്‍ മീഡിയ പ്രവേശനത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തരൂരിന്‍റെ വാക്കുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സുവര്‍ണ കാലം

സുവര്‍ണ കാലം

യുപിയിലെ കോണ്‍ഗ്രസിന്‍റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കുക. അതാണ് രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ യുപിയുടെ ചുമതല തന്നെ പ്രിയങ്കയ്ക്ക് നല്‍കിയതിന് പിന്നിലുള്ള കോണ്‍ഗ്രസ് ലക്ഷ്യം. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ തോറ്റ് തുന്നം പാടിയ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് പ്രിയങ്കയിലൂടെയെ സാധിക്കൂവെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്.

 കിഴക്കന്‍ യുപി

കിഴക്കന്‍ യുപി

യോഗിയുടെ ഖൊരക്പൂരും, മോദിയുടെ വാരണാസിയും ഉള്‍പ്പെടെയുള്ള കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്. ഇവിടെ 46 സീറ്റുകളാണ് ഉള്ളത്. ചുമതല ഏറ്റെടുത്ത ശേഷം തിങ്കഴാഴ്ച അവര്‍ യുപിയില്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

 ഇന്ദിര മടങ്ങിയെത്തി

ഇന്ദിര മടങ്ങിയെത്തി

വന്‍ വരവേല്‍പ്പായിരുന്നു സംസ്ഥാനത്ത് പ്രിയങ്കയ്ക്ക് ലഭിച്ചത്. ഇന്ദിര മടങ്ങിയെത്തിയെന്നായിരുന്നു പ്രിയങ്കയെ കാത്തിരുന്ന ജനക്കൂട്ടം ആര്‍ത്ത് വിളിച്ചത്. പ്രിയങ്കയെ സ്വാഗതം ചെയ്ത് പോസ്റ്റുകളും ബാനറുകളും കൊണ്ട് നാടാകെ നിറഞ്ഞിരുന്നു. വരും ദിവസങ്ങളിലും മണിക്കൂറുകള്‍ നീണ്ട പ്രചരണ പരിപാടികളില്‍ യുപിയില്‍ പ്രിയങ്ക പങ്കെടുക്കും.

കോണ്‍ഗ്രസും

കോണ്‍ഗ്രസും

അതേസമയം തന്‍റെ രാഷ്ട്രീയ പ്രവേശനം സോഷ്യല്‍ മീഡിയയിലൂടെയും പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രിയങ്ക തന്‍റെ രാഷ്ട്രീയ വരവറിയിച്ചത്. ട്വിറ്ററിലെ പ്രിയങ്കയുടെ രംഗപ്രവേശം കോണ്‍ഗ്രസും തങ്ങളുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു.

 1 ലക്ഷം പേര്‍

1 ലക്ഷം പേര്‍

അക്കൗണ്ട് എടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വന്‍ പിന്തുണയാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
1 ലക്ഷം ഫോളോവേഴ്സ് ആണ് പ്രിയങ്ക ഗാന്ധിയ്ക്ക് വെറും 10 മണിക്കൂര്‍ കൊണ്ട് ലഭിച്ചത്. ഇതുവരെ തന്‍റെ ആദ്യ ട്വിറ്റര്‍ പോസ്റ്റ് പോലും പ്രിയങ്ക ഗാന്ധി നടത്തിയിട്ടില്ലെന്നാണ് മറ്റൊരു കാര്യം.

 ഫോളോ ചെയ്യുന്നത്

ഫോളോ ചെയ്യുന്നത്

നിലവില്‍ ഏഴ് പേരെ മാത്രമാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്, കോണ്‍ഗ്രസ് പ്രസിഡന്‍റും സഹോദരനുമായ രാഹുല്‍ ഗാന്ഘി, സച്ചിന്‍ പൈലറ്റ്, അഹമ്മദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിംഗ് സുജേവാല, അശോക് ഗെഹ്ലോട്ട് എന്നിവരാണത്.

 വാഴ്ത്തി തരൂര്‍

വാഴ്ത്തി തരൂര്‍

അതേസമയം പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശനത്തെ വാഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. വെറും 12 മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ്, പ്രിയങ്കയാണ് യഥാര്‍ത്ഥ സോഷ്യല്‍ മീഡിയ സൂപ്പര്‍ സ്റ്റാര്‍, തരൂര്‍ പറഞ്ഞു.

 രജനിയെ തകര്‍ത്തു

രജനിയെ തകര്‍ത്തു

തമിഴ്നടന്‍ രജനീകാന്തിനായിരുന്നു ആദ്യം ഈ റെക്കോഡ്. രജനീകാന്ത് ട്വിറ്ററില്‍ അക്കൗണ്ട് എടുത്ത് 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷം പേരാണ് രജനിയെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഈ റെക്കോഡാണ് പ്രിയങ്ക തിരുത്തി കുറിച്ചിരിക്കുന്നത്. ശശി തരൂര്‍ പറഞ്ഞു.

 ആദ്യ അക്കൗണ്ട്

ആദ്യ അക്കൗണ്ട്

കോണ്‍ഗ്രസില്‍ ആദ്യമായി ട്വിറ്ററില്‍ അക്കൗമ്ട് തുടങ്ങിയ നേതാവാണ് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന നേതാവാണ് ശശി തരൂര്‍.

 രാഹുല്‍ ഗാന്ധിയും മോദിയും

രാഹുല്‍ ഗാന്ധിയും മോദിയും

എണ്‍പത്തിനാല് ലക്ഷത്തോളം പേരാണ് രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതേസമയം നാല് കോട് അന്‍പത്തനാല് ലക്ഷം ഫോളോവേഴ്സാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വിറ്ററില്‍ ഉള്ളത്.

 വരും ദിവസങ്ങളില്‍

വരും ദിവസങ്ങളില്‍

എന്തായാലും പ്രിയങ്കയുടെ ആദ്യ ട്വീറ്റ് എന്തായിരിക്കുമെന്ന ആകാംഷയിലാണ് സോഷ്യല്‍ ലോകം. പരമ്പരാഗത രീതിയിലുള്ള പ്രചരണങ്ങള്‍ക്കൊപ്പം സാമൂഹ്യമാധ്യമങ്ങളും ശക്തമായി ഉപയോഗപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നുമാണ് ഏവരും കണക്കാക്കുന്നത്.

English summary
Social media superstar is born, says Shashi Tharoor as Priyanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X