ചില മുസ്ലിങ്ങള്‍ ഉപരാഷ്ട്രപതി, ഗവർണർ പദവികൾക്കായി സഹിഷ്ണുതയുടെ മുഖംമൂടി അണിയുന്നു: കേന്ദ്ര മന്ത്രി
ദില്ലി: രാജ്യത്ത് സഹിഷ്ണുതയുള്ള മുസ്ലിംങ്ങളുടെ എണ്ണം വളരെ കുറവാണെന്ന് കേന്ദ്ര നിയമ നീതിന്യായ സഹമന്ത്രി സത്യപാൽ സിങ്ങ് ബഘേൽ. ചിലർ സഹിഷ്ണുതയുടെ മുഖം മൂടി അണിയുന്നത് ഉപരാഷ്ട്രപതി, ഗവർണർ അല്ലെങ്കിൽ വൈസ് ചാൻസലർ തസ്തികകൾ ലഭിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂഡൽഹി മഹാരാഷ്ട്ര സദനിൽ ആർ എസ് എസ് സംഘടിപ്പിച്ച 'നാരദ പത്രകാർ സമ്മാൻ സമാരോഹ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യയുടെ അടിസ്ഥാന ഘടന ഹിന്ദുരാഷ്ട്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ നിന്നുള്ള ഇത്തരം "ബുദ്ധിജീവികൾ" എന്ന് വിളിക്കപ്പെടുന്നവരുടെ യഥാർത്ഥ മുഖം അവർ ഓഫീസ് കാലാവധി പൂർത്തിയാകുമ്പോഴോ വിരമിക്കുമ്പോഴോ വെളിപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകുന്നതിനായി ആർഎസ്‌എസിന്റെ മാധ്യമ വിഭാഗമായ ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച പരിപാടിയായിരുന്നു ദേവ് ഋഷി നാരദ് പത്രകർ സമ്മാന്‍ സമരോഹ്.

"സഹിഷ്ണുതയുള്ള മുസ്ലീങ്ങളെ വിരലിൽ എണ്ണാന്‍ കഴിയും. അവരുടെ എണ്ണം ആയിരങ്ങളിൽ പോലുമില്ലെന്ന് ഞാൻ കരുതുന്നു. അതും ഉപരാഷ്ട്രപതി, ഗവർണർ അല്ലെങ്കിൽ വൈസ് ചാൻസലർ എന്നിവരുടെ ജോലികള്‍ നേടി മുഖംമൂടി ധരിച്ച് പൊതുജീവിതത്തിൽ ജീവിക്കാനുള്ള ഒരു തന്ത്രമാണ്. എന്നാൽ വിരമിക്കുമ്പോൾ അവർ യഥാർത്ഥ പ്രസ്താവനകൾ നടത്തുന്നു, കസേരയിൽ നിന്ന് പുറത്തുപോകുമ്പോളാണ് അവർ അവരുടെ യാഥാർത്ഥ മുഖം കാണിക്കുന്ന പ്രസ്താവനയാണ് നൽകുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഇസ്‌ലാമിക മതമൗലികവാദത്തിനെതിരെ പോരാടണമെന്നും എന്നാൽ സഹിഷ്ണുതയുള്ള മുസ്‌ലിംകളെ ഒപ്പം കൂട്ടണമെന്നും വിവരാവകാശ കമ്മീഷണർ ഉദയ് മഹൂർക്കർ പരിപാടിയിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലത്ത് ഹിന്ദു-മുസ്ലിം ഐക്യം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളെ പരാമർശിച്ചുകൊണ്ട്, ഛത്രപതി ശിവജി തന്നെ "പോസിറ്റീവ് വെളിച്ചത്തിൽ" ഇതിനെ കണ്ടതായും ഹിന്ദു-മുസ്ലിം ഐക്യം കൈവരിക്കാൻ അക്ബർ പരമാവധി ശ്രമിച്ചെന്നുമായിരുന്നു മഹൂർക്കർ അവകാശപ്പെട്ടത്.
എന്നാല്‍ അക്ബറിന്റെ ശ്രമങ്ങളെ വെറും "തന്ത്രങ്ങൾ" എന്ന് വിശേഷിപ്പിക്കുകയും മുഗൾ ചക്രവർത്തി ജോധാ ബായിയുമായുള്ള വിവാഹം അദ്ദേഹത്തിന്റെ "രാഷ്ട്രീയ തന്ത്രത്തിന്റെ" ഭാഗമാണെന്നും ബാഘേല്‍ ആരോപിച്ചു. "അത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വന്നതല്ല. അല്ലെങ്കിൽ, ചിറ്റോർഗഢിലെ കൂട്ടക്കൊല നടക്കില്ലായിരുന്നു," അദ്ദേഹം പറഞ്ഞു,
മുഗൾ കാലഘട്ടത്തിലെ ഔറംഗസീബിന്റെ പ്രവൃത്തികൾ നോക്കൂ. ചിലപ്പോൾ, നമ്മൾ എങ്ങനെ അതിജീവിച്ചുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു. 1192-ൽ മുഹമ്മദ് ഗോറി രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ മോശം ദിനങ്ങൾ ആരംഭിച്ചതെന്ന് ബാഗേൽ പറഞ്ഞു. 'ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടന എന്താണെന്ന് പലരും ചർച്ച ചെയ്യുന്നുണ്ട്, എന്നാല്‍ ഇന്ത്യയുടെ അടിസ്ഥാന ഘടന 1192നും മുമ്പുള്ള ഹിന്ദു രാഷ്ട്രമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications