കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം രാംപാലിനെ സഹായിച്ച സൈനികരും പൊലീസുകാരും പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

ചണ്ഡീഗഢ്: വിവാദ ആള്‍ദൈവം രാംപാലിനെ സഹായിച്ച വിമുക്ത ഭടന്‍മാരും പൊലീസുകാരും അറസ്റ്റില്‍. രാം പാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിെന തടയുകയും ആക്രമിയ്ക്കുികയും ചെയ്ത് രാംപാലിനെ സംരക്ഷിയ്ക്കാനൊരുങ്ങിയ ആറ് പേരാണ് അറസ്റ്റിലായത്.

സംഘത്തില്‍ നാല് പേര്‍ സൈനികരാണ്. ഇവരില്‍ വിമുക്ത ഭടന്മാരും ഉണ്ട്. രണ്ട് പേര്‍ പൊലീസുകാരാണ്. ഹരിയാന ഡിജിപി എന്‍ വസിസ്ത് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുറ്റക്കാരായ സൈനികരുടേയും പൊലീസുകാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്.

Rampal

രാജസ്ഥാന് റൈഫിള്‍സ് റെജിമെന്റില്‍ ഉള്‍പ്പെടുന്ന ഇപ്പോള്‍ ദില്ലിയില്‍ സേവനം അനുഷ്ഠിയ്ക്കുന്ന ഒരാളും സൈനികരുടെ സംഘത്തില്‍ ഉണ്ട്. കേസില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരില്‍ ഒരാളെ പുറത്താക്കി. പൊലീസ് ആശ്രമം വളഞ്ഞപ്പോള്‍ രാംപാലിനെ സംരക്ഷിയ്ക്കുന്നതിന് വേണ്ടി സൈനികരും പൊലീസുകാരും നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നത്.

രാംപാലിനെതിരായ പൊലീസ് നടപടിയില്‍ പരിക്കേറ്റ പൊലീസുകാരുടെ വിശദാംശങ്ങളും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്‍പത് ക്രിമിനല്‍ കേസുകളാണ് രാംപാലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകം, രാജ്യദ്രോഹം എന്നിവയും കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച രാംപാലിനെ ഹരിയാന ഹൈക്കോടതിയില്‍ ഹാജരാക്കി.

English summary
The Haryana police arrested six retired and serving Army Soldiers and cops for helping Rampal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X