കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന സഖ്യം വേണ്ടെന്ന് സോണിയ....പൃഥ്വിരാജ് ചവാനെ തള്ളി, പവാറിന് പച്ചക്കൊടിയില്ല

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നു. ശരത് പവാര്‍ ദില്ലിയിലെത്തി കണ്ടതിന് പിന്നാലെ സോണിയ സഖ്യത്തിന് വഴങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളെ അമ്പരിപ്പിച്ച് കൊണ്ടാണ് സോണിയ തന്റെ താല്‍പര്യക്കുറവ് വ്യക്തമാക്കിയത്. ഇതോടെ ശിവസേന ബിജെപി സഖ്യത്തിനൊപ്പം തന്നെ തുടരേണ്ട അവസ്ഥയിലാണ്.

നേരത്തെ ശരത് പവാര്‍ നേരിട്ട് മഹാരാഷ്ട്രയിലെ പുതിയ സഖ്യത്തിനായി രംഗത്തിറങ്ങിയെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത് എന്നിവര്‍ പവാറുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സോണിയ വളരെയധികം ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. അതുകൊണ്ട് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് ശിവസേനയ്ക്കാണ്.

താല്‍പര്യമില്ലാതെ സോണിയ

താല്‍പര്യമില്ലാതെ സോണിയ

ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ലെന്നാണ് സോണിയ നേതൃത്വത്തില്‍ വ്യക്തമാക്കിയത്. മഹാരാഷ്ട്ര സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിലപാട് മാറ്റാനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി. മുമ്പ് തുറന്ന് എതിര്‍ത്ത ഒരു പാര്‍ട്ടിയെ എങ്ങനെ പിന്തുണയ്ക്കും എന്ന് സോണിയ ചോദിക്കുന്നു. എന്‍സിപിയും കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് ഒരു ഫോര്‍മുല സംസ്ഥാനത്ത് ഉണ്ടാക്കാനാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്.

ആശയക്കുഴപ്പം രൂക്ഷം

ആശയക്കുഴപ്പം രൂക്ഷം

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന് സീറ്റ് വര്‍ധിച്ചത് മതേതരത്വത്തില്‍ അടിയുറച്ച് കൊണ്ടാണെന്ന് സോണിയ നേതാക്കളെ അറിയിച്ചു. അതുകൊണ്ട് ശിവസേന പിന്തുണയ്ക്കണോ അത് വേണ്ടയോ എന്ന കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം സോണിയക്കുണ്ട്. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് വലിയ പ്രശ്‌നമാകുമെന്ന് സോണിയ സംശയിക്കുന്നു. പുറത്ത് നിന്ന് പിന്തുണ തല്‍ക്കാലം പരിഗണിക്കേണ്ടെന്നും സോണിയ നിര്‍ദേശിച്ചു.

പൃഥ്വിരാജ് ചവാന്റെ സമ്മര്‍ദം

പൃഥ്വിരാജ് ചവാന്റെ സമ്മര്‍ദം

പൃഥ്വിരാജ് ചവാനാണ് സഖ്യത്തിനായി ശക്തമായി വാദിക്കുന്നത്. ബിജെപി അധികാരത്തില്‍ നിന്ന് അകറ്റണമെന്നാണ് ചവാന്റെ നിര്‍ദേശം. അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ കടന്നുവരവോടെ പൃഥ്വിരാജ് ചവാന്‍ അപ്രസക്തനാവുന്നു എന്ന തോന്നലാണ് ശിവസേന സഖ്യത്തിന് മുന്‍കൈ എടുക്കാന്‍ കാരണം. ശരത് പവാര്‍ പോലും പൃഥ്വിരാജ് ചവാന്റെ നീക്കത്തില്‍ അമ്പരപ്പിലാണ്. അശോക് ചവാന്റെ പിന്തുണയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

തോററ്റിന്റെ പക

തോററ്റിന്റെ പക

ദീര്‍ഘകാലം ബിജെപിയുടെ സഹയാത്രികനായിരുന്നു ബാലാ സാഹേബ് തോററ്റ്. എന്നാല്‍ ദേവേന്ദ്ര ഫട്‌നാവിസിനോട് തെറ്റിയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ എത്തിയത്. ഫട്‌നാവിസിനെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുകയാണ് തോററ്റിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ ഇളക്കി മറിച്ചുള്ള ഒരു യാത്രയും അദ്ദേഹം നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രകടനത്തില്‍ തോററ്റിന് ക്രെഡിറ്റുണ്ട്. നേതാക്കള്‍ ഒന്നടങ്കം ശിവസേന സഖ്യത്തിനായി വാദിക്കുന്നതിന് പിന്നില്‍ തോററ്റിന്റെ വാശി കൂടിയുണ്ട്.

ഇനി മൂന്ന് നാള്‍

ഇനി മൂന്ന് നാള്‍

നവംബര്‍ എട്ടിന് മുമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് നടപടിയുണ്ടാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയോ, അതല്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യും. അതേസമയം ശിവസേനയുമായി ചര്‍ച്ച നടത്താനാണ് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ സഞ്ജയ് നിരുപം ഈ ഫോര്‍മുലയെ തള്ളിയിട്ടുണ്ട്. ഈ തീരുമാനത്തോടാണ് സോണിയക്ക് താല്‍പര്യം. ശിവസേന ബിജെപിയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ കിട്ടാനായി സമ്മര്‍ദ തന്ത്രം പുറത്തെടുക്കുകയാണെന്ന് സോണിയയോട് നിരുപം അറിയിച്ചിട്ടുണ്ട്.

ശിവസേന കേന്ദ്ര മന്ത്രി രാജിവെക്കണം, രണ്ട് ഉപമുഖ്യമന്ത്രിമാര്‍, മഹാരാഷ്ട്ര ഫോര്‍മുലയുമായി എന്‍സിപിശിവസേന കേന്ദ്ര മന്ത്രി രാജിവെക്കണം, രണ്ട് ഉപമുഖ്യമന്ത്രിമാര്‍, മഹാരാഷ്ട്ര ഫോര്‍മുലയുമായി എന്‍സിപി

English summary
sonia gandhi not keen to ally with shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X