കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കോഴ; ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ദില്ലിയില്‍ വെച്ച് കോഴകൊടുത്തെന്ന സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. തീസ് ഹസാരി കോടതി കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിലുണ്ട്.

സോളാര്‍ അനുമതിക്കായി തോമസ് കുരുവിളയുടെ കൈവശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി 1.10 കോടി രൂപ നല്‍കിയെന്ന് സരിത നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ഇതേകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘടനയായ നവോദയത്തിന്റെ ഭാരവാഹി ഷൈന്‍ ശശിധര്‍ ആണ് കോടതിയെ സമീപിച്ചത്.

oommenchandy

ദില്ലിയില്‍വെച്ചു നടന്ന കോഴ ഇടപാടായതിനാല്‍ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഒന്നിലധികം സംസ്ഥാനങ്ങളുമായി ബന്ധപെട്ട കേസ് ആയതിനാല്‍ അന്വേഷണത്തിന് കേന്ദ്രഎജന്‍സിയെ എല്‍പ്പിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് പോലീസില്‍ സമീപിച്ചെങ്കിലും നടപടി ഇല്ലാതായതോടെയാണ് കോടതിയില്‍ പരാതി നല്‍കിയത്.

ദില്ലിയിലെ ചാന്ദ്‌നിചൗക്കിലെ മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് 2012 ഡിസംബര്‍ 27ന് തോമസ് കുരുവിളയ്ക്ക് 1.10 കോടി രൂപ കൈമാറിയതെന്നാണ് സരിത മൊഴി നല്‍കിയത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ അന്യ സംസ്ഥാനത്തെങ്കിലും അന്വേഷണം വന്നതില്‍ സന്തോഷമുണ്ടെന്ന് സരിത നായര്‍ പ്രതികരിച്ചു.

English summary
Solar case; FIR against Oommen Chandy filed in Delhi Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X