സോനം കപൂര്‍ മുസ്ലീങ്ങളെ ഇഷ്ടപ്പെടുന്നുണ്ടോ.... പൊളിച്ചടുക്കിയ മറുപടിയില്‍ ഹിന്ദുവാദം പൊളിഞ്ഞു
ദില്ലി: ബോളിവുഡിലെ താരപുത്രിമാരിലൊരാളാണ് സോനം കപൂര്‍. ആരാധകരെ പോലെ തന്നെ നിരവധി വിമര്‍ശകരും സോനത്തിനുണ്ട്. കത്വ ബലാത്സംഗക്കേസില്‍ നിശബ്ദ പ്രതിഷേധം നടത്തിയ സോനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ഹേറ്റ് ക്യാംപയിനും നടന്നിരുന്നു. സോനം ഹിന്ദുവിരുദ്ധയാണെന്ന് വരെ പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴിതാ അവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങളും അത്തരത്തിലുള്ളതാണ്. എന്നാല്‍ പൊളിച്ചടുക്കിയുള്ള താരത്തിന്റെ മറുപടിയും ട്രെന്‍ഡിങായിട്ടുണ്ട്.
അതേസമയം നേരത്തെ സോനത്തിന്റെ ചിത്രം വീരേ ദി വെഡ്ഡിങ് പരാജയപ്പെടുത്താന്‍ വരെ ആഹ്വാനമുണ്ടായിരുന്നു. കത്വയില്‍ മുസ്ലീം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച സോനം മന്ദ്സോറില് ഹിന്ദു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പ്രതിഷേധിച്ചില്ലെന്നുമാണ് സംഘികളുടെ ചോദ്യം. ഇത് ഹിന്ദു വിരുദ്ധതയാണെന്നായിരുന്നു ഇവരുടെ ആരോപണം.

നിങ്ങള്‍ മുസ്ലീങ്ങളെ ഇഷ്ടപ്പെടുന്നുണ്ടോ
സോഷ്യല്‍ അടുത്ത ദിവസങ്ങളായി മുസ്ലീങ്ങളെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളാണ് സോനത്തിന് നേരിടേണ്ടി വന്നത്. പല ചോദ്യങ്ങളെയും അവര്‍ അവഗണിച്ചെങ്കിലും അടുത്തിടെ ഇതിനൊക്കെ വ്യക്തമായ മറുപടി നല്‍കണമെന്ന് സോനം തീരുമാനിക്കുകയായിരുന്നു. നിങ്ങള്‍ മുസ്ലീങ്ങളെ ഇഷ്ടപ്പെടുന്നുണ്ടോ എന്നായിരുന്നു ചോദ്യങ്ങളില്‍ പ്രധാനം. ഞാന്‍ എല്ലാ മതത്തില്‍പ്പെട്ടവരെയും അവരുടെയും വിശ്വാസങ്ങളെയും ഇഷ്ടപ്പെടുന്നവളാണ്. ഹിന്ദൂയിസം പറയുന്നതും ഇതേ കുറിച്ച് തന്നെയാണെന്നായിരുന്നു സോനത്തിന്റെ മറുപടി.

ആരാധകരുമായി ചാറ്റിങ്
ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി സംവദിക്കാറുണ്ട് സോനം. ഇതിലാണ് ഇത്തരം ചോദ്യങ്ങള്‍ വന്നത്. നേരത്തെ തന്നെ ഹിന്ദുവിരുദ്ധയാണെന്ന പ്രതിച്ഛായ അവര്‍ക്കുണ്ട്. നിങ്ങളുടെ പാകിസ്താന് ഫോളോവറെ ഇഷ്ടപ്പെടുന്നുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. പാകിസ്താനെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവിടെ പോകാനും സമയം ചെലവഴിക്കാനും ഓരോ നിമിഷവും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു സോനത്തിന്റെ മറുപടി. അതേസമയം ഈ മറുപടി അവര്‍ എതിരാളികളെ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു.

ഹേറ്റ് ക്യാമ്പയിന്
ബിജെപിയും ആര്‍എസ്എസും കടുത്ത രീതിയിലുള്ള ഹേറ്റ് ക്യാമ്പയനിങാണ് സോനത്തിനെതിരെ നടത്തുന്നത്. ഹിന്ദുവായിട്ടും തങ്ങളുടെ സംസ്കാരത്തെ തള്ളിപ്പറഞ്ഞുവെന്നാണ് ഇവര്‍ക്കെതിരായ വാദം. മന്ദ്സോറില് ബാലിക പീഡനത്തിനിരയായപ്പോള്‍ ഹിന്ദുവിരുദ്ധര്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വരെ ഇതിനെ പിന്തുണച്ചിരുന്നു. കത്വയിലെ സംഭവം ഒരു മതവിഭാഗത്തെ കശ്മീരില്‍ നിന്ന് ഓടിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചത് ഹിന്ദുവിരുദ്ധതയാണെന്നായിരുന്നു സംഘികളുടെ ആരോപണം.

ട്രാന്സ്ജെന്ഡേഴ്സിനെ പിന്തുണയ്ക്കുന്നുണ്ടോ
എല്‍ജിബിടിക്യു വിഭാഗത്തിന്റെ ഐക്കണായിട്ടാണ് സോനത്തിന്റെ എല്ലാവരും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ട്രാന്സ്ജെന്ഡേഴ്സിനെ ഇന്ത്യയില്‍ പിന്തുണയ്ക്കുക വലിയ ബുദ്ധിമുട്ടാണ്. ഈ ധൈര്യവും ശക്തിയും സോനത്തിന് എവിടെ നിന്ന് കിട്ടിയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ത്യം പറയാനും അതിനൊപ്പം നില്‍ക്കാനും കരുത്തും ധൈര്യവുമല്ല വേണ്ടത്. നല്ലൊരു മനസാണെന്നും സോനം പറഞ്ഞു. അതേസമയം ഈ ചോദ്യങ്ങളെല്ലാം ഇവര്‍ ഹിന്ദുത്വത്തിന് എതിരാണെന്ന് തെളിയിക്കാന്‍ വേണ്ടിയുള്ള ചോദ്യങ്ങളാണ് വ്യക്തമാണ്.

സിനിമയെ പരാജയപ്പെടുത്തണം
ആമിര്‍ ഖാന് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് സമാനമാണ് ഇപ്പോള്‍ സോനത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സോനത്തിന് ആരാധകരുടെ പിന്തുണയുണ്ട്. പക്ഷേ ഇവര്‍ പറയുന്ന കാര്യങ്ങള്‍ മതപരമായ രീതിയിലേക്ക് മാറ്റുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. ഇവരുടെ സിനിമയെ ഒരു ഹിന്ദുവും തിയ്യേറ്ററില്‍ പോയി കാണരുതെന്നും ഹിന്ദുക്കളുടെ പണം ഉപയോഗിച്ചാണ് ഇവള് താരമായത് എന്ന് മറന്നുപോയെന്നുമാണ് പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ പോസ്റ്റിന് താഴെ തെറിവിളികളും സംഘികള്‍ നടത്തുന്നുണ്ട്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications